കുഴിമണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
01:03, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ)

കുഴിമണ്ണ

                                     സ്ഥലമാന കൗതുകം
      കിഴക്കു അരീക്കോട്പഞ്ചായത്ത് മുതൽ , കാവനൂർ, പുൽപറ്റ, മൊറയൂർ, കൊണ്ടോട്ടി, മുതുവല്ലൂർ, ചീക്കോട് എന്നീ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന മലകൾക്കും,വയലുകൾക്കും ഇടയിലുള്ള പ്രകൃതി മനോഹരമായ ഒരു സ്ഥലമാണ് കുഴിമണ്ണ.  ഏറനാടൻ മണ്ണിന്റെ ചൂടുംചൂരും ആവാഹിച്ചെടുത്ത് കാർഷിക സംസ്കാരത്തിന്റെ നെടുംതൂണായി ഗതകാല സ്മൃതികൾ അയവിറക്കുന്ന കുഴിമണ്ണ പ്രദേശത്തിന് ......
      കൃഷിയും ബീഡി തെറുപ്പും കല്ലുവെട്ടലുമൊക്കെയായിരുന്നു ഈ പ്രദേശത്തിന്റ ഉപജീവന  മാർഗങ്ങൾ .ഭൗതിക വിദ്യാഭ്യാസത്തിനു വേണ്ടത്ര പ്രാധാന്യം കൊടുക്കാത്ത ഒരു തലമുറ ഉണ്ടായിരുന്നെങ്കിലും മതമൈത്രിയിലും, 

സാംസ്കാരിക മുന്നേറ്റത്തിലും അവർ മുൻപന്തിയിലായിരുന്നു. പുതിയ തലമുറയ്ക്ക് വഴികാട്ടിയാകാൻ അവർക്കു കഴിഞ്ഞു എന്നത് സ്തുത്യർഹം തന്നെയാണ്


"https://schoolwiki.in/index.php?title=കുഴിമണ്ണ&oldid=407385" എന്ന താളിൽനിന്ന് ശേഖരിച്ചത്