ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വക്കം

  കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഗ്രാമമാണ്‌ വക്കം. തിരുവനന്തപുരം നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെയാണ്‌ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കായൽ ജലത്താൽ ചുറ്റപ്പെട്ടുകിടക്കുകയാണ്‌ ഈ പ്രദേശം. അഞ്ചെങ്ങോ, കടയ്ക്കാവൂർ, വെട്ടൂർ, ചെറുന്നിയൂർ, മണമ്പൂർ എന്നിവയാണ്‌ അടുത്തുള്ള പഞ്ചായത്തുകൾ. 9 കിലോമീറ്ററിനുള്ളിലുള്ള രണ്ട് പട്ടണങ്ങളാണ്‌ വർക്കലയും, ആറ്റിങ്ങലും.

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം

കേരളത്തിലെ മുസ്ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും പത്രപ്രവർത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു വക്കം അബ്ദുൽ ഖാദർ മൗലവി, ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനും തിരുക്കൊച്ചി നിയമസഭയിലെ അംഗവുമായിരുന്നു വക്കം മജീദ്, സ്വാതന്ത്ര്യ സമരചരിത്രത്തിൽ ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്ത മതമൈത്രിയുടെ പ്രയോക്താവായ ഐ.എൻ.എ. നേതാവ് വക്കം ഖാദർ, വെളിവിളാകം മരനാണിക്കൽ വീട്ടിൽ ഭാസ്കരൻ ട്നി?രൂപകനും ഗ്രന്ഥകാരനും സ്വതന്ത്രചിന്തകനുമായിരുന്നു വക്കം അബ്ദുൽ ഖാദർ തുടങ്ങിയ അതുല്യ പ്രതിഭകൾക്ക് ജന്മം നൽകിയ നാടാണ് വക്കം. ഇന്ത്യൻസ്വാതന്ത്ര്യസമര ചരിത്രം, പത്രപ്രവർത്തനം, സാമൂഹിക-സാംസ്കാരിക-നവോത്ഥാന രംഗങ്ങൾ തുടങ്ങിയവയിലെല്ലാം വക്കം ഗ്രാമത്തിനു ശ്രദ്ധേയമായ പങ്ക് വഹിക്കൻ കഴിഞ്ഞു.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ

റൈട്ടർവിള സ്കൂൾ 1909-ൽ സ്ഥാപിച്ചു. പൊട്ടച്ചൻ വിളാകം മലയാളം മിഡിൽ സ്കൂൾ (ഇന്നത്തെ ഹൈസ്കൂൾ) പെൺപള്ളിക്കൂടവുമാണത്. കേരളത്തിൽ ആദ്യമായുണ്ടായ പ്രൊഫഷണൽ നാടകവേദിയെന്ന് വിശേഷിപ്പിക്കാവുന്ന 'വക്കം കലാകേന്ദ്രം' തുടങ്ങിയ ഓട്ടനവധി പ്രസ്ഥാനങ്ങൾ അക്കാലത്തുണ്ടായി[അവലംബം ആവശ്യമാണ്]. മുന്നൂറിൽപ്പരം വർഷംമുമ്പ് ചേപ്പേടുകളിൽ നാഗരലിപിയിൽ ശുദ്ധമായ വടിവിൽ പേര് എഴുതി കയ്യൊപ്പു വയ്ക്കാൻ കഴിയുന്ന ഈഴവ സ്ത്രീകൾ ഈ പ്രദേശത്തുണ്ടായിരുന്നു[അവലംബം ആവശ്യമാണ്]. ഈയ്യം ഉരിക്കി ഒഴുകുന്ന മേലാളന്മാരുടെ തേർവാഴ്ച നടക്കുന്ന സമയത്തായിരുന്നു ഈ ഉന്നത വിദ്യാഭ്യാസം നടന്നത്.

ഗതാഗതം

നിലയ്ക്കാമുക്കിൽ നിന്നും 3 കിലോമീറ്റർ നീളത്തിൽ നിർമ്മിച്ച കായിക്കരകടവ് റോഡിന്റെ നിർമ്മാണവും പൊതുജനസഹകരണത്തോടെയാണ് നടത്തിയത്. ജലഗതാഗതമായിരുന്നു ഇന്നാട്ടുകാർ ഉപയോഗിച്ചിരുന്നത്.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

1954-ലാണ് വക്കത്ത് ആദ്യത്തെ പഞ്ചായത്ത് നിലവിൽ വന്നത്. വക്കം ഭരതനായിരുന്നു പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ്.  

. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ

കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ






.നിലയ്കമുക്ക് മുസ്ലിം ജമാഅത്ത്

നിലയ്ക്കാമുക്ക്‌ ജുമാ മസ്ജിദ്








.വക്കം പോസ്റ്റോഫീസ്

കടയ്ക്കാവൂർ പോസ്റ്റ് ഓഫീസ്






.പുളിവിളാകം ക്ഷേത്രം

പുളിവിളാകം ക്ഷേത്രം








.വക്കം ഖാദർ അസോസിയേഷൻ ആൻഡ് റിസർച്ച്  ലൈബ്രറി

വക്കം ഖാദർ അസോസിയേഷൻ & റിസർച്ച് ലൈബ്രറി











അവലംബം

  1. https://en.wikipedia.org/wiki/Vakkom