ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കുറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 3 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കുറ്റൂർ
വിലാസം
തിരുവല്ല

ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ,കുറ്റൂർ പി.ഒ,
തിരുവല്ല
,
689106
സ്ഥാപിതം01 - 06 - 1895
വിവരങ്ങൾ
ഫോൺ0469-2616812
ഇമെയിൽghskuttor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37061 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശാന്തമ്മ എം. ആർ.
പ്രധാന അദ്ധ്യാപകൻഷാജഹാൻ. യു
അവസാനം തിരുത്തിയത്
03-12-2020Pcsupriya
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവല്ലാ ടൗണിൽ നിന്നും 4 കി.മി തെക്കുമാറി എം.സി റോഡരികിൽ വരട്ടാർ പാലത്തിനും മണിമലയാറ് ഒഴുകുന്ന തോണ്ടറ പാലത്തിനും മദ്ധ്യേ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ചരിത്രം

. വളരെ പുരാതനമായ ഗ്രാമമാണ് കുറ്റൂർ.കുറ്റൂർ രാജാവിന്റെ കീഴിലുണ്ടായിരുന്ന വെൺപാല നാടിൻറെ ആസ്ഥാനം വെൺപാലയും കിഴക്കതിരിന്റെ പ്രദേശം കുറ്റൂരും ആയിരുന്നു .കേരളചരിത്രത്തിൽ ഒരു ഘട്ടത്തിലെ പ്രാദേശിക രാജവാഴ്ചയുടെ നിരയിൽ എണ്ണപ്പെട്ട ഒരു രാജവംശമായിരുന്നു തെക്കുംകൂർ രാജവംശം.അവരുടെ ആസ്ഥാനമായിരുന്നു കുറ്റൂർ പ്രദേശം.ചരിത്രമുറങ്ങുന്ന ഇവിടുത്തെ മണ്ണ് അനവധി ഐതിഹ്യങ്ങളുടെ കേദാരഭൂമിയാണ് .

                                  കുറ്റൂർ ഗ്രാമത്തിൻറെ കിഴക്കതിരിൽ ഉയർന്നു നിൽക്കുന്ന പ്രദേശം ഇന്നും കൊട്ടപ്പുറ എന്നറിയപ്പെടുന്നു. ഇവിടെ കോട്ടപോലെയോ ,കോട്ടയോ ആയിരുന്നു .കോട്ടയുള്ള സ്ഥലം എന്നർത്ഥത്തിൽ കോട്ടയുർ എന്ന് സ്ഥലനാമമുണ്ടായി.പിന്നീടതു കുറ്റൂർ ആവുകയും ചെയ്‌തു.
                                  ഈ പഞ്ചായത്തിലുള്ള കുറ്റൂർ ഗവണ്മെന്റ് സ്കൂൾ 1895 ൽ സ്ഥാപിതമായതാണ്.കിഴുവന കുടുംബക്കാർ നൽകിയ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിച്ചത്.ആദ്യമിതു ഇംഗ്ലീഷ് മീഡിയവും പിന്നീട് 1984 ൽ ഹൈസ്കൂൾ ആയുമുയർത്തി .2014 -15 അധ്യയനവർഷം ഇതു ഹയർ സെക്കന്ഡറി   ആയി  ഉയർത്തപ്പെട്ടു .ഇപ്പോൾ കോമേഴ്‌സ് ,സയൻസ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു .
                                 എംസി റോഡരികിലായി 2 .38 ഏക്കറിൽ സ്ഥിതിചെയുന്ന കുറ്റൂർ പഞ്ചായത്തിൽ പെട്ട ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂൾ ആണിത്.

ഭൗതികസൗകര്യങ്ങൾ

`വിപുലമയ ലാബ്,ലൈബ്രറി സൗകര്യം,വിശാലമയ മൈതാനം,കുടിവെള്ള സംവിധാനം,വൃത്തിയുള്ള ടോയില്ലെറ്,സ്മാർട്ട് ക്ലാസ്സ്‌റൂം,വാഹനസൗകര്യം,പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശിശുസൗഹൃദം.

                        പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട പരീക്ഷണനിരീക്ഷണങ്ങൾ കുട്ടികളെ ലാബുകളിൽ വെച്ച് തന്നെ ചെയ്യിപ്പിക്കുന്നു.പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളും IT ലാബിന്റ്റെ സാഹായത്താൽ ചെയ്‌തുവരുന്നു.
                        വിശാലമായ ലൈബ്രറി സൗകര്യം ഇവിടുത്തെ കുട്ടികൾക്ക് ലഭ്യമാണ് .നിരവധി പുസ്തകങ്ങളടങ്ങിയ ലൈബ്രറിയിൽ കുട്ടികൾക്ക് വായനയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ വായനാക്കുറിപ്പു തയാറാക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.
                        വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ പ്രത്യേകതയാണ്.ഫുട്ബോൾ ,വോളീബോൾ എന്നിവയുടെ പരിശീലനവും കുട്ടികൾ നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • JRC പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2002-2005 ശ്രീമതി .പൊന്നമ്മ
2005-2008 ശ്രീമതി സാലിക്കുട്ടി സാമുവൽ
2008 June ശ്രീ.പോക്കർ 2008 July ശ്രീമതി ഉഷ ആർ.കെ
2009 July ശ്രീമതി കുമാരി ശോഭ 2009 October ശ്രീമതി ശ്യാമള.ഇ
2010 May ശ്രീമതി.സുജന
2011-2015 ശ്രീമതി .പി .എ ശാന്തമ്മ
2015 onwards ശ്രീമതി .എം .ർ ശാന്തമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.സുരേഷ് വെൺപാല -അഡ്വക്കേറ്റ്

സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ

img=GURUVANDANAM2.jpg

വഴികാട്ടി

{{#multimaps:9.360108, 76.588569| zoom=15}}


തിരുവല്ല ചെങ്ങന്നൂർ റൂട്ടിൽ കുറ്റൂർ പഞ്ചായത്തു ജംഗ്ഷന് സമീപം.