"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 429: വരി 429:
'''അഡ്വ. ജി. സ്റ്റീഫൻ(ബ്ലോക്ക് പഞ്ചായത്തുമെമ്പർ), കാട്ടാക്കട പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി അജിത, പൊന്നറ വാർഡിലെ മെമ്പർ ശ്രീമതി അനിത, വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ബിസിനസ്സുകാർ, ഡോക്ടർമാർ, എഞ്ചിനീയർ, പോലീസുകാർ, രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന പട്ടാളക്കാർ, ഇപ്പോൾ എം.ബി.ബി.എസ്. പഠനം നടത്തികൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർ ഈ സ്കൂളിന്റെ  പൂർവ വിദ്യാർത്ഥികളാണ്.'''
'''അഡ്വ. ജി. സ്റ്റീഫൻ(ബ്ലോക്ക് പഞ്ചായത്തുമെമ്പർ), കാട്ടാക്കട പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി അജിത, പൊന്നറ വാർഡിലെ മെമ്പർ ശ്രീമതി അനിത, വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ബിസിനസ്സുകാർ, ഡോക്ടർമാർ, എഞ്ചിനീയർ, പോലീസുകാർ, രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന പട്ടാളക്കാർ, ഇപ്പോൾ എം.ബി.ബി.എസ്. പഠനം നടത്തികൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർ ഈ സ്കൂളിന്റെ  പൂർവ വിദ്യാർത്ഥികളാണ്.'''


{|style="margin: 0 auto;"
|[[പ്രമാണം:44019 9945.jpg|thumb|upright|150mb|പൂർവ്വവിദ്യാർത്ഥിസംഗമം]]
|[[പ്രമാണം:44019 9959.jpg|thumb|upright|150mb|]]
|[[പ്രമാണം:44019 9961.jpg|thumb|upright|150mb|]]
|}


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==

21:07, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ ലോഗോ
ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ
44019 Ghss Kulathummel.jpg
വിലാസം
ക‌ുളത്ത‌ുമ്മൽ

ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ, ക‌ുളത്ത‌ുമ്മൽ, കാട്ടാക്കട പി ഒ
തിര‌ുവനന്തപ‌ുരം
,
695572
സ്ഥാപിതം0 - 0 - 1857
വിവരങ്ങൾ
ഫോൺ0471 2290102
ഇമെയിൽhsskulathummel@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിര‌ുവനന്തപ‌ുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊത‌ു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാധാലക്ഷ്മി
പ്രധാന അദ്ധ്യാപകൻമിനി.കെ.എസ്
അവസാനം തിരുത്തിയത്
10-09-201844019
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിര‌ുവനന്തപ‌ുരം [[1]] ജില്ലയിൽ കാട്ടാക്കട താല‌ൂക്കിൽ, കാട്ടാക്കട പഞ്ചായത്തിൽ, ക‌ുളത്ത‌ുമ്മൽ വില്ലേജിൽ, കാട്ടാക്കട ജംഗ്ഷനിൽ നിന്ന‌ും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിര‌ുവനന്തപ‌‌ുരം റോഡിനരികെ സ്ഥിതി ചെയ്യ‌ുന്ന സ്‌ക‌ൂളാണ് ഗവ..എച്ച്.എസ്.എസ്. ക‌ുളത്ത‌ുമ്മൽ. 150 വർഷത്തിലധികം പഴക്കമ‌ുള്ള സ്‌ക‌ൂളാണ്.


ചരിത്രം

      തിര‌ുവനന്തപ‌ുരം ജില്ലയിൽ കാട്ടാക്കട [[2]] താല‌ൂക്കിൽ കാട്ടാക്കട പഞ്ചായത്തിൽ ക‌ുളത്ത‌ുമ്മൽ [[3]] വില്ലേജിൽ ജംഗ്ഷനിൽ നിന്ന‌ും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിര‌ുവനന്തപ‌ുരം റോഡിനരികെ സ്ഥിതി ചെയ്യ‌ുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. ക‌ുളത്ത‌ുമ്മൽ.  150 വർഷത്തിലധികം പഴക്കമ‌ുള്ള സ്കൂളാണ് ഇത്. സ്കൂളിൻെറ ഉത്ഭവത്തെക്ക‌ുറിച്ച് വ്യക്തമായ രേഖകൾ ഇല്ല. പഴമക്കാര‌ുടെ ഭാഷ്യം ഇങ്ങനെ...
       കാട്ടാക്കട പരിസരത്ത് താമസിച്ചിര‌ുന്ന ജന‍ങ്ങളിൽ സാമ്പത്തിക ഔന്ന്യത്യം  പ‌ുലർത്തിയിര‌ുന്ന ചില നായർ തറവാട‌ുകൾ ഉണ്ടായിര‌ുന്ന‌ു.  ഇവിട‌ുത്തെ ക‌ുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്ക‌ുന്നതിന് അന്ന് പുറംമ്പോക്ക് ഭ‌ൂമിയായി കിടന്നത‌ും മയിലാടി, ക‌ുറ്റിക്കാട് എന്നീ പേര‌ുകളിൽ അറിയപ്പെട്ടിര‌ുന്നത‌ുമായ ഈ സ്ഥലത്ത് തറവാട്ട് കാരണവൻമാർ ഒരു ക‌ുടിപ്പള്ളിക്ക‌ൂടം സ്ഥാപിച്ച‌ു.     
        സാൽവേഷൻ ആർമി വക ക്രിസ്ത്യൻ ദേവാലയത്തിനോട് ചേർന്ന് പ്രാഥമിക വിദ്യാഭ്യാസം മാത്രം നൽകുന്ന ഒരു പള്ളിക്കൂടവും അന്ന് നിലനിന്നിരുന്നു.  പ്രസിദ്ധനായ സ്വാതന്ത്ര്യസമര സേനാനിയും ഹരിജൻ സേവാസംഘ് നേതാവുമായ ശ്രീ ശാന്തീനികേതൻ കൃഷ്ണൻനായർ  പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്  ഈ  പള്ളിസ്കൂളിലായിരുന്നു എന്ന് സുചിപ്പിച്ചിട്ടുണ്ട്.  പള്ളി പുതുക്കി പ്പണിഞ്ഞപ്പോൾ  ഈ സ്കൂൾ ഇവിടെ നിന്നും  കാരണവൻമാരുടെ  സ്കൂൾ  സ്ഥിതി  ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് മാറ്റിയതായി പറയപ്പെടുന്നു.
       മുളങ്കാടും കുറ്റിക്കാടും നിറഞ്ഞ  ഈ  പ്രദേശത്തു വന്നെത്തി പഠിക്കാൻ കുട്ടികൾക്ക് ബുദ്ധിമുട്ടു നേരിട്ടിരുന്നു.  തത്ഫലമായി  ഈ  സ്കൂൾ കാട്ടാക്കട ജംഗ്ഷനിൽ ശ്രീ ധർമ്മ ശാസ്താ കോവിലിനടുത്തുള്ള പതിനാലു സെന്റ് ഭൂമിയിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.  ഇവിടെ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ കുട്ടികൾ കളിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്നത് ശാസ്താംകോവിൽ ഗ്രൗണ്ടും ശ്രീ  ഭദ്രകാളി ക്ഷേത്രത്തിലെ ഗ്രൗണ്ടുമായിരുന്നു. കുടിവെള്ളത്തിനായി ശാസ്താംകോവിലെ പാളക്കിണറാണ് ഉപയോഗിച്ചിരുന്നത്.  സ്കൂളിന് വേണ്ട സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് അധികാരികളെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.  ഈ  സാഹചര്യത്തിൽ 1970-ൽ 5,6,7 ക്ലാസുകളിലെ കുട്ടികളും 18 അധ്യാപകരും ഉൾപ്പെട്ട യു.പി സെക്ഷൻ പണ്ട് കുടിപ്പള്ളിക്കൂടം സ്ഥിതി  ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് സ്ഥാപിക്കപ്പെട്ടു.   ഈ യു.പി സ്കൂളിലെ ആദ്യ പ്രഥമാധ്യാപിക ശ്രീമതി  വാസന്തിദേവി ആയിരുന്നു.
           1980-ൽ പൊതുവിദ്യാഭ്യാസ ധാരയിലേയ്ക്ക് ഈ പ്രദേശത്തെ വിദ്യാർത്ഥികളെ എത്തിക്കുവാൻ സാധിക്കാത്ത അവസ്ഥ വന്നു.  ദരിദ്രരായ കുട്ടികൾക്ക് പഠിക്കുവാൻ സർക്കാർ ഹൈസ്കൂൾ ഈ പ്രദേശത്ത് കുറവായിരുന്നു.  അതിനു പരിഹാരമായി ശ്രീ . കെ പ‍ങ്കജാക്ഷൻ  എം.എൽ.എ  യുടെ [[4]] ശ്രമഫലമായി ഈ സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത്  ഹൈസ്കൂളാക്കി.  ഈ സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപികയുടെ ചുമതല വഹിച്ചിരുന്നത് ശ്രീമതി  മേഴ്സിഡസ് റ്റീച്ചറായിരുന്നു.  ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. സുമന്ത്രൻ നായർ സാർ ആയിരുന്നു.
          കോളേജുകളിൽ നിന്നം പ്രീഡിഗ്രി അടർത്തി മാറ്റിയപ്പോൾ 2000-ൽ ഈ സ്കൂളിനേയും ഹയർ സെക്കന്ററി സ്കൂളാക്കി ഉയർത്തി.  ഇതിന്റെ ആദ്യത്തെ പ്രിൻസിപ്പാൾ ശ്രീ. പി.രവീന്ദ്രൻ നായർ ആയിരുന്നു.  ഈ ഗ്രാമീണമേഖലയിലെ വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസം നിർവിഘ്നം നടത്തുന്നതിനു വേണ്ടി പ്ലസ്ടു കോഴ്സ് അനുവദിക്കുന്നതിനുവേണ്ടി  2000 ആഗസ്റ്റിൽ ഇടതുമുന്നണി  കൺവീനർ ശ്രീ. വി.എസ്. അച്ചുതാനന്ദന്റെ [[5]] ശ്രമവും, പി.റ്റി.എ കമ്മറ്റിയോടൊപ്പം അന്നത്തെ കാട്ടാക്കട ഏര്യാകമ്മറ്റി  സെക്രട്ടറി ശ്രീ. ഈ. ത‍ങ്കരാജിന്റെ നേതൃത്വപരമായ പ‍ങ്കും വിലപ്പെട്ടതാണ്. സ്കൂൾ വീഡിയോ കാണാൻ ബ്ലോഗ്  സന്ദർശിക്കുക [[6]]

ഭൗതികസൗകര്യങ്ങൾ

ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ബഹുനില മന്ദിരവും മൂന്ന് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. സ്ഥല സൗകര്യം കുറവായതിനാൽ കുട്ടികൾക്ക് കളിസ്ഥലം പരിമിതമാണ്. ഹൈസ്കൂളുകളിൽ 2 സ്മാർട്ട് റൂം, ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്. ഇതു കൂടാതെ 12 ഹൈടെക് ക്ലാസ് മുറികളുണ്ട്.ഹയർ സെക്കണ്ടറിയിൽ ആറ് ഹൈടെക് ക്ലാസ്സ്മുറികൾ ഉണ്ട്.


2018-19

രാധാലക്ഷ്മി പ്രിൻസിപ്പൽ
മിനി.കെ.എസ് എച്ച്.എം

അധ്യാപകർ

ഇവിടെ ക്ലിക്ക് ചെയ്യുക

അനധ്യാപകർ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.

ഡോ. എ സമ്പത്ത് എം പി [[7]] യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ഡോ. എ സമ്പത്ത് എം പി നിർവഹിച്ചു. തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു സ്കൂൾ ബസിന്റെ ഉദ്‌ഘാടനവും ഫ്ലാഗ് ഓഫും. വിദ്യാർത്ഥികളും എം പി യും ചേർന്നാണ് സ്കൂൾ ബസിന്റെ ഉദ്‌ഘാടനവും ഫ്ലാഗ് ഓഫും നിർവഹിച്ചത്.

44019 vilakku.resized.jpg
44019 ഫ്ലാഗ് ഓഫ്.jpg

കൂടുതൽ ദൃശ്യങ്ങൾ കാണുക

പ്രളയ നിവാരണത്തിന് ചെറിയ ഒരു കൈതാങ്ങ്

പ്രളയത്തിൽ [[8]] ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ സ്കൂളിലെ എല്ലാ ക്ലാസിലെയും കുട്ടികൾ അവരവരുടെ ഇഷ്‌ട പ്രകാരമുള്ള തുക ക്ലാസ് ടീച്ചർമാരെ ഏൽപ്പിച്ചു. അതിൽ സ്കൂളിൽ കൊണ്ട് വന്ന്‌ കുടുക്ക പൊട്ടിച്ചവരും ഉണ്ട്. മറ്റു ആവശ്യങ്ങൾക്കായി സ്വരൂപിച്ച ഏഴു ബി യിലെ പ്രണവ് 1997 രൂപ ഇതിനു വേണ്ടി തന്നു.

എച്ച്. എം പ്രണവിനെ അഭിനന്ദിക്കിന്നു



തുടർന്നുള്ള ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക



സ്വന്തം സൃഷ്‌ടികൾ

                                                                                 പ്രളയസ്മരണകൾ
സൂര്യേന്ദു എട്ട്.എ.

കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രളയമെന്ന്‌ വിലയിരുത്തപ്പെട്ടു ഈ മഹാപ്രളയത്തിൽ ഈ കൊച്ചു കേരളത്തിലെ ഒട്ടുമിക്ക ജില്ലകളും വെള്ളത്തിനടിയിലായി.ഈ പ്രളയകാഴ്ചകളൊക്കെ പത്രങ്ങളിലൂടെയും ടി.വി.യിലൂടെയും നാം കണ്ടു.രക്ഷകരായി പോലീസും ഫയർഫോഴ്സും ആഞ്ഞുശ്രമിച്ചപ്പോൾ ഇന്ത്യൻആർമിയും നേവിയും കൂട്ടിനെത്തി. കൂടെ തൊഴിലാളികളും നാട്ടുകാരും സമൂഹമാധ്യമങ്ങളും പിന്നെ കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികളും. ഇവരെല്ലാവരും കൂടി കൈകോർത്തു ഒരുമനസോടെ പ്രളയത്തിൽ മുങ്ങിയ കേരളത്തെ പിടിച്ചുയർത്തി. ഇതിൽ എന്റെ മനം കൈവന്ന രണ്ടുപേരാണ് ജൈസലും കനയ്യകുമാറും.ഡാം തുറന്നുവിട്ട ജലത്തിൽ ചെറുതോണിപ്പാലം മുങ്ങുമെന്നറിഞ്ഞിട്ടും പനി ബാധിച്ച പിഞ്ചുകുഞ്ഞിനേയുമെടുത്തുകൊണ്ടു ആശുപത്രിയിലേക്കോടിയ ദുരന്തനിവാരണ സേനാംഗമായ കനയ്യകുമാറിൻറെ ചിത്രം മറക്കാൻ കഴിയില്ല.പ്രളയജലത്തിൽ കുടുങ്ങിയവരെ രക്ഷാബോട്ടിൽ കയറ്റുന്നതിനായി സ്വന്തം മുതുക് കാണിച്ചുകൊടുത്ത മത്സ്യത്തൊഴിലാളിയായ ജൈസലിന്റെ ചിത്രം എങ്ങനെയാണു മറക്കാൻ കഴിയുക. ഇവരെ നമുക്ക് നമിക്കാം. ഈ ദുരന്തത്തിൽ നമുക്ക് കൈത്താങ്ങായി പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ .ഒപ്പം ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ.


                                                                                      മഴയും മനുഷ്യനും.


അലീന റെയ്‌ച്ചൽ എട്ട്.എ
 മഴ നമുക്കേവർക്കും ഇഷ്ടമാണ്.ഈ മഴ തന്നെ അധികമായാൽ പ്രളയമാകുന്നു.ഇപ്പോൾ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ഒട്ടനവധിപേർ നമുക്കുചുറ്റിലുമുണ്ട്.പ്രളയത്തിന്റെ മുഖ്യകാരണം മനുഷ്യരായ നാം ഓരോരുത്തരും കൂടിയാണ്.നമ്മൾ മനുഷ്യർ പ്രകൃതിയെ തന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കായി ചൂഷണം ചെയ്യുന്നു.കാടായകാടെല്ലാം കയ്യേറ്റം ചെയ്യുന്നു.ഭൂമിയുടെ ശ്വാസകോശങ്ങളായ മരങ്ങളെ വെട്ടിമാറ്റുന്നു.മാലിന്യങ്ങൾ മണ്ണിലേക്ക് വലിച്ചെറിയുന്നു. കുന്നുകൾ ഇടിച്ചുനിരത്തുന്നു.വയലുകൾ മണ്ണിട്ട് നികത്തുന്നു.അശാസ്ത്രീയമായ കൃഷിരീതികൾ അവലംബിച്ചു പാടങ്ങളും ജലസ്രോതസ്സുകളും വിഷലിപ്തമാക്കുന്നു.കോൺക്രീറ്തറകൾ നിർമിച്ചു മണ്ണിലേക്ക് ഇറങ്ങേണ്ട ജലത്തെ തടസപ്പെടുത്തി പ്രളയം നാം തന്നെ സൃഷ്ടിക്കുന്നു.ജലത്തെ സ്വന്തം മടിത്തട്ടിലേക്ക് ആഗിരണം ചെയ്തു സംഭരിച്ചുവയ്ക്കുന്ന ജലസംഭരണികളാണ് വയലുകളും കുന്നുകളും നദീതടങ്ങളും. ഇവ ഇന്ന് കാലത്തിന്റെ കുത്തൊഴുക്കിൽ മാഞ്ഞുപോയിരിക്കുന്നു. അങ്ങനെ ഭൂമിയെ നാം കാർന്നുതിന്നുന്നു. ഇതൊക്കെ സഹിക്കാതാവുമ്പോൾ ഭൂമി പ്രതികരിക്കുന്നതാണ് ഉരുൾപൊട്ടലും പേമാരിയും പ്രളയവുമൊക്കെയായി നമുക്ക് അനുഭവപ്പെടുന്നത്.മഴക്കെടുതികളുടെയും നാശനഷ്ടങ്ങളുടെയും ഉത്തരവാദികൾ നാംതന്നെയല്ലേ.അതിനാൽ ഭൂമിയെ ചൂഷണം ചെയ്യുന്നത് നാം അവസാനിപ്പിക്കണം. പ്രകൃതിയുടെ സംരക്ഷണം നമ്മുടെ കടമയും കർത്തവ്യവുമാണ്; മനുഷ്യരാശിയുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്. അത് നാം കർത്തവ്യബോധത്തോടെ നിർവഹിക്കുകതന്നെ വേണം.

അധ്യാപകദിനം

അധ്യാപകദിനം [[9]] അക്ഷരാർത്ഥത്തിൽ ഒരു മഹത്തായ ദിനമായി മാറി. അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി ഭാവിയിൽ അധ്യാപകർ ആകാൻ ഇഷ്‌ടപ്പെടുന്ന വിദ്യാർത്ഥികളും അധ്യാപകരോട് തങ്ങളുടെ ആദരവ് സൂചിപ്പിക്കുന്നതിനുവേണ്ടി അവർ സ്വന്തമായി തയ്യാറാക്കിയ ബാഡ്ജ് ധരിക്കുകയും ആരും പറയാതെ തന്നെ അധ്യാപകർക്ക് പേനയും മിഠായികളും നൽകുകയും ചെയ്തു. കൂടാതെ അധ്യാപക ദിനാശംസകളും നേർന്നു. ഹയർ സെക്കന്ററി വിഭാഗത്തിൽ വിദ്യാർഥികൾ അധ്യാപക രായി മാറുകയും ക്ലാസ് എടുക്കുകയും ചെയ്തു. വൈകുന്നേരം കുട്ടികൾക്ക് നന്ദിയും സമ്മാനങ്ങളും നൽകി.

അധ്യാപകദിനം



കൂടുതൽ ദൃശ്യങ്ങൾ



ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം

നാഷണൽ സർവീസ് സ്‌കീം വോളന്റിയേസ് കാട്ടാക്കട പഞ്ചായത്തിലെ കുച്ചപ്പുറം എൽ പി എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ഇരുപത്തിയയ്യായിരം രൂപ വിലമതിക്കുന്ന സാധനങ്ങൾക്യാമ്പിൽ നൽകുകയും തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടർ അത് ഏറ്റു വാങ്ങുകയും ചെയ്തു.

44019- സാധനങ്ങൾ1.jpg


കൂടുതൽ ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക



സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം [[10]] സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ ദേശീയ പതാക ഉയർത്തി തുടർന്ന് പി റ്റി എ, എസ് എം സി , അധ്യാപകർ, മുപ്പത്തിയെട്ടു വിദ്യാർഥികൾ എന്നിവർ ചേർന്ന് അശരണരെ കാണാൻ പോകുകയും കുട്ടികൾ അവർക്കു സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൂടാതെ അവരോടൊപ്പം ചേർന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

44019-0000066.jpg



തുടർന്നുള്ള ദൃശ്യങ്ങളിലേക്ക്




കുളത്തുമ്മൽ വെൽഫെയർ സൊസൈറ്റി സ്കൂളിലേക്ക് ദേശാഭിമാനി പത്രം [[11]] സ്പോൺസർ ചെയ്തു. അതിന്റെ ഉദ്‌ഘാടനം എം എൽ എ ശ്രീ ഐ ബി സതീഷ് നിർവഹിച്ചു.

ഉദ്‌ഘാടക പ്രസംഗം നിർവഹിക്കുന്നു


തുടർന്നു കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക





ഹിരോഷിമ , നാഗസാക്കി ദിനം

ഹിരോഷിമ [[12]] നാഗസാക്കി [[13]] ദിനത്തിൽ പ്രത്യേക അസംബ്ലി കൂടുകയും സന്ദേശം നൽകുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു.

44019-00011.jpg


കൂടുതൽ ദൃശ്യങ്ങളിലേക്ക്




പൗൾട്ടറിക്ലബ്‌

കോഴികുഞ്ഞുവിതരണം മൃഗസംരക്ഷണവകുപ്പുനടത്തി ,പൗൾട്ടറിക്ലബ്‌ലെ 50 അംഗങ്ങൾക്ക് 5 കോഴികുഞ്ഞുങ്ങൾ നൽകി. കൂടാതെ അവർക്കു വേണ്ട തീറ്റയും മരുന്നും നൽകി .

44019-0098.resized.jpg


തുടർന്ന് വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക




വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 15 നു പുന്നാവൂർ എൽ പി സ്കൂളിലെ ജയകുമാർ സർ ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബുകളിലൂടെയുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാണെന്നും ഇത് പഠന പ്രക്രിയയുടെ ഭാഗമാണെന്നും പറഞ്ഞു . തുടർന്ന് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ കുട്ടികൾക്ക് ഉണർവും ഉന്മേഷവം നൽകുകയുണ്ടായി .

44019-0051.resized.jpg






കാനറാബാങ്ക് വാർഷികത്തോടനുബന്ധിച്ചു ഹൈസ്കൂളിലെ 5 കുട്ടികൾക്ക് ജോമെട്രിക് ബോക്സ് നൽകി. തുടർന്ന് കാണുക


സ്കൂളിലേക്ക് 'മാധ്യമം' പത്രം സ്പോൺസർ ചെയ്തു.

ഹലോ ഇംഗ്ലീഷ്

പി റ്റി എ യുടെയും അധ്യാപകരുടെയും തീരുമാനപ്രകാരം 2018-19 അധ്യയനവർഷം നടപ്പാക്കിയ "Hello English Know Your Students" എന്ന പദ്ധതി ഈ സ്കൂളിലും നടപ്പിലാക്കുകയുണ്ടായി. പത്തു മണിക്കൂർ ദൈർഘ്യമുള്ള ഒരു പാക്കേജ് ആയിരുന്നു ഇത്. 5,6,7 ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷിൽ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർദ്ധപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്‌ഷ്യം .

44019-5.jpg


തുടർന്ന് വായിക്കുന്നതിലേക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


വീഡിയോ കാണാൻ ബ്ലോഗ് സന്ദർശിക്കുക [[14]]

വായനാദിനം

വായനാദിനവും വായനാവാരവും വ്യത്യസ്തയാർന്ന പ്രവർത്തങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു . വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ ഒരു ദിവസം ഒരു പുസ്തകം പരിചയപ്പെടുത്തൽ ,ജന്മദിന പുസ്തകസമ്മാനങ്ങൾ എന്റെ വിദ്യാലയത്തിലേക്ക് എന്ന ആശയം പുസ്തകം സമ്മാനിച്ചു കൊണ്ട് അഞ്ചാം ക്ലാസിലെ ആരഭി വി നായർ ഉദ്‌ഘാടനം ചെയ്തു. പുതുതായി വായനശാലയിലേക്കു വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനം, എഴുത്തുകാരെ അറിയുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കൊണ്ട് വായനാവാരം സമ്പന്നമായിരുന്നു. വായനയ്ക്ക് അതിരുകളില്ല . ഞങ്ങളുടെ സ്കൂളിലെ പ്രേമ ചേച്ചി എന്തു കിട്ടിയാലും വായിക്കും

44019-00001.jpg


കൂടുതൽ ചിത്രങ്ങൾ‍‍





പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട്‌ വിദ്യാർത്ഥികൾ പരിസ്ഥിതി ബോധവത്കരണ കവിതകൾ , കഥകൾ , പ്രസംഗം എന്നിവ സ്പെഷ്യൽ അസ്സംബ്ലിയിൽ അവതരിപ്പിച്ചു . പ്രതിജ്ഞ ചൊല്ലുകയും വൃക്ഷ തൈകൾ (പ്ലാവ് മുതലായവ ) കുട്ടികൾക്ക് നൽകി.

പരിസ്ഥിതിദിന പ്രതിജ്ഞ



തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



മഴക്കാലപൂർവ ശുചീകരണം

മഴക്കാലപൂർവ ശുചീകരണം, ഡെങ്കിപ്പനി ബോധവത്കരണം എന്നിവയുമായി ബന്ധപ്പെട്ടു ആമച്ചൽ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ശ്രീ ശാന്തകുമാർ ക്ലാസ്സെടുത്തു . കൂടാതെ കേംബ്രിഡ്ജ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ശ്രീമതി രേഖയേശുദാസ് മോട്ടിവേഷൻ ക്ലാസ് എടുത്തു. വിദ്യാത്ഥികൾക്കു വളരെ പ്രയോജനമുള്ള ക്ലാസ് ആയിരുന്നു അത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

44019 ലിറ്റിൽ കൈറ്റ്സ്.jpg





ഹൈടെക് ക്ലാസുകൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതി വൻ വിജയമായി. ഹൈടെക് ആയ പന്ത്രണ്ടു ക്ലാസ് മുറികളിൽ അധ്യാപകർ ജൂൺ 1 മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ് പോർട്ടലായ സമഗ്ര [[15]] ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് . കുട്ടികൾക്ക് ഏറെ ഇഷ്‌ടപ്പെട്ട ഈ രീതിയോട് അവർ മികച്ച പ്രതികരണമാണ് നൽകുന്നത്.

സമഗ്രയിൽ ചാർളി ചാപ്ലിൻ






പ്രവേശനോത്സവം

ഈ വർഷത്തെ സ്കൂൾ പ്രവേശനം ശ്രീ ഐ ബി സതീഷ് ഉദ്‌ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതിയെ ക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ ക്കുറിച്ചും വിശദമായി പറഞ്ഞു . എസ്‌ എസ്‌ എൽ സി , ഹയർ സെക്കന്ററി വിഭാഗത്തിൽ മുഴുവൻ എ പ്ലസ് നേടിയ മിടുക്കന്മാർക്കും മിടുക്കികൾക്കും സമ്മാനദാനം നൽകി .

44019-0048.jpg
44019-054.resized.JPG

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ലിറ്റിൽ കൈറ്റ്സ്
  2. സ്കൗട്ട് ആൻഡ് ഗൈഡ്സ്
  3. എൻ എസ് എസ്
  4. റെഡ്ക്രോസ്
  5. ക്ലാസ് മാഗസിൻ
  6. വിദ്യാരംഗം
  7. ക്ലബ് പ്രവർത്തനങ്ങൾ


മുൻ വർഷങ്ങളിലേക്കു ഒരു തിരിഞ്ഞുനോട്ടം

2017-18

താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങളിൽ ക്ളിക്കു ചെയ്ത് വീക്ഷിക്കുക



2016-17

പ്രവർത്തനങ്ങൾ വീക്ഷിക്കാൻ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങളിൽ ക്ളിക്കു ചെയ്യുക

ക്ലബ്ബ് പ്രവർത്തനങ്ങൾ


ജീവകാരുണ്യ പ്രവർത്തനങ്ങൾ

ഉണർവ്

വിനോദയാത്ര

ഹരിത കേരളം

പാകമായ വാഴക്കുലകൾ

നവപ്രഭ

യോഗ

കരാട്ടെ

വേറിട്ടൊരാഘോഷം

മികവുകൾ

ഗൗരിലക്ഷിയുടെ സ്വന്തം സൃഷ്ടിയായ ഒരു കഥ

[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ഉപജില്ലാ, ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത മികച്ച പ്രതിഭകൾ|ഉപജില്ലാ, ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത മികച്ച പ്രതിഭകൾ]]

മുൻ സാരഥികൾ

പൂർവ്വാധ്യാപകർ
ഗുരുവന്ദനം
44019 39.jpg
44019 4.jpg

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ

പൂർവ വിദ്യാർത്ഥികൾ

അഡ്വ. ജി. സ്റ്റീഫൻ(ബ്ലോക്ക് പഞ്ചായത്തുമെമ്പർ), കാട്ടാക്കട പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി അജിത, പൊന്നറ വാർഡിലെ മെമ്പർ ശ്രീമതി അനിത, വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ബിസിനസ്സുകാർ, ഡോക്ടർമാർ, എഞ്ചിനീയർ, പോലീസുകാർ, രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന പട്ടാളക്കാർ, ഇപ്പോൾ എം.ബി.ബി.എസ്. പഠനം നടത്തികൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർ ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളാണ്.

പൂർവ്വവിദ്യാർത്ഥിസംഗമം
44019 9959.jpg
44019 9961.jpg

വഴികാട്ടി

കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ് ഗവ.എച്ച്.എസ്.എസ് കുളത്തുമ്മൽ

Loading map...