കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/Activities

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

ഉദ്ഘാടന ചടങ്ങ്
ജെ ആർ സി- നന്മ ക്ലബ് പ്രവർത്തനങ്ങൾ
കൈറ്റ്സ് പ്രവർത്തനങ്ങൾ
മഴവരകൾ
സീഡ്-പരിസ്ഥിതി ക്ലബ്
അധ്യാപകരെ ആദരിക്കുന്ന ചടങ്ങ്
10 E യിലെ സയന സജീവന്റെ ക്ലാസ്

നവപ്രഭ 2018
             2018-19 അധ്യയന വർഷത്തെ നവപ്രഭ പ്രവർത്തനങ്ങൾക്ക് ജൂലൈ 11 ന് തുടക്കം കുറിച്ച്.ഒൻപതാം ക്‌ളാസ്സിലെ  5ഡിവിഷനുകളിൽ നിന്നായി 42 കുട്ടികളെയാണ് നവപ്രഭയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.പ്രീ-ടെസ്റ്റിലൂടെയാണ് കുട്ടികളെ കണ്ടെത്തിയത്.ഇവരുടെ പഠന പിന്നോക്കാവസ്ഥ മനസ്സിലാക്കികൊണ്ടാണ് പ്രവർത്തനക്രമം തയ്യാറാക്കിയത്.മലയാളം,സയൻസ്,ഗണിതം,ഇഗ്ലീഷ് എന്നീ വിഷയങ്ങളാണ് നവപ്രഭയിലൂടെ കൈകാര്യം ചെയ്യുന്നത്.വൈകുന്നേരം 4-5  മണിവരെ ആഴ്ചയിൽ മൂന്നു ദിവസം എന്ന തോതിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്.വിഷയങ്ങൾ എങ്ങിനെ കൈകാര്യംചെയ്യണം എന്നതിൽ തീരുമാനമെടുക്കാൻ അതാത് സബ്ജക്ട് കൺവീനർമാർ ചുമതലപ്പെടുത്തി.നവപ്രഭയുടെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത മൊഡ്യൂളുകളും അദ്ധ്യാപകർ തന്നെ തയ്യാറാക്കിയ പ്രവർത്തനങ്ങളും കുട്ടികളുടെ പാദനപുരോഗതിക്ക് ഉപയോഗിച്ചുവരുന്നു.കുട്ടികളെ മൂന്നു ഗ്രൂപ്പുകളാക്കിയാണ് ക്ലാസ് ആരംഭിച്ചത്.ഓരോ ഗ്രൂപ്പിനും അനുയോജ്യമായ പ്രവർത്തനങ്ങളാണ് നൽകിവരുന്നത്.ഈ വർഷത്തെ നവപ്രഭയുടെ ചാർജ് പ്രജിത ടീച്ചർക്കാണ്.നവപ്രഭയുടെ  വിലയിരുത്തുവാൻ സ്‌കൂൾ തല മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

ശ്രദ്ധ 2018
എട്ടാം ക്‌ളാസ്സിലെ പഠന പിന്നോക്കം നില്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ശ്രദ്ധ ജൂലൈ 20 വെള്ളിയാഴ്ച തുടക്കം കുറിച്ചു.കുട്ടികൾക്ക് പഠനത്തോടുള്ള താല്പര്യം ഉണ്ടാക്കിയെടുക്കാനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധ മുൻതൂക്കം നൽകുന്നത്.ഇതിനു വേണ്ടി അദ്ധ്യാപകർ,പൂർവ്വവിദ്യാര്ഥികൾ,മറ്റു സംഘനകളെന്നിവർ അളക്കുന്ന ഒരു റിസോഴ്സ് ഗ്രൂപ് ഉണ്ടാക്കിയിട്ടുണ്ട്.ശനിയാഴ്ചകളിലാണ് ക്ലാസ് നടത്തിവരുന്നത്.ശ്രദ്ധയുടെ പ്രവർത്തങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി അദ്ധ്യാപകർ ഉൾപ്പെടുന്ന ഒരു മോണിറ്ററിങ് കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്.

അദ്ധ്യാപക ദിനം

അദ്ധ്യാപക ദിനം വളരെ ഭംഗിയായി സ്‌കൂളിൽ ആഘോഷിച്ചു.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എൻ ഗോപാലൻ മാസ്റ്ററെ ആദരിച്ചു. വിദ്യാർത്ഥികളുടെ ജെ ആർ സി ,സ്കൗട്ട് വിദ്യാർത്തടികളുടെ നേതൃത്വത്തിൽ സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരെയും ആദരിച്ചു .അദ്യാപകദിനത്തിൽ വിദ്യാർഥികൾ അദ്ധ്യാപകരായി കുട്ടികൾക്ക് ക്‌ളാസ് എടുത്തു. 10 E യിലെ സയന സജീവൻ നേതൃത്വം നൽകി.

അദ്ധ്യാപക ദിനം അദ്ധ്യാപക ദിനം അദ്ധ്യാപക ദിനം അദ്ധ്യാപക ദിനം

സ്വാതന്ത്ര്യദിനം

സോഷ്യൽ സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്. രണ്ടാഴ്ച മുന്നേ സ്റ്റാഫ് മീറ്റിംഗ് ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. അതനുസരിച്ച് ഓരോ ക്ലാസ്സിനും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ സ്കിറ്റ് അവതരണത്തിനുള്ള വിഷയമായി നൽകി. ദേശഭക്തിഗാനം, പ്രസംഗം എന്നിങ്ങനെ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു. കുട്ടികൾക്ക് ഗോതമ്പുപായസം നൽകാൻ തീരുമാനിച്ചു. പക്ഷേ അപ്രതീക്ഷിതമായി പെയ്ത പേമാരിയും അതിനെത്തുടർന്നുള്ള അവധി പ്രഖ്യാപനവും മൂലം ആസൂത്രണം ചെയ്ത പരിപാടികൾ മുഴുവനായും നടപ്പാക്കാനായില്ല. എങ്കിലും സ്കൂളിലേക്കുള്ള റോഡിലെ വെള്ളപ്പൊക്കത്തെ തൃണവത്കരിച്ച് പകുതിയിലേറെ വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും സ്കൂളിലെത്തി. പതാക ഉയർത്തൽ ചടങ്ങ് സ്കൌട്ട് മാസ്റ്റർ സതീശൻ സാറിൻറെ നേതൃത്വത്തിൽ നടന്നു. തുടർന്ന് പ്രധാനാധ്യാപിക ബേബി ടീച്ചർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പായസവിതരണത്തിനു ശേഷം ചടങ്ങുകൾ അവസാനിച്ചു.

സ്വാതന്ത്ര്യദിനം സ്വാതന്ത്ര്യദിനം സ്വാതന്ത്ര്യദിനം

ലഹരിവിരുദ്ധ ദിനം

സോഷ്യൽ സയൻസ് ക്ലബ്, ജെ.ആർ.സി, വിമുക്തി ക്ലബ്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരിവിരുദ്ധ റാലി, ബോധവൽക്കരണ ക്ലാസ്, പോസ്റ്റർ നിർമ്മാണ മത്സരം മുതലായ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മുൻകൂട്ടി തയ്യാറായിവന്ന കുട്ടികൾ തന്നെയാണ് ബോധവൽക്കരണ ക്ലാസ് എടുത്തത്. ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും സ്വയം രക്ഷനേടുന്നതിനൊപ്പം കൂട്ടുകാരെയും അതുവഴി സമൂഹത്തെയും രക്ഷിക്കും എന്ന ദൃഢനിശ്ചയത്തോടെയാണ് കുട്ടികൾ ക്ലാസ്സുകളിലേക്ക് മടങ്ങിയത്


ചാന്ദ്ര ദിനം

സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ ചാന്ദ്ര ദിനം സമുചിതമായി ആചരിച്ചു. വിപുലമായ പരിപാടികൾ ഇതിലേക്കായി ആസൂത്രണം ചെയ്തു. ക്വിസ് മത്സരം, കൊളാഷ് മത്സരം എന്നിവ സംഘടിപ്പിച്


വായനാദിനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം വിപുലമായി ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത്. ജൂൺ 19 ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനാധ്യാപികയും, വിദ്യാരംഗം കൺവീനർ അനിത ടീച്ചറും പരിപാടികൾ വിശദീകരിച്ചു. വയാനാദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരും വിദ്യാർഥികളും സംസാരിച്ചു. വായനാ കുറിപ്പ്, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി, നന്മ ലൈബ്രറി, സീഡ് ലൈബ്രറി എന്നിങ്ങനെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി. സമാപന സമ്മേളനം പ്രശസ്ത യുവ കവി ശ്രീനന്ദനൻ മുള്ളമ്പത്ത് ഉദ്ഘാടനം ചെയ്തു. ശേഷം അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുകൊണ്ട് വായനാദിനം സമാപിച്ചു.