ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്

Schoolwiki സംരംഭത്തിൽ നിന്ന്
04:38, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
Image255.jpg
വിലാസം
പിരപ്പൻകോട്

പിരപ്പൻകോട് പി.ഒ,
പിരപ്പൻകോട്
,
695607
സ്ഥാപിതം01 - 06 - 1940
വിവരങ്ങൾ
ഫോൺ04722583354
ഇമെയിൽgvhsspirappancodetvm@തിരുവനന്തപുരംgmail.com
കോഡുകൾ
സ്കൂൾ കോഡ്43003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി
പ്രധാന അദ്ധ്യാപികഎസ് ആർ സൈനാവതി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കൽ പഞ്ചായത്തിലെ പിരപ്പൻകോ‌ട് എന്ന പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1940-കളിൽ ആളുമാനൂർ മഠം എന്ന ബ്രാഹ്മണ കുടുംഹം സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ സ്കൂളായി മാറിയത്. ശ്രീക്രഷ്ണവിലാസം ഇംഗ്ലീഷ് യു.പി. സ്‌കൂൾ എന്ന് നാമകരണം ചെയ്തിരുന്ന ഊ സ്കൂളിൽ 1940-ജൂണിൽ പിരപ്പൻകോട് അയിനുവയള്ളി മഠത്തിലെ നാരയണൻ പോറ്റിയുടെ മകൻ സുബ്രഹ്മണ്യൻ പോറ്റിയെ രജിസ്റ്ററിൽ ചേർത്ത് അഡ്‌മിഷൻ തുടങ്ങിയതായി കാണുന്നു. ആദ്യ ഹെഡ്‌മാസ്റ്റർ ആറ്റിങ്ങൽ സ്വദേശിയായ ശ്രീ. വാസുപിള്ളയായിരുന്നു.1947-48 കാലഘട്ടത്തിൽ ഇത് ഹൈസ്കൂളായി ഉയർത്തി. എല്ലാ വിഭാഗക്കാർക്കും യഥേഷ്ടം പഠിക്കാൻ അവസരം കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇക്കാലത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചു. മാനേജർ അടച്ചുപൂട്ടിയ സ്കൂൾ തുറപ്പിക്കുന്നതിനും സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുമായിരുന്നു ആ സമരം.റിസീവർ ഭരണത്തിലായിരുന്ന ഈ സ്കൂൾ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി 1954-ൽ സർക്കാർ സ്കൂളായി പ്രഖ്യാപിച്ചു. ഗംഗാധരൻ പിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് ശ്രി. പിരപ്പൻകോട് മുരളി, പി. വിജയ ദാസ്, തലേക്കുന്നിൽ ബഷീർ, അഡീഷണൽ ഡി.പി.ഐ കെ ശശിധരൻ നായർ, ഡോ. രമേശൻ, ഡോ. സുജാതൻ തുടങ്ങിയവർ.

ഭൗതികസൗകര്യങ്ങൾ

ഗ്രാമീണരുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ്. U.P, H.S, H.S.S, V.H.S.E എന്നീ വിഭാഗങ്ങളിലായി 36 ക്ലാസ്മുറികൾ 3 ഇരുനില കെട്ടിടങ്ങളിലായും 2 ഒറ്റന്ല കെട്ടിടങ്ങളിലായും പ്രവർത്തിച്ചുവരുന്നു. ഇത‌ുക‌ുടാതെ ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബ്, ലൈബ്രറി, വായനാമുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആവശ്യത്തിന് വേണ്ട ശുചിമുറികളും മൂത്രപ്പുരകളും ഒരുക്കിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുകരഹിത അടുപ്പുള്ള സ്കൂളിൽ നിലവിലുണ്ട്. കായിക പരിശീലനത്തിന് ഉതകുന്ന വിധത്തിൽ വിശാലമായ മൈതാനമാണ് സ്കൂളിന്റെ പ്രത്യേകതയിൽ ഒന്ന്. കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കികൊണ്ട് ഒരു സ്കൂൾ ബസ്സും സ്വന്തമായുണ്ട്. വിവര-വിനിമയ-സാങ്കേതിക വിദ്യയുടെ വൈജ്ഞാനിക ലോകത്തിൽ വൈദഗ്ധ്യം ആർജിക്കാൻ സഹായകരമാകുന്ന രീതിയിൽ ഒാരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്

* ഗാന്ധി ദർശൻ

മാനേജ്മെന്റ്

മുൻ സാരഥികൾ

  • ശ്രീ. ധനപാലൻ
  • ശ്രീ. ബാലകൃഷ്ണൻ,
  • ശ്രീമതി. പ്രസന്നകുമാരി,
  • ശ്രീമതി. ബഷീറ ബീവി,
  • ശ്രീമതി. ജലജാ ദേവി,
  • ശ്രീമതി. അംബികാ ദേവി,
  • ശ്രീമതി. സരോജം,
  • ശ്രീമതി. സൈനാവതി :

പ്രശസ്തരായപൂർവ്വ വിദ്യാർത്ഥികൾ

  • ശ്രീ. തലേക്കുന്നിൽ ബഷീർ(മുൻ എം.പി)
  • ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ (മുൻ എം.എൽ.എ)
  • ശ്രീ. പിരപ്പൻകോട് മുരളി (മുൻ എം.എൽ.എ)
  • ശ്രീ. പി. വിജയദാസ് (മുൻ എം.എൽ,എ)
  • ശ്രീ. ബി. ബാലചന്ദ്രൻ (മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്)
  • ശ്രീ. എൻ. എൻ. കുഞ്ഞുകൃഷ്ണപിള്ള (മുൻ മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
  • ശ്രീ. രാജസേനൻ (പ്രശസ്ത സിനിമ സംവിധായകൻ)
  • ശ്രീ. എം. കെ. വിജയകുമാർ (മുൻ നിയമസഭ സെക്രട്ടറി)
  • ശ്രീ. നാരായണ​ പിഷാരടി (പ്രമുഖ ശാസ്ത്രജ്ഞൻ)

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധി ദർശൻ സ്കൂൾ.

=വഴികാട്ടി

Loading map...