കെ.എച്ച്.എം.എം.എ.എം.എൽ.പി.സ്കൂൾ കൊടക്കാട്/അക്ഷരവൃക്ഷം/കലികാലയുഗം

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കലികാലയുഗം

ആദിൽ ... സ്കൂൾ പൂട്ടി മോനെ... സ്കൂൾ പൂട്ടി..... ഓടി കിതച്ചു ക്ലാസ്സ്‌മുറിയിലേക്ക് റിദാൻ വന്നപ്പോൾ ഞാനും സന്തോഷം കൊണ്ട് തുള്ളിചാടി പരീക്ഷയിൽ നിന്നും രക്ഷപെട്ടല്ലോ എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട്. കുറച്ചു സമയത്തിന് ശേഷം മാഷ് ക്ലാസ്സിൽ വന്നു കൊറോണ വൈറസിനെ കുറിച്ച് പറഞ്ഞു തന്നത്. കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം വന്നു ഇതിനാണോ ഞാൻ തുള്ളിചാടിയത്. ഞങ്ങക്ക് എല്ലാവർക്കും പേടിയും സങ്കടവും വന്നു... വീട്ടിൽ തന്നെ ഇരിക്കണം എന്നും നല്ല കുട്ടികളായി പഠിക്കണം എന്നും പറഞ്ഞു സ്കൂൾ പൂട്ടി. എലിയേയും, വവ്വാൽനേയും, കുരങ്ങനെയും കോഴിയെയും ആയിരുന്നു മനുഷ്യർക്ക് ഇത് വരെ പേടി ഉണ്ടായിരുന്നത് മനുഷ്യൻ മനുഷ്യനെ പേടിച്ച കാലം ഇത് ആദ്യം ആയിരിക്കും "കലികാലയുഗം "എന്ന് വീട്ടിൽ എത്തിയപ്പോൾ ഉമ്മയും പറയുന്നത് കേട്ടു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞു ഉപ്പ കൃഷി ചെയ്യാൻ ഇറങ്ങിയപ്പോൾ ഞാനും മാസ്ക് ഒക്കെ ഇട്ട് കൂടെക്കൂടി. ആദി....... ശ്രദ്ധിക്കണം കേട്ടോ.... തിരിച്ചു വീട്ടിൽ കയറുമ്പോൾ കൈകൾ സോപ്പിട്ടു നന്നായി കഴുകി വൃത്തി ആക്കുകയും വേണം പിന്നിൽ നിന്ന് ഉമ്മ പറഞ്ഞു. അന്തരീക്ഷം മുഴുവനും ശുദ്ധവായു നിറഞ്ഞപ്പോൾ നമുക്ക് മൂക്ക് മൂടി നടക്കാനെ കഴിയുന്നൊള്ളൂ........ എന്ന് ഉപ്പ പറഞ്ഞപ്പോൾ എനിക്ക് നേരത്തെ ഉമ്മ പറഞ്ഞത് ഓർമ വന്നു "കലികാലയുഗം"

മുഹമ്മദ്‌ ആദിൽ സിപി
3 B കെ.എച്ച്.എം.എം.എ.എം.എൽ.പി.സ്കൂൾ കൊടക്കാട്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ