കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കെ റ്റി ജെ എം ഹൈസ്കൂൾ ഗണിത ക്ലബിൻ്റെ ഉദ്ഘാടനം ജൂലൈ 1ന് നടന്നു. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ് മീറ്റിങ്ങ് നടത്തുന്നു. ഗണിത ക്വിസ് മത്സരം എല്ലാ മാസവും വെള്ളിയാഴ്ച നടത്തുന്നു. ഗണിത ലാബ് പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങൾ നേതൃത്വം നല്കുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണം സംഘടിപ്പിച്ചു. ഓണാഘോഷത്തിനോടനുബന്ധിച്ച് ജ്യാമിതീയ പൂക്കളനിർമ്മാണം നടത്തി. മാർച്ച് 14 ന് പൈ ദിനം ആചരിച്ചു. ഗ ണിത ശാസ്ത്രമേളയിൽ എല്ലാ ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു. ഗണിത മാഗസിൻ ക്ലാസ് അടിസ്ഥാനത്തിൽ നിർമ്മിക്കുന്നു. ഡിസം. 22 ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ് മത്സരം നടത്തി. ഗണിത ശാസ്ത്ര സംബന്ധിയായ പുസ്തകങ്ങൾ വായിക്കുന്നതിലും അംഗങ്ങൾ ശ്രദ്ധിക്കുന്നു.