എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/അന്നും ഇന്നും

അന്നും ഇന്നും

അന്നു നാം കണ്ട റോഡിന്
വലിയ തിരക്കായിരുന്നു
പക്ഷെ ഇന്നതിന്
വലിയ നിശബ്ദതയാണ്

പണ്ട് ഞാനെടുത്തിരുന്ന
വായു ശുദ്ധമാണെന്നാണ്
എല്ലാവരും പറഞ്ഞിരുന്നത്
പക്ഷെ ഇന്നിതിനെ വല്ലാതെ
ഞാൻ ഭയക്കുന്നു

വീട്ടിലിരിക്കാതെ എല്ലാവരും
തെരുവിലേക്കിറങ്ങുമായിരുന്നു.
എന്നാൽ ഇന്ന് എല്ലാവരും
വീടിനകത്തുണ്ട്.

വായടച്ച് മൂക്കടച്ച് ഒന്നും
കൈതൊടാതെ വാങ്ങാൻ
പരിശീലിക്കയാണ് ഞാൻ
കൊച്ചു പൈതലിനെപ്പോലെ
പുതിയ ലോകത്തിൽ ജീവിക്കാൻ
അതൊക്കെ വേണം; പഠിക്കണം

വീട്ടിലടച്ചിരിപ്പ് എന്തു ബുദ്ധിമുട്ടാണല്ലേ
പുറംലോകത്തേക്ക് പോകാനാവാത്തത്
എന്തുകഷ്ടമാണല്ലേ?
വൈകാതെ കൂട്ടിലെ തത്തയെ പറന്നു വിടണം
സ്നേഹ്ക്കൂട്ടിലടച്ച ലൌബേർഡ്സിനേയും
                 
ഇന്നു നാം നേരിടുന്നതോരോന്നും
കാലത്തിൻ പരീക്ഷണമാണെന്നോർക്കണം
ഒരോ പരീക്ഷണവും ജീവിതത്തിലെ
ഓരോ പാഠമാണെന്നോർക്കണം

ഓർക്കുക നാം എല്ലാം ഓർക്കുക
ഓർക്കുക നാം എല്ലാം ഓർക്കുക
ഓർത്തതെല്ലാം മറക്കാതിരിക്കണം
ഇല്ലെങ്കിൽ നമ്മളും ഒരോർമ്മയാകും...

ആര്യ എൻ എസ്
8 H എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത