കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

््

കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്
വിലാസം
ചിറമാനെങ്ങാട്

കോൺക്കോഡ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ
,
ചിറമാനെങ്ങാട് പി.ഒ.
,
680604
സ്ഥാപിതം1993
വിവരങ്ങൾ
ഫോൺ04885 281871
ഇമെയിൽconcordehss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24083 (സമേതം)
എച്ച് എസ് എസ് കോഡ്08148
യുഡൈസ് കോഡ്32071700502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംകടങ്ങോട് പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1107
പെൺകുട്ടികൾ868
ഹയർസെക്കന്ററി
ആൺകുട്ടികൾ178
പെൺകുട്ടികൾ116
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ കരീം
പ്രധാന അദ്ധ്യാപികബീന ഉണ്ണി
പി.ടി.എ. പ്രസിഡണ്ട്ഗഫൂർ. പി. എ
എം.പി.ടി.എ. പ്രസിഡണ്ട്ഷീല ജയൻ
അവസാനം തിരുത്തിയത്
15-03-2022CONCORD24083
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം സബ് ജില്ലയിലെ ഒരു അൺഎയ്ഡഡ് സ്കൂൾ ആണ് കോൺകോഡ് സ്കൂൾ. സ്കൂളിന്റെ മുഴുവൻ പേര് കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ എന്നാണ്. കെജി മുതൽ പ്ലസ് ടു വരെ ക്ലാസുകൾ ഉണ്ട്.



ചരിത്രം

1988 ജൂൺ 1-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത്കെജി മുത‌ൽ 10 ക്ലാസ് വരെയായിരുന്നു.ഗ്രാമത്തിന്റെ ഹൃദയഭാഗത്ത്‌ വിദ്യാദേവിയുടെ വരപ്രസാദമായി നിലകൊള്ളുന്ന വിദ്യാലയമാണ്‌ കോൺകോഡ് ഇംഗ്ലീഷ്‌ മീഡിയം ഹയർ സെക്കണ്ടറി സ്‌കൂൾ. പഠനരംഗത്തും കലാകായിക രംഗത്തും മികച്ച പ്രകടനം കാഴ്‌ചവെച്ചു കൊണ്ടിരിക്കുന്ന.2005ൽ ഹയർ സെക്കന്ററി വിഭാഗത്തിനും അംഗീകാരം ലഭിച്ചു. .2003-2004 വർഷം മുത‌ൽ 10 ക്ലാസ് തുടർച്ചയായി അഞ്ച് വർഷവും എസ്.എസി. എൽ. സിക്ക് 100% വിജയം കരസ്ഥമാക്കാൻ ഈ സ്കൂൾനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. താല്കാകലിക ഷെഡ്ഡുകളിൽ പ്രവർത്തനമാരംഭിച്ചു ഈ സ്ക്കൂളിനിന്ന് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന സ്കൂളിന് 3 നിലകളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബ്‌ തുടങ്ങി കുട്ടികളുടെ പഠനതാല്‌പര്യങ്ങളെ തൃപ്‌തിപ്പെടുത്തുന്ന എല്ലാ ആധുനിക സങ്കേതങ്ങളും ഈ സ്‌കൂളിലുണ്ട്‌. പഠന പ്രവർത്തനങ്ങളെപ്പോലെ പാഠ്യേതര പ്രവർത്തനങ്ങളേയും തുല്യമായി കണ്ട്‌ കായികധ്യാപകന്റെയും സംഗീത-നൃത്ത അധ്യാപകരുടെയും സേവനം കുട്ടികൾക്ക്‌ ലഭ്യമാക്കിയിട്ടുണ്ട്‌. സ്‌കൗട്ട്‌സ്‌ ആന്റ്‌ ഗൈഡിന്റെ കാര്യക്ഷമവും ഫലപ്രദവുമായ പ്രവർത്തനങ്ങൾ ഇപ്പോഴും മികവുറ്റ രീതിയിൽ നടത്തപ്പെടുന്നു. ഇത്തരത്തിൽ സമഗ്രവും സമ്പൂർണ്ണവുമായ വളർച്ചയുടെ പാതയിലാണ്‌ കോൺകോഡ് ഇംഗ്ലീഷ്‌ മീഡിയം ഹയർ സെക്കന്ററി സ്‌കൂൾ. നാടിന്റെ വിദ്യാഭ്യാസ പ്രതീക്ഷകളെ നിലനിർത്തിക്കൊണ്ട്‌ കുട്ടികളുടെ സർഗ്ഗശേഷികളെ ചിട്ടയായി വളർത്തി അവരെ പരിപൂർണ്ണ വ്യക്തിത്വത്തിന്‌ ഉടമകളാക്കി നാളെയുടെ നല്ല പൗരന്മാരാക്കാൻ നിസ്വാർത്ഥ സേവനം കാഴ്‌ചവെക്കുന്ന ഒരു മികച്ച വിദ്യാപീഠമാണ്‌ കോൺകോഡ് ഇംഗ്ലീഷ്‌ മീഡിയം ഹയർ സെക്കന്ററി സ്‌കൂൾ.സ്‌ക്കൂൾ യൂണിഫോം നിർബന്ധമാണ്‌. അദ്ധ്യാപകരും രക്ഷിത്കളും വിദ്യാര്ത്ഥികളും കൈകോര്ത്ത് സ്നേഹത്തിന്റെയും സേവനത്തിനത്തിന്റെയും പാതയിലൂടെ മുന്നേറുകയാണിവിടെ.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 32 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • കൗൺസലിങ് ക്ലാസ്
  • ബാന്റ് ട്രൂപ്പ്.
  • മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേർക്കാഴ്ച


 

  • ലെഗസി
  • കമ്മൂണിക്കേറ്റീവ് ഇംഗ്ളീഷ് ക്ലാസ്
  • സി.സി.എ

 

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

[തിരുത്തുക]

മാനേജ്മെന്റ്

കോൺകോട് ചാരിററബിള് റ്റ്രുസ്റ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. Mr.വി എ.ബക്കർ വർക്കിങ് പ്രസിഡണ്ടായും Mr. R.M .ബഷീർ മാനേജറായും പ്രവർത്തിക്കുന്നു. പ്രധാന അദ്ധ്യാപിക ശ്രീമതി ബീന ഉണ്ണിയുമാണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1988 - 2003 Mr. R.M .ബഷീർ.
2003- 09 ശ്രീമതി ബീന ഉണ്ണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കുന്നംകുളം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി പന്നിത്തടത്ത് കേച്ചേരി-അക്കിക്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു.
  • ഗുരുവായൂര് നിന്ന് 20 കി.മി. അകലം

{{#multimaps:10.675992426729005, 76.10681875381877|zoom=18}}