കുരിക്കിലാട് യു പി എസ്/കായിക ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹികവും സാംസ്കാരികവും വൈകാരികവുമായ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്ന പൊതു ഇടമാണ് കളിസ്ഥലങ്ങൾ. മാത്രമല്ല ശാരീരികവും മാനസികവുമായ വളർച്ചയിലും കളികളുടെയും വ്യായാമത്തിന്റെയും പ്രാധാന്യം വലുതാണ്. ഇവയെല്ലാം മുന്നിൽ കണ്ടുകൊണ്ട് മികച്ച കായിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയം അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്നുണ്ട്. വിവിധ കായിക മേഖലകളിൽ പ്രാവീണ്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സ്പോർട്സ് ക്ലബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ക‍ുട്ടികൾക്ക് വിവിധ ഗെയ്‍മ‍ുകളിൽ പ്രാവീണ്യം നേട‍ുന്നതിന‍ു വേണ്ടി കോച്ചിങ്ങ് കേമ്പ‍ുകൾ നടന്ന‍ു വര‍ുന്ന‍ു.