"ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ലോക് ഡൗൺ കാലത്തെ എന്റെ അനുഭവങ്ങൾ|ലോക് ഡൗൺ കാലത്തെ എന്റെ അനുഭവങ്ങൾ]]
*[[{{PAGENAME}}/ലോക് ഡൗൺ കാലത്തെ എന്റെ അനുഭവങ്ങൾ|ലോക് ഡൗൺ കാലത്തെ എന്റെ അനുഭവങ്ങൾ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്='''
| തലക്കെട്ട്=ലോക് ഡൗൺ കാലത്തെ എന്റെ അനുഭവങ്ങൾ
===== ലോക് ഡൗൺ കാലത്തെ എന്റെ അനുഭവങ്ങൾ =====
 
''' <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
''' <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 24: വരി 24:
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= ലേഖനം}}

21:21, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക് ഡൗൺ കാലത്തെ എന്റെ അനുഭവങ്ങൾ

2020 മാർച്ച് 9 ന് എന്റെ അമ്മയുടെ ഫോണിൽ ഞങ്ങളുടെ HM ന്റെ മെസേജ് വന്നു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതായി അമ്മ എന്നെ അറിയിച്ചപ്പോൾ എനിക്ക് സങ്കടമായി കാരണം എനിക്ക് സ്കൂളിൽ പോകുന്നതാണിഷ്ടം. അവധിയായതുകൊണ്ട് തറവാട്ടിൽ പോയി അടിച്ചു പൊളിക്കാം എന്നോർത്തു. പക്ഷെ ആരും അതിന് അനുവദിച്ചില്ല. കാരണം എന്റെ ചേച്ചിയുടെ SSLC പരീക്ഷ നടന്നുകൊണ്ടിരിക്കുകയായിരുന്നു. പിന്നെ എല്ലായിടവും കൊറോണയും. ഞാനെന്റെ കുഞ്ഞനുജന്മാരുമായി കളിച്ചും പിണങ്ങിയും ഇണങ്ങിയും ദിവസങ്ങൾ തള്ളി നീക്കി. ലോക്ഡൗണിന് മുൻപ് രാവിലെ ഞാൻ ഉണരുമ്പോൾ എന്റെ ചാച്ചനും അമ്മയും ജോലിക്ക് പോയി കഴിഞ്ഞിരിക്കും. എന്നാൽ ഇപ്പോൾ ഞങ്ങളുടെ ചാച്ചനും അമ്മയും ഞങ്ങളോടൊപ്പം ഉണ്ട്. ഇന്നലെ മുതൽ കോട്ടയം ജില്ല കനത്ത ജാഗ്രതയിലാണ്. ഒരു ദിവസം രാവിലെ ഞാൻ വീടിന് പുറത്തേക്ക് നോക്കുമ്പോൾ ഒരു കാക്ക ദാഹിച്ച് വലഞ്ഞ് വീടിന് മുൻപിൽ നിൽക്കുന്നത് കണ്ടു. എനിക്ക് ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്തു കൊടുക്കാൻ തോന്നി. എനിക്ക് ചെയ്യാൻ കഴിഞ്ഞില്ല കാരണം കൊറോണ പടർന്നു പിടിക്കുന്നതിനാൽ ആരും പുറത്തിറങ്ങാൻ പാടില്ല. അയൽപക്കത്തെ കുട്ടികൾ കളിക്കാൻ വിളിച്ചിട്ടും ഞാൻ പോയില്ല. ഇടക്ക് കറന്റ് പോകുമ്പോഴും ഞങ്ങൾ അകത്ത് തന്നെ ഇരിക്കും. ഇതെന്തൊരവസ്ഥയാണ് മഴ പെയ്യുമ്പോൾ ആശ്വാസമുണ്ട്. വീട്ടുമുറ്റത്തെ മാവിൽ നിന്നും മാമ്പഴം വീഴും അതെല്ലാം എടുത്ത് അമ്മ ഞങ്ങൾക്ക് ജൂസ് ഉണ്ടാക്കിത്തരും പിന്നെ ചൂടുവെള്ളത്തിൽ നാരങ്ങ വെള്ളം ഉണ്ടാക്കിത്തരും. അയൽപക്കത്തെ പ്രായമായ അമ്മച്ചിമാർ മരിച്ചു. പക്ഷെ ഞങ്ങൾക്ക്പോ കാൻ കഴിഞ്ഞില്ല ചാച്ചനും അമ്മച്ചിയും കുറച്ച് നേരത്തേക്ക് പോയിവന്നു. കഷ്ടം തന്നെ. ഇടക്ക് ഞങ്ങളെ കാണാൻ വരുന്ന അമ്മയുടെ അച്ഛനും അമ്മയ്ക്കും ഇപ്പോൾ വരാൻ പറ്റാതെയായി. അച്ഛൻ പുറത്ത് പോയി ആവശ്യം വേണ്ട സാധനങ്ങൾ വാങ്ങിക്കും. ഇടക്ക് കൈ കഴുകൽ ശീലമാക്കി കുറച്ച് ചെടികൾ നട്ടുപിടിപ്പിച്ചു. വൈകിട്ട് പ്രാർത്ഥന ഞങ്ങൾ ഒരുമിച്ചാണ് ചൊല്ലുന്നത്. ചീറിപ്പാഞ്ഞ് വണ്ടികൾ പോയിക്കോണ്ടിരുന്ന വഴിയിൽ ഇപ്പോൾ തിരക്ക് കുറഞ്ഞു.ദിവസവും ഇടക്ക് ആംബുലൻസ് പോകാറുണ്ട്. നമ്മുടെ സുരക്ഷക്ക് വേണ്ടി ധാരാളം കുട്ടികളുടെ അച്ഛനമ്മമാർ രാത്രിയും പകലും നോക്കാതെ ജോലി ചെയ്യുന്നു ആ കുട്ടികളുടെ മനസ്സിൽ അവരുടെ അച്ഛനമ്മമാരെ ഓർത്താണ് വിഷമം. ലോകത്ത് അനേകം പേർ മരണപ്പെടുകയാണ്. നമ്മുടെ സുരക്ഷയ്ക്കു വേണ്ടി സർക്കാർ തരുന്ന നിർദ്ദേശങ്ങൾ പാലിച്ച് ജിവിക്കാം.

Stay home stay safe

അന്ന സാബു
3 A ഗവ.എൽ.പി.എസ്.തോട്ടകം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം