തടവറ

അഛനും അമ്മയും അനിയനോടൊത്തു ഞാൻ
നാലു ചുവരിൻ നടുത്തളത്തിൽ
പൊടിപടലമേൽക്കാതെ ചെറുവെയിൽ കൊള്ളാതെ
കൂര തൻ കീഴിൽ ഇരുന്ന നേരം
വിശ്രമമില്ലാതെ കൂരതൻ കോണിലായ്
വിഡ്ഢിപ്പെട്ടി പിറുപിറുത്തു
ആധിയെ നേരിടാൻ മഹാവ്യാധിയെ നേരിടാൻ.
മാലാഖമാർ അവർ മുന്നിലുണ്ട്
ഊണും ഉറക്കവുമില്ലാതെയായൊരു
സേനയാം പോലീസുകാരുമുണ്ട്.
പറയാതെ അറിയാതെ നാടിന് കാവലായ്
ഒരു മനസ്സോടെ നാം കൂടെ നിൽക്കാം
കൊറോണയെ തുരത്താൻ നാം കൂടെ നിൽക്കാം

അഖിലേഷ്.ആർ
5 A കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത