ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം

കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ "ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം" കമ്മറ്റി രൂപീകരണയോഗം 10/03/2017ന് രാവിലെ 10 മണിയ്ക്ക് സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്നു. സ്കൂള്‍ ഹെഡ്‌മിസ്‌ട്രസ്. ശ്രീമതി.P.R. സീന യോഗത്തില്‍ വച്ച് താഴെ വിവരിക്കും പ്രകാരം കമ്മറ്റിയ്ക്ക് രൂപം കൊടുത്തു. PTA പ്രസിഡന്റ് ശ്രീ. പി.കെ. ബാബുവിനെ ചെയര്‍മാനായും സ്കൂള്‍ ഹെഡ്‌മിസ്‌ട്രസ് ശ്രീമതി.P.R. സീനയെ കണ്‍വീനറായും തെരഞ്ഞടുത്തു. MPTA പ്രസിഡന്റ് ശ്രീമതി. ശ്രീദേവി, PTA വൈസ്‌പ്രസിഡന്റ് ഉഷ എന്നിവരെ വൈസ്‌ ചെയര്‍പേഴ‌്സണ്‍ന്മാരായും SITC – ജി.‍ഷീല, JITC ക്രിസ്റ്റോ ദീപ എന്നിവരെ ജോയിന്റ് കണ്‍വീനറന്മാരായും തെരഞ്ഞടുത്തു. കൂടാതെ കുട്ടികളുടെ പ്രതിനിധികളായി അതുല്‍കൃഷ്ണ. പി.ആര്‍., ആരതി പ്രസേനന്‍, ആതിരാ ബൈജു, ഗോകുല്‍. വി.ജി., അമില്‍ സാബു എന്നിവരെ തെരഞ്ഞടുത്തു. സ്ലൈഡ്‌പ്രസന്റേഷനും തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഐ.ടി. അധിഷ്ഠിത ട്രയിനിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം സജീവ മായി ചര്‍ച്ച ചെയ്തു. ജോയിന്റ് കണ്‍വീനര്‍ ജി.ഷീല കൃതജ്ഞത രേഖപ്പെടുത്തി. കൃത്യം 12 മണിയ്ക്ക് യോഗം സമംഗളം പര്യവസാനിച്ചു.