ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/വിദ്യാരംഗം‌

പുസ്തകങ്ങൾ ഗുരുക്കന്മാരാണ്. വടിയും വഴക്കുമില്ലാതെ നമ്മെ പഠിപ്പിക്കുന്ന ഗുരുക്കന്മാർ. അവർക്ക് ഭക്ഷണം വേണ്ട, പണം വേണ്ട. നീ അടുത്തു ചെല്ലുമ്പോൾ അവർ ഉണർന്നിരിക്കും. നീ അന്വേഷിക്കുമ്പോൾ അവർ വെളിച്ചത്തു വരും. നീ വി‍‍‍ഡ്ഡിത്തം പറഞ്ഞാൽ അവർ നിന്നെ ശകാരിക്കുകയില്ല. നിന്റെ അജ്ഞതയിൽ അവർ നിന്നെ പരിഹസിക്കുകയുമില്ല. - റിച്ചാർഡ് ബെറി.

മാതൃഭാഷ വളരട്ടെ

വിദ്യാർത്ഥികളിൽ ഭാഷാസ്നേഹം വർദ്ധിപ്പിക്കുന്നതിനും,സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. ഇതിലേക്ക്,സ്കൂൾ വിദ്യാരംഗം വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയുണ്ടായി.നൂറ്റിയമ്പതോളം അംഗങ്ങളുള്ള ഈ കൂട്ടായ്മ വൻവിജയമാണ്.കുട്ടികളിലെ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, മാതൃഭാഷയേയും സംസ്കാരത്തേയും സ്നേഹിയ്ക്കുക എന്നീ ലക്ഷ്യങ്ങളിലെത്തിച്ചേരാൻ വിദ്യാരംഗം കലാ സാഹിത്യ വേദി ലീന ടീച്ചറുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൻ സംഘടിപ്പിച്ചു.

വിദ്യാരംഗം വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു .ഹൈ സ്കൂൾ സെക്ഷനിൽ മലയാളം അദ്ധ്യാപിക ശ്രീമതി ഇന്ദുകല ജി ആർ ആണ് ഇതിന്റെ കൺവീനർ

യു പി വിഭാഗം കൺവീനർ ശ്രീമതി ഉഷാകുമാരി ടീച്ചര് ആണ്.

"വിദ്യാരംഗം"- കലാസാഹിത്യ വേദി[തിരുത്തുക | മൂലരൂപം തിരുത്തുക]

പ്രവർത്തന റിപ്പോർട്ട് - 2021-22

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല പ്രവർത്തനങ്ങൾ ഈ വർഷം ജൂൺ മാസം മുതൽ പ്രവർത്തനം ആരംഭിച്ചു.ഹൈസ്കൂൾ വിഭാഗത്തിൽ 8,9,10  ക്ലാസ്സുകളിലെ എല്ലാ ഡിവിഷനുകളിൽ  നിന്നും കലാ- സാഹിത്യ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തികൊണ്ട്  വാട്ട്സ്ആപ്പ്  ഗ്രൂപ്പുകൾ വഴി വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം. മുഖ്യമായും ദിനാചരണങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള  പ്രവർത്തനങ്ങൾ ക്ലാസ്സ് ഗ്രൂപ്പുകൾ വഴിയും വിദ്യാരംഗം ഗ്രൂപ്പുകൾ വഴിയും  യു.പി , എച്ച്.എസ്, എച്ച് .എസ്.എസ്  വിഭാഗങ്ങളെ കോഡിനേറ്റ് ചെയ്തുകൊണ്ടും മെച്ചപ്പെട്ട രീതിയിൽ നടത്തിവരുന്നു. മലയാള വിഭാഗം അധ്യപകരെയും, പ്രധാന അധ്യപകർ, വിദ്യാർത്ഥിനികൾ എന്നിവരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് വിദ്യാരംഗം ഗ്രൂപ്പുകൾ ക്രമീകരിച്ചിട്ടുള്ളത് .

ജൂൺ 19- വായന ദിനാചരണം[തിരുത്തുക | മൂലരൂപം തിരുത്തുക]

കേരള- ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് ആചരിച്ചത്

യു.പി , എച്ച്.എസ് , എച്ച്.എസ് .എസ്  വിഭാഗം കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ നടന്നു.ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ആയിട്ടാണ് ചടങ്ങുകൾ  നടന്നത്.

                               യു.പി  വിഭാഗത്തിൽ നിന്നും കുട്ടികൾ അവതരിപ്പിച്ച 'സർഗ്ഗ സഞ്ചാരം ' - വായനാദിനത്തിൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ പരിചയപ്പെടുത്തികൊണ്ടും ഗ്രന്ധശലാ പ്രസ്ഥാനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ടും ഉള്ള അവതരണം കൂടാതെ പുസ്തകാസ്വാദനം , വായന ദിന  സന്ദേശം എന്നിവയും എച്ച്.എസ്.എസ്  വിഭഗത്തിൽ നിന്നും പുസ്തകാസ്വാദനം, കവിത , ' അനുവിന്റെ ലോകം' എന്ന വീഡിയോ എന്നിങ്ങനെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

                      വായനയുടെ ലോകത്ത്  ഈ മഹാമാരിക്കാലത്തും കുട്ടികളുടെ ശ്രദ്ധ തിരിക്കുവാൻ ഉതകുന്ന തരത്തിലുള്ള പ്രഭാഷണങ്ങളും പരിപാടികളും സംഘടിപ്പിച്ചുകൊണ്ടുള്ള ദിനാചരണ പരിപാടികൾ വളരെയധികം , കുട്ടികൾക്കിടയിലും അധ്യാപകർക്കിടയിലും സന്തോഷവും ആത്മാർത്ഥതയും ശ്രദ്ധയും ഉണ്ടാക്കിയെടുക്കാൻ പര്യാപ്‌തമായിരുന്നു.

ബഷീർ ചരമദിനം - ജൂലൈ-5

മലയാള സാഹിത്യത്തിലെ അതികായകനായ എഴുതുകാരൻ ശ്രീ.വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ക്ലാസ്സ് ഗ്രൂപ്പുകൾ വഴിയും വിദ്യാരംഗം ഗ്രൂപ്പുകൾ വഴിയും സ്കൂൾ തലത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. യു.പി. വിഭാഗം കുട്ടികൾ അദ്ദേഹത്തിന്റെ  പ്രശസ്‌തകൃതിയായ "ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്"എന്ന കഥയെ അടിസ്ഥാനമാക്കി ലഘുനാടകം നേരത്തെ തന്നെ അവതരിപ്പിച്ചത് ശ്രദ്ധേയതായി. ഹൈസ്കൂൾ വിഭാഗത്തിന്റെ വിദ്യാരംഗം ഗ്രൂപുകളിൽ ബഷീർ ചിത്രങ്ങൾ ബഷീർ എഴുതിയ സിനിമാഗാനം, ഫോട്ടോകൾ എന്നിവയുടെ പ്രദർശനം കൂടാതെ ബഷീർ ദിന സാഹിത്യ ക്വിസ്  എന്നിവയും ഭംഗിയായി നടന്നു. ബഷീറിന്റെ കഥാലോകത്തെക്കുറിച്ച് അവഗാഹം

ഉണ്ടാകത്തക്ക വിധത്തിൽ ഉള്ള ചോദ്യങ്ങൾ സാഹിത്യ പ്രശ്‌നോത്തിരിയിൽ ഉൾപ്പെടുത്തി.

ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ  പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു ജീവചരിത്രക്കുറിപ്പ്, മറ്റ്ചിത്രങ്ങൾ എന്നിവയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ദിനാചരണ പരിപാടികൾ ഹൃദ്യമായിരുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  ഉദ്ഘാടനം (ജൂലൈ - 22 )

പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം ജൂലൈ 22 വ്യാഴം 7.30  pm ന് ഗൂഗിൾ മീറ്റ്  വഴി വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.വിൻസന്റ് സാർ സ്വാഗതവും അഡിഷണൽ എച്ച് എം ശ്രീ.രാജേഷ് ബാബു സാർ ഡെപ്യൂട്ടി എച്ച് എം ശ്രീമതി ഉഷ, സ്റ്റാഫ് സെക്രട്ടറി അനിതാ നായർ എന്നിവർ ആശംസയും വിദ്യാരംഗം കോഡിനേറ്റർ നന്ദിയും പറഞ്ഞു. തുടർന്ന് യു.പി , എച്ച്.എസ് , എച്ച്.എസ്.എസ് വിഭാഗം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.അവതാരക -ആശ -10.E

ഹിരോഷിമദിനാചരണം (ആഗസ്ത് - 6 )[തിരുത്തുക | മൂലരൂപം തിരുത്തുക]

ആഗസ്ത് 6 ന് ഹിരോഷിമദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം ഗ്രൂപുകൾ വഴി വിവിധ പ്രവർത്തനങ്ങൾ നടന്നു . സ്വാതന്ത്രദിനാഘോഷം[തിരുത്തുക | മൂലരൂപം തിരുത്തുക]

രാജ്യത്തിൻറെ 75 സ്വതന്ത്രദിനാഘോഷം വളരെ വിപുലമായ രീതിയിൽ സ്കൂൾ തലത്തിൽ

നടന്നു.ക്ലാസ്സ് തലത്തിൽ നടത്തിയതിനുപുറമെ , വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പേരിലും ഗ്രൂപ്പുകൾ വഴി ചടങ്ങ് മോടി പിടിപ്പിച്ചു.

കർഷകദിനാഘോഷം[തിരുത്തുക | മൂലരൂപം തിരുത്തുക]

ആഗസ്ത് 17 (ചിങ്ങം 1 ) വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ

വളരെനല്ല  രീതിയിൽ കർഷക ദിനം ആചരിക്കാൻ കഴിഞ്ഞു. യു.പി , എച്ച്.എസ്,എച്ച്.എസ്.എസ്  എന്നീ  വിഭാഗങ്ങൾ സംയുക്തമായാണ് കർഷകദിനം ആചരിച്ചത്. പരിപാടികൾ വൈകുന്നേരം 7 മണി മുതൽ ഗൂഗിൾ മീറ്റ് വഴി നടത്തി. പ്ര

                      തുടർന്ന് കുട്ടികളുടെ (up, hs, hss ) വിവിധ കലാപരിപാടികളുടെ അവതരണംനന്നായി നടന്നു.

കുട്ടികളുടെ അഭിനയം ദൃശ്യചാരുതയിലൂടെ പ്രകടമായിരുന്നു.പ്രൊഫഷണൽ ആർട്ടിസ്റ്റിന്റെ കരവിരുതോടെയുള്ള സാങ്കേതിക നിർവ്വഹണം ഉന്നത നിലവാരം പുലർത്തി .

തുടർന്ന് H.S വിഭാഗം കുട്ടികൾ വിവിധ തരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിച്ചു , ഞാറുപാട്ട് , കൊയ്ത്തുപ്പാട്ട് , കാവ്യാവിഷ്കാരം , വിത്തിടൽ പാട്ട് , നാടോടിനൃത്തം നടൻ പാട്ടിന്റെ സംഘവിഷ്‌കാരം , നൃത്താവിഷ്കാരം "കൃഷി " ചിത്രങ്ങളുടെ പ്രദർശനം എന്നിവയും മികച്ച രീതിയിൽ അവതരിപ്പിക്കുകയുണ്ടായി.

2020 — 21 അദ്ധ്യായന വർഷത്തെ പ്രവർത്തനങ്ങൾ കുട്ടികളുടെ നേരിട്ടുള്ള പങ്കാളിത്തമില്ലെങ്കിലും നവമാദ്ധ്യമങ്ങളിലൂടെ വളരെ ഭംഗിയായി പ്രവർത്തനങ്ങൾ നടത്താൻകഴിഞ്ഞിട്ടുണ്ട്‌.വായനദിനം ജൂൺ 19 ന്‌ ആചരിച്ചു. ക്ലാസ്സ്‌ തലത്തിലും പരിപാടികൾ സംഘടിപിച്ചു. വായനാദിനത്തോടനുബന്ധിച്ച്‌ ക്വിസ്‌, ആസ്വാദന കുറിഫ്‌, വായനാക്കുറിച്‌ എന്നിവ തയ്യാറാക്കുന്നതിനുള്ള നിർദ്ദേശം നൽകി..ക്യാസ്സ്‌ തലത്തിൽ അവ അവതരിഷിക്കുന്നതിനുള്ള അവസരവും നൽകി. ജൂലൈ 5ന്‌ ബഷീര് ‍അനുസ്മരണം നടത്തി. ആഗസ്റ്റ്‌ 17 ന്‌ (ചിങ്ങം 1 ) നാട്ടറിവു ദിനവും കാർഷിക ദിനവും സമുചതമായിആഘോഷിച്ചു. എല്ലാ വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി ആയിരുന്നു. കൃഷി ഓഫീസറായിരുന്ന സ്വർണവിയുമായി നടത്തിയ അഭിമുഖം ഏറെ വിജ്ഞാന പ്രദമായിരുന്നു. നവംബർ 1 കേരളപിറവി ദിനം സമുചിതമായി ആഘോഷിച്ചു. ക്ലബംഗങ്ങൾ പങ്കെടുത്തു. യുപി, എച്ച് എസ് , എച്ച് എസ് എസ് വിഭാഗങ്ങളിലെ കുട്ടികൾ കേരള സംസ്കാരത്തിന്റെയും മലയാളഭാഷയേയും പ്രകീർത്തിക്കുന്ന പരിപാടികൾ അവതരിപിച്ചു. വൈവിധ്യം കൊണ്ട്‌ സമ്പന്നമായിന്നു പരിപാടികളെല്ലാം.ഗമന വഴികാട്ടി

  • വായിക്കുക
  • തിരുത്തുക
  • മൂലരൂപം തിരുത്തുക
  • നാൾവഴി കാണുക
  • മാറ്റങ്ങൾ ശ്രദ്ധിക്കുക

കൂടുതൽ

ഉപകരണശേഖരം

ഉപകരണങ്ങൾ