കെ.എച്ച്.എം.എം.എ.എം.എൽ.പി.സ്കൂൾ കൊടക്കാട്/അക്ഷരവൃക്ഷം/ചെമ്പന്റെ വമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
< കെ.എച്ച്.എം.എം.എ.എം.എൽ.പി.സ്കൂൾ കൊടക്കാട്‎ | അക്ഷരവൃക്ഷം
12:31, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെമ്പന്റെ വമ്പ്

പണ്ടൊരു കൃഷിക്കാരന്റെ വീട്ടിൽ കൈസർ എന്ന ഒരു നായയും ചെമ്പൻ എന്ന ഒരു പൂവൻകോഴിയും ഉണ്ടായിരുന്നു. അഹങ്കാരിയും തന്നിഷ്ടക്കാരനുമായ ചെമ്പന്ന് കൈസർവീട്ടിലുണ്ടല്ലോ എന്ന ധൈര്യത്തിൽ സകലരോടും വീര വാദം മുഴക്കുക പതിവായിരുന്നു. ഒരിക്കൽ കൈസർവീട്ടിലില്ലാത്ത നേരം ചില നായകൾ അവിടെ എത്തി. അവർ കൈസറിന്റെ ചങ്ങാതിമാരായിരുന്നു. ,, ചെമ്പാ എവിടെ കൈസർ നായകളുടെ ചോദ്യം കേട്ടപ്പോൾ ചെമ്പന് പുഛമാണ് വന്നത്. ,, ഞാനും അവനുമായി ഒരു വാക്ക് തർക്കമുണ്ടായി. എന്റെ നാല് കൊത്തു കിട്ടിയപ്പോൾ അവൻ പേടിച്ച് എങ്ങോട്ടോ ഓടി പോയി .. 'ഹമ്പ...! കൈസർകാരണമല്ല ,തന്റെ ധൈര്യം എന്ന് അവരെ ബോധ്യപ്പെടുത്താനായിരുന്നു ചെമ്പൻ അങ്ങനെ തട്ടി വിട്ടത്. കൈസറിനെ ചെമ്പൻ കൊത്തിയോടിച്ചതാണെന്ന് കേട്ടപ്പോൾ നായകൾ ചെമ്പനെ പകയോടെ നോക്കി. ,, സഹപ്രവർത്തകനെ തല്ലിയോടിച്ച അവൻ നിസ്സാരക്കാരനല്ല." നായകൾ പരസ്പരം മുറുമുറുത്തു. "ഇവൻ ചതിയനും വഞ്ചകനുമാണ്. ഇവനെ വെറുതെ വിട്ടാൽ അത് നമുക്കു കൂടി ആപത്താണ്. " പെട്ടെന്ന് നായകൾ കൂട്ടത്തോടെ ചെമ്പന്റെ മേൽ ചാടി വീണു. ,, എടാ ചതിയാ'സ്വന്തം സഹപ്രവർത്തകനെ ഓടിച്ച നിനക്കൊരു ശിക്ഷ തരാഞ്ഞാൽ ഇനിയും കുഴപ്പമേ ഉണ്ടാകൂ..." കുറച്ചു നേരത്തെ ആക്രമണത്തിനു ശേഷം നായകൾ സ്ഥലം വിട്ടു. നന്നായി പരിക്കുപറ്റിയ ചെമ്പൻ എങ്ങനെയോ പണിപ്പെട്ടു കയറി ക്ഷീണിതനായി ഇരുന്നു.


ഫാത്തിമ ലുലു വിപി
3 B കെ.എച്ച്.എം.എം.എ.എം.എൽ.പി. സ്കൂൾ കൊടക്കാട്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ