കെ.എ.എം.എൽ.പി.എസ്.കപ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
17:54, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20528 (സംവാദം | സംഭാവനകൾ)
കെ.എ.എം.എൽ.പി.എസ്.കപ്പൂർ
വിലാസം
കപ്പൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201720528




ചരിത്രം

                                                                     കെ.എ.എം.എ.എല്‍.പി.എസ്.കപ്പൂര്‍ 
         
              മാരാ‍‍‍‍‍യംകുന്ന്എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കാരൂത്ത് അഹമ്മദ്കുുട്ടി മെമ്മോറിയല്‍ എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ 1913-ല്‍ ആണ് നിലിവില്‍ വന്നത്.എ.ജെ.ബി.എസ് എന്നാണ് ഇൗ സ്കൂള്‍ ആദ അറിയപ്പെട്ടിരുന്നത്.ഇപ്പോള്‍ ഉള്ള വിദ്യാലയത്തിന്‍റെ പടിഞ്ഞാറുവശത്ത് കൊടക്കല്ലു വളപ്പില്‍ എന്ന സ്ഥലത്തായിരുന്നു ഈ സ്ഥാപനത്തിന്‍റെ തുടക്കം .കാരൂത്ത് അഹമ്മദ്കുട്ടിയുടെ ഭാര്യ ശ്രീമതി പാത്തുണ്ണി ഉമ്മയാണ് ആദ്യത്തെ മാനേജര്‍ 
             ടിപ്പുസുല്‍ത്താന്‍ പൊന്നാനിയിലേക്കുള്ള യാത്രക്കിടയില്‍ സ്ഥല നിര്‍ണ്ണയത്തിനായി കൊടക്കല്ലുകള്‍ സ്ഥാപിച്ചു. അങ്ങനെയാണ് ആ സ്ഥലം കൊടക്കല്ലുവളപ്പ് എന്ന പേരുവന്നത്.ടിപ്പു തന്റെ യാത്രക്കായി കൂറ്റനാട്ടുനിന്നും പൊന്നാനിയിലേക്ക് ഒറ്റ ദിവസം കൊണ്ട്  റോഡ് വെട്ടി.ഈ റോ‍ഡ് ടിപ്പുസുല്‍ത്താന്‍ റോഡ് എന്നും അറിയപ്പെടുന്നു.സ്കൂളിന് മുന്നിലൂടെയാണ് ഈ റോ‍ഡ്. എ.ജെ.ബി.എസ്  പിന്നീട് ചങ്ങരത്തങ്ങാടി എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.
              1957-ല്‍ വിദ്യാലയം ഇപ്പോള്‍ നിലകൊള്ളുന്ന മാരായംകുന്ന് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 5 മുറികളുള്ള ഒരൊറ്റ കെട്ടിടത്തിലാണ് പഠനം ആരംഭിച്ചത്. 1972-73 ല്‍ മാനേജര്‍ സ്ഥാനം പാത്തുണ്ണി ഉമ്മ മകനായ ശ്രീ അഹമ്മതുണ്ണിക്ക് കൈമാറി . ഓലമേഞ്ഞ കെട്ടിടം ഓടാക്കി. സ്കൂളിന്റെ പേര് കെ.എ. എം. എ.എല്‍ .പി.എസ് കപ്പൂര്‍ എന്നാക്കി.മാനേജ് മെന്റ് ശ്രീമതി കെ.വി.റുഖിയക്ക് കൈമാറി. ശ്രീമതി കെ.വി.റുഖിയയാണ് ഇപ്പോഴത്തെ മാനേജര്‍ . ഇപ്പോള്‍ ഈ സ്ഥാപനത്തിന് 4 ഓട്മേഞ്ഞ കെട്ടിടങ്ങള്‍ ഉണ്ട്.8 ഡിവിഷനുകള്‍ ഉണ്ട്. 2010-11 -ല്‍  പ്രീപ്രൈമറി പി.ടി.എ യുടെ സഹായത്തോടെ തുടങ്ങി. ഈ വര്‍ഷം 2016-17 -ല്‍ 47 കുട്ടികള്‍ പ്രീപ്രൈമറിയില്‍ ഉണ്ട്. 1 മുതല്‍ 4 വരെയുള്ള ക്ലാസ്സുകളിലായി 204 കുട്ടികളും പഠിക്കുന്നു. ഹെഡ്മാസ്റ്റര്‍ ഉള്‍പ്പടെ 9 അധ്യാപകര്‍ ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കെ.എ.എം.എൽ.പി.എസ്.കപ്പൂർ&oldid=260554" എന്ന താളിൽനിന്ന് ശേഖരിച്ചത്