കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/നോവൽ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  നോവൽ കൊറോണ  


  നോവൽ കൊറോണ അല്ലെങ്കിൽ കോവിഡ്19 എന്ന വൈറസ് ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലെ പുഹാൻ എന്ന പട്ടണത്തിലെ ഒരു മത്സ്യത്തൊഴിലാളിക്കാണ് ആദ്യമായി ബാധിച്ചത്.അയാളിൽ നിന്ന് മറ്റുള്ളവർക്ക് രോഗം ബാധിച്ചു.രോഗം പടരാതിരിക്കാൻ ആ നഗരം തന്നെ അടച്ചിടേണ്ടി വന്നു.എന്നിട്ടും ജനുവരി മാസത്തിൽ ഫ്രാൻസ്,ഇറ്റലി, യു എ ഇ എന്നീ രാജ്യങ്ങളിൽ ആദ്യമായി രോഗം കണ്ടുവന്നു.പതുക്കെ പതുക്കെ ഈ മൂന്ന് രാജ്യങ്ങളിൽ രോഗം തീവ്രമായി ബാധിച്ചു.ദിവസങ്ങൾ കടന്നുപോകുമ്പോൾ ഇന്ത്യയിലും മററ് രാജ്യങ്ങളിലും കോവിഡ് ബാധിച്ചു തുടങ്ങി.ലോകത്താകമാനം രോഗം ബാധിച്ചതോടെ ഒരുലക്ഷത്തി എണ്ണൂറോളം പേർ മരിച്ചു.ഇന്ത്യയിൽ വ്യാപനം കുറവാണെങ്കിലും ചില സംസ്ഥാനങ്ങളിൽ തീവ്രമാണ്. അതിനാൽ കേന്ദ്രസർക്കാർ ഒരു മാസത്തോളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ഈ രോഗത്തിനിതുവരെ വാക്സിനൊന്നും കണ്ടുപിടിച്ചിട്ടില്ല.ഈ രോഗം പടരുന്നത് തടയാനല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്.

ജിഷ്ണു ശ്രീജിത്ത്
6 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം