"ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങള്‍2=   
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  40
| ആൺകുട്ടികളുടെ എണ്ണം=  44
| പെൺകുട്ടികളുടെ എണ്ണം= 35
| പെൺകുട്ടികളുടെ എണ്ണം= 40
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  75
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  84
| അദ്ധ്യാപകരുടെ എണ്ണം=  5   
| അദ്ധ്യാപകരുടെ എണ്ണം=  5   
| പ്രധാന അദ്ധ്യാപകന്‍= ഇന്ദിര ജെ
| പ്രധാന അദ്ധ്യാപകന്‍= ഇന്ദിര ജെ
| പി.ടി.ഏ. പ്രസിഡണ്ട്= വിനോദ്
| പി.ടി.ഏ. പ്രസിഡണ്ട്=  
| സ്കൂള്‍ ചിത്രം= 41408 School photo.JPG ‎|
| സ്കൂള്‍ ചിത്രം= 41408 School photo.JPG ‎|
}}
}}

14:38, 4 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്
വിലാസം
ഇഞ്ചവിള
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-07-201741408





ചരിത്രം

തൃക്കരുവ പഞ്ചായത്തിലും പരിസര പ്രദേശങ്ങലിലും അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കൊണ്ട്‌ ആയിരങ്ങള്‍ക്ക്‌ വിജ്ഞാനം നല്‍കിയ ഗവണ്‍മെന്റ് എല്‍. പി. ജി. സ്കൂള്‍ പെരിനാട് (ഇഞ്ചവിള ഗവണ്‍മെന്റ് എല്‍. പി. സ്കൂള്‍) 119 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. 1898ല്‍ പെണ്‍ പള്ളിക്കുടമായി ആരംഭിച്ച ഈ പ്രഥമിക വിദ്യാലയം ഒരു നൂറ്റാണ്ടിലേറെ കാലത്തെ സമ്പന്നമായ ചരിത്രത്തിന്റെ സാക്ഷിയും, കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാഹിത്യ ചരിത്രത്തില്‍ ഇടം പിടിച്ച നിരവധി വ്യക്തികളുടെ ആദ്യ വിദ്യാലയവുമാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നിലനില്‍പ്പിന്റെ ഊര്‍ദ്ധ്വശ്വാസം വലിക്കുന്ന ഇക്കാലത്ത്‌ ഒട്ടേറെ സ്വകാര്യ വിദ്യാലയങ്ങളോട്‌ മല്ലിട്ടുകൊണ്ട്‌ തലയുയര്‍ത്തി പിടിച്ചു നില്‍ക്കാന്‍ ഈ കൊച്ചുവിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്‌. സമീപ പ്രദേശത്തെ മൊത്തം സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പഠന- പാഠ്യേതര വിഷയങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നതിന്റെ ഫലമായി ഓരോ വര്‍ഷം പിന്നിടുമ്പൊഴും പ്രവേശന നിരക്കിലുണ്ടകുന്ന വര്‍ദ്ധനവ്‌ പുരോഗതിയുടെ സൂചിക തന്നെയാണ്.
1898 ല്‍ പെണ്‍ പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂര്‍കുടുംബാംഗവും അഞ്ചാലുംമൂട്‌ മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠന്‍ ഉണ്ണിത്താന്‍ മുന്‍കൈ എടുത്ത്‌ സ്ഥാപിച്ച വിദ്യാലയവുമാണിത്‌. ആളൂര്‍ കുടുംബക്കാര്‍ സൗജന്യമായി നല്‍കിയ എട്ട്‌ സെന്റ്‌ സ്ഥലത്താണ് വിദ്യാലയം ആരംഭിച്ചത്‌. ചാറുകാട്‌ നീലകണ്ഠന്‍ പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ്‌ മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട്‌ ആളൂര്‍ കുടുംബക്കാര്‍ ഈ വിദ്യാലയം സര്‍ക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ പ്രഗല്‍ഭരായ അധ്യാപകര്‍,അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പെടുന്നു.

ഭൗതികസൗകര്യങ്ങള്‍

കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് (ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയില്‍ ഉള്‍പ്പെടുന്നു. ഈ സ്കൂളിന് അന്‍പത്‌ സെന്റ്‌ പുരയിടമാണുള്ളത്‌. 3 കെട്ടിടങ്ങളിലായി 6 ക്ലാസ് റുമുകളും ഒരു ഹാളും ഈ വിദ്യാലയത്തിനുണ്ട്. ഒന്ന് മുതല്‍ നാലു വരെ സ്റ്റാന്‍ഡേര്‍ഡുകളിലായി 75 വിദ്യാര്‍ത്ഥികളും പ്രീ പ്രൈമറിയില്‍ 50 വിദ്യാര്‍ത്ഥികളുമാണുള്ളത്‌.
ഈ വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് ലഭ്യമായ സൗകര്യങ്ങള്‍

  • ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടര്‍ ലാബ്
  • 700 ല്‍ കൂടുതല്‍ പുസ്തകങ്ങളോടെയുള്ള ലൈബ്രറി, വായനാമുറി
  • ഇംഗ്ലീഷ് ഭാഷ ഉച്ഛാരണം മെച്ചപ്പെടുത്താനായി സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍
  • പ്രീ പ്രൈമറി - എല്‍. കെ. ജി., യു. കെ. ജി.
  • സ്മാര്‍ട്ട് ക്ലാസ് റൂം
  • ഡിജിറ്റല്‍ വീഡിയോ ലൈബ്രറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ചാറുകാട്‌ നീലകണ്ഠന്‍ പിള്ള

നേട്ടങ്ങള്‍

  • 2016-17 കൊല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം,
  • 2015-16 കൊല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ രണ്ടാം സ്ഥാനം,
  • 2014-15 കൊല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം,
  • 2013-14 കൊല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം,
  • 2013-14 അധ്യയന വര്‍ഷം ഈ വിദ്യാലയത്തിലെ 2 കുട്ടികള്‍ സംസ്ഥാന സർക്കാര്‍ നടത്തുന്ന എല്‍. എസ്. എസ്. (സ്കോളർഷിപ്പ്) പരീക്ഷ പാസായി,
  • 2012-13 കൊല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ നാലാം സ്ഥാനം,
  • 2011-12 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റില്‍ ഓവറാള്‍ കിരീടം,
  • 2010-11 കൊല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം,
  • 2010-11 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റില്‍ രണ്ടാം സ്ഥാനം,
  • 2009-10 കൊല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. തിരുനല്ലൂര്‍ കരുണാകരന്‍

സ്കൂള്‍ ലോഗോ

41408 ലോഗോ.jpeg

വഴികാട്ടി

Loading map...