സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

തിരുവനന്തപുരം  വിദ്യാഭ്യാസ ജില്ലയിലെ സൗത്ത് ഉപജില്ലയിലെ ഹൈ സ്കൂൾ ആണ് .5 മുതൽ 10 വരെയുള്ള ക്ലാസ്സുകളാണ് സ്കൂളിൽ ഉള്ളത് .ആൺകുട്ടികളും പെൺകുട്ടികളും അധ്യയനം നടത്തി വരുന്നു.നഗര ഹൃദയത്തിൽ ചാല  പൈതൃക തെരുവിന് സമീപം  കിള്ളിപ്പാലത്തു  സ്ഥിതി ചെയ്യുന്നു .

ഗവൺമെന്റ് ഹൈസ്കൂൾ ചാല
വിലാസം
ചാല

ഗവണ്മെന്റ് ഹൈ സ്കൂൾ, ചാല , ,കിള്ളിപ്പാലം,ചാല P O
,
ചാല പി.ഒ.
,
695036
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം11 - 10 - 1979
വിവരങ്ങൾ
ഫോൺ0471 2456618
ഇമെയിൽgghschalai@gmail.com
കോഡുകൾ
സ്കൂൾ കോഡ്43079 (സമേതം)
യുഡൈസ് കോഡ്32141100205
വിക്കിഡാറ്റQ64036978
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്71
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ104
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ .ജെ
പി.ടി.എ. പ്രസിഡണ്ട്ശ്രീകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവിതാംകൂ‌‌‍റിലെ രാജഭരണ കാലത്ത് ആരംഭിച്ചതാണ് ഈ സ്കൂൾ .മലയാള വര്ഷം 994 ഇൽ ഗൗരി പാർവതി ഭായി ചാലയിൽ  ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചതിൽ നിന്നാണ് സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത് . 60വർഷങ്ങൾക്ക് ശേഷം ഈ സ്കൂൾ കിള്ളിയിൽ ഉള്ള നാലുകെട്ടിലേക്കു മാറ്റുകയുണ്ടായി .ഈ  സ്കൂളിനെ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തിയത് ശ്രീ ആയില്യം തിരുനാൾ മഹാരാജാവ് ആയിരുന്നു .ശേഷയ്യ ശാസ്ത്രികൾ ആയിരുന്നു അന്നത്തെ ദിവാൻ .ശ്രീ .പി .ഗോവിന്ദ പിള്ളയെ ആ സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ആയി ദിവാൻ നിയമിച്ചു .കേണൽ മൺറോ ഇതിനെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി മാറ്റുകയും സ്കൂളിലെ മലയാളം മീഡിയത്തിനെ അട്ടകുളങ്ങര സ്കൂളിലേക്ക് മാറ്റുകയും ചെയ്തു .സ്കൂളിനെ ഹൈ സ്കൂൾ ആയി ഉയർത്തിയത് മഹാരാജ ശ്രീ മൂലം തിരുനാൾ ആയിരുന്നു,1933ൽ . തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നൽകാനായി അക്കാലത്തു  തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു സ്കൂൾ ഇത് മാത്രമാണ് .അതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയും ഈ സ്കൂൾ തമിഴ് സ്കൂൾ ,ബോയ്സ് സ്കൂൾ ,girls സ്കൂൾ എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെടുകയും ചെയ്യുകയുണ്ടായി .girls സ്കൂൾ പിന്നീട് CHALAI GIRLS ഹൈ സ്കൂൾ എന്നറിയപ്പെട്ടു .ഈ സ്കൂളിലെ ആദ്യത്തെ പ്രധാന അദ്ധ്യാപിക തുളസി ഭായ് ആയിരുന്നു .ആദ്യത്തെ വിദ്യാർത്ഥിനി രാജ ലക്ഷ്മി ഭായ് ആയിരുന്നു.1979 ഒക്ടോബർ 11 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി  ശ്രീ .സി .എച്ച് .മുഹമ്മദ്  കോയ  തറക്കല്ലിട്ടു .

ഭൗതികസൗകര്യങ്ങൾ

25 മുറീകളൂള്ള ഒരു ഇരുനിലകെട്ടിടം, പാചകപ്പുര ഇവ ഉണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഊർജ്ജതന്ത്രം, രസതന്ത്രം,, ജീവശാസ്ത്രം, ഗണിതം, വിവര സാങ്കേതിക വിദ്യ, സാമൂഹ്യശാസ്ത്രം, തുടങ്ങിയവയ്​ക്കു പ്രത്യേകം ലാബുണ്ട്. യ്യൂ.പി.വിഭാഗത്തിന് പ്രത്യേകം ലാബ് ഉണ്ട്.തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ പ്രശസ്ത  പൈതൃക തെരുവായ ചാല കമ്പോളത്തിനു സമീപം കിള്ളിയാറിനു സമീപത്തായി ഏകദേശം അഞ്ചു് ഏക്കറോളം വിസ്തൃതിയുള്ള കോമ്പൗണ്ടിനു  അകത്തായാണ് സ്കൂളിന്റെ പ്രധാന കെട്ടിടം സ്ഥിതി ചെയ്യുന്നത് .ശലഭോദ്യാനം ,മിയാവാക്കി വനം ,ജൈവ വൈവിധ്യ ഉദ്യാനം ,മധുര വനം എന്നിവയൊക്കെ  വിദ്യാലയത്തിന്റെ ഹരിതാഭ വർധിപ്പിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഫുട്ബോൾ ക്ലബ്
  • ജൈവ വൈവിധ്യ ക്ലബ്
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • SPC

ഓരോ വിഷയത്തിനും വിവിധ ക്ലാസ്സുകൾ മാഗസിനുകൾ തയ്യാറാക്കുന്നുണ്ട്-

  • ഇംഗ്ലിഷ് - പെട്ടൽസ്'
  • ഗണീതം - സിഗ്മാ
  • ജീവശാസ്ത്രം -

മാനേജ്‍മെന്റ്

സർക്കാർ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ

പേര്
ശ്രീമതി രമണി
ശ്രീമതി ശാലി
ശ്രീമതി സത്യഭാമ
ശ്രീമതി സിന്ധു . ജെ
ശ്രീ രാജേന്ദ്രൻ
ശ്രീമതി മിനി എ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ---കിള്ളിപ്പാലം ---തമ്പാനൂർ വഴി ------അല്ലെങ്കിൽ  കിഴക്കേക്കോട്ട ---അട്ടക്കുളങ്ങര ബൈ പാസ് വഴി കിള്ളിപ്പാലം ---അല്ലെങ്കിൽ പൂജപ്പുര ---കരമന --കിള്ളിപ്പാലം
  • പൈതൃക തെരുവായി പ്രഖ്യാപിക്കപ്പെട്ട ചാല കമ്പോളത്തിന്  സമീപം
  • അട്ടക്കുളങ്ങര  ബൈപാസ്  തുടങ്ങുന്ന  റോഡിനു സമീപം
  • പി.ആ‌ർ.എസ്.ന് സമീപത്ത്,കിള്ളിപ്പാലം.


"https://schoolwiki.in/index.php?title=ഗവൺമെന്റ്_ഹൈസ്കൂൾ_ചാല&oldid=2535108" എന്ന താളിൽനിന്ന് ശേഖരിച്ചത്