സഹായം Reading Problems? Click here


"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 20: വരി 20:
 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
 
}}
 +
{{verification|name=MT_1206| തരം= ലേഖനം}}

07:00, 23 ഏപ്രിൽ 2020 -ൽ നിലവിലുള്ള രൂപം

പരിസ്ഥിതി

'പരിസ്ഥിതി നശീകരണം' ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ്. മനുഷ്യന്റെ ഭൗതികമായ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യന്റെ ശ്രദ്ധ തിരിഞ്ഞപ്പോൾ അവൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന മട്ടിലുള്ള നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ ഇന്ന് പ്രതിദിനം വർദ്ധിച്ചുവരികയാണ്.ഈയൊരു പ്രതിസന്ധിഘട്ടത്തിൽ സ്വന്തം നാടിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ കണ്ടെത്തി പഠിക്കുക യും പരിഹാരമാർഗങ്ങൾ കണ്ടെത്തുകയെന്നതും ഒരു സമൂഹജീവി എന്ന നിലയിൽ മനുഷ്യന്റെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. ഉദാഹരണമായി, ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തെ നോക്കാം . 'പ്രളയം ' എന്ന മഹാവിപത്തിനെ നേരിട്ടവരാണ് നമ്മൾ, അത് അനുഭവിച്ചറിഞ്ഞവരാണ് .ഒറ്റക്കെട്ടായി നിന്ന് നാമതിനെ തുരത്തി. എന്നാലിനി ഒരു വിപത്തുകൂടി വന്നാൽ അത് നമ്മുടെ കൈപ്പിടിയിലൊതുങ്ങിയെന്നു വരില്ല. ആ ഒരു അവബോധം നമ്മിലുണ്ടാവണം. മലയാള മണ്ണ് കാടിന്റെ മക്കളെ കുടിയിറക്കുന്നു, കാട്ടാറുകളെ കയ്യേറി കാട്ടുമരങ്ങളെ കട്ടു മുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു.സംസ്കാരത്തിന്റെ ഗർഭപാത്രത്തിൽ പരദേശിയുടെ വിഷവിത്ത് വിതച്ചുകൊണ്ട് ഭോഗാസക്തിയിൽ മതി മറക്കുകയാണ്. മലയാള മണ്ണിന് തലയുയർത്തിപ്പിടിക്കാൻ ഒരുപാട് സവിശേഷതകൾ ഉണ്ട്. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ നാം വളരെ പിറകിലാണ്. പാടം നികത്തിയാലും മണൽ വാരി പുഴ നശിപ്പിച്ചാലും വനം വെട്ടിയാലും മാലിന്യക്കൂമ്പാരങ്ങൾ കൂട്ടിയാലും കുന്നിടിച്ചാലും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ലായെന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ട്.ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണ് എന്ന് കരുതി ബോധപൂർവ്വമായി ഇടപെട്ട് ഭൂമിയമ്മയെ സംരക്ഷിക്കാൻ നാം തയ്യാറായില്ലെങ്കിൽ നമ്മുടെ മക്കൾക്ക് ഇവിടം വാസയോഗ്യമല്ലാതായി വരും. നമുക്ക് നമ്മുടെ പൂർവ്വികർ ദാനം തന്നതല്ല ഈ ഭൂമി മറിച്ച് ഇളം തലമുറയിൽ നിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാൻ. പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ ഉള്ള ജീവിത രീതി നമുക്ക് വേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധ്യമല്ല.

അനുശ്രീ.എ .വി
9 D കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം