കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
23:00, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16038 (സംവാദം | സംഭാവനകൾ) (ൂ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂളിൽ ഈ വർഷത്തെ മാതൃഭൂമി നന്മ ലൈബ്രറി പ്രവർത്തനത്തിന് തുടക്കമായി. ബഷീർ അനുസ്മരണ ദിനത്തിൽ നടന്ന ചടങ്ങിൽ യുവ കവി നന്ദനൻ മുള്ളമ്പത്ത് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു.ബഷീർ അനുസ്മരണവും, വായനാ വാരാചരണ സമാപനവും പ്രധാന അധ്യാപിക കെ.ബേബി ഉദ്ഘാടനം ചെയ്തു. സീന കെ.എസ്.അധ്യക്ഷത വഹിച്ചു.അഖിലേന്ദ്രൻ നരിപ്പറ്റ, അനിത സി.കെ., സീമ കെ, ശ്രീജേഷ് കെ.പി, ജയ വി എസ് സംസാരിച്ചു. വടകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച പ്രവർത്തനത്തിന് തുടർച്ചയായ മൂന്നാം വർഷവും മാതൃഭൂമി നന്മ അവാർഡ് നേടിയ വിദ്യാലയമാണ് ഓർക്കാട്ടേരി ഗവ.ഹൈസ്കൂൾ, മികച്ച നന്മ ലൈബ്രറി പുരസ്കാരവും, സ്കൂളിനാണ്. മികച്ച കോ.ഓർഡിനേറ്ററായി സ്കൂളിലെ അധ്യാപിക ജയ.വി.എഎസ് നെയും തിരഞ്ഞെടുത്തിരുന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം വിപുലമായി ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത്. ജൂൺ 19 ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനാധ്യാപികയും, വിദ്യാരംഗം കൺവീനർ അനിത ടീച്ചറും പരിപാടികൾ വിശദീകരിച്ചു. വയാനാദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരും വിദ്യാർഥികളും സംസാരിച്ചു. വായനാ കുറിപ്പ്, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി, നന്മ ലൈബ്രറി, സീഡ് ലൈബ്രറി എന്നിങ്ങനെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി. സമാപന സമ്മേളനം പ്രശസ്ത യുവ കവി ശ്രീനന്ദനൻ മുള്ളമ്പത്ത് ഉദ്ഘാടനം ചെയ്തു. ശേഷം അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുകൊണ്ട് വായനാദിനം സമാപിച്ചു.