ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 21 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) (' സയന്‍സ് ക്ലബ്ബില്‍ 40 കുട്ടികളെ അംഗങ്ങളായി ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 സയന്‍സ് ക്ലബ്ബില്‍ 40 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും മാസത്തില്‍ രണ്ട് പ്രാവശ്യം ക്ലബ്ബ് അംഗങ്ങളുടെ യോഗം കൂടുകയും ചെയ്യുന്നു. ക്ലബ്ബ് അംഗങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് പ്രോജക്ട് , സെമിനാര്‍ , സയന്‍സ് കളക്ഷന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയുണ്ടായി . ക്ലബ്ബ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി വെള്ളായണി കാര്‍ഷിക കോളേജ് കേന്ദ്രമാക്കി ഒരു ഫീല്‍ഡ് ട്രിപ്പ് നടത്തുകയുണ്ടായി. സ്ക്കൂള്‍ തല ശാസ്ത്ര മേള നടത്തി . സയന്‍സ് ക്യുസ് , ടാലന്റ് സെര്‍ച്ച് എക്സാം , സി . വി രാമന്‍ ഉപന്യാസ രചനാമത്സരം , പ്രോജക്ട് , വര്‍ക്കിഗ് മോഡല്‍ , സ്റ്റില്‍ മോഡല്‍ , സയന്‍സ് ഡ്രാമാ എന്നിവ നടത്തുകയും വിജയ്കള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കുകയും ചെയ്തു . സബ് ജില്ലാ മത്സരത്തില്‍ സയന്‍സ് ഡ്രാമാ , ടാലന്റ് സെര്‍ച്ച് എക്സാം എന്നിവയ്ക്ക് സമ്മാനം ലഭിച്ചു . സയന്‍സ് ടാലന്റ് സെര്‍ച്ച് എക്സാമിന്റെ ജില്ലാ തലമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു . ക്ലബ്ബിലെ കുട്ടികള്‍ സയന്‍സുമായി ബന്ധപ്പെട്ട ദിനാചരണങ്ങല്‍ ആചരിച്ചു . അതിന്റെ ഭാഗമായി കാര്‍ട്ടൂണ്‍ രചന , പ്ലക്കാര്‍ഡ് നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി.