കണ്ണൂർ ജില്ലയുടെ കിഴക്കു ഭാഗത്തായ് ഉളിക്കൽ പഞ്ചായത്തിൽ കർണ്ണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമമാണ്‌ മാട്ടറ.

വിദ്യാസമ്പന്നരായ ഒരു ജന സമൂഹത്തെ പടുത്തുയർത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ച കാരിസ്‌ യു പി സ്കൂൾ മാട്ടറയുടെ ഐശ്വര്യമാണ്.

മാട്ടറ,കാലാങ്കി എന്നീ പ്രദേശങ്ങളിലെ കുടിയേറ്റ ജനതയുടെ ചിരകാല സ്വപ്നങ്ങളുടെ സാക്ഷാത്ക്കരമാണ് ഈ സ്ഥാപനം.ഗതാഗത സൗകര്യം ഇല്ലാതിരുന്ന കാലത്ത്‌ ഈ നാട്ടിലെ കുട്ടികൾക്ക് യു പി സ്കൂൾ ആവശ്യമാണ് എന്ന് ബോധ്യപ്പെട്ടതിനാൽ സ്കൂൾ അംഗീകരിച്ചു കിട്ടുന്നതിന് വേണ്ടി ബഹുമാനപ്പെട്ട കിഴക്കേൽ അച്ചന്റെ നേതൃത്വത്തിൽ മന്ത്രിമാരെയും മറ്റും കണ്ട് സ്കൂളിന്റെ ആവശ്യകത ബുധ്യപ്പെടുത്തുകയും തൽഫലമായി 1981 ഇൽ പ്രസിദ്ധപ്പെടുത്തിയ സ്കൂൾ ലിസ്റ്റിൽ മാട്ടറ കാരിസ് യു സ്കൂളിന്റെ പേരും ഉൾപ്പെടുത്തുകയും ചെയ്തു.

1982 ജൂണിൽ തന്നെ സ്കൂൾ തുറന്ന് പ്രവർത്തിക്കണമെന്നുള്ള നാട്ടുകാരുടെ ആഗ്രഹത്തെ തുടർന്ന് 1982 മെയ് 20 തീയ്യതി മുതൽ കുട്ടികളെ സ്കൂളിൽ ചേർത്ത് തുടങ്ങി. ജൂൺ ഒന്നാം തീയ്യതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 75 വിദ്യാർത്ഥികളുമായി അഞ്ചാം ക്ലാസ് ആരംഭിച്ചു.1983 ഇൽ ആറാം ക്ലാസും 1984 ഇൽ ഏഴാം ക്ലാസും ആരംഭിച്ചു. 1987 മുതൽ ഈ സ്ഥാപനം തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള ഒരു സ്ഥാപനമായി തീർന്നു.

സ്കൂളിന്റെ വളർച്ച -വികാസം

ഈ സ്കൂളിൽ നിന്ന് ഇതുവരെ 2968 കുട്ടികൾ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 27 അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ആദ്യമായി പ്രധാനാധ്യാപികയുടെ ചാർജ് വഹിച്ചിരുന്നത് സിസ്റ്റർ കെ എം മേരി ആയിരുന്നു .പിന്നീടങ്ങോട്ട് 12 ഹെഡ്മാസ്റ്റർമാർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഈ സ്കൂളിൽ സർവീസിൽ നിന്നും ആദ്യമായി വിരമിച്ചത് റ്റി ജെ ജോസഫ് (31/ 01/ 2000 ) സാർ ആണ് . ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ജോലി ചെയ്‌യുന്ന പൂർവ്വ വിദ്യാർത്ഥികളുടെ ഒരു നീണ്ട നിര തന്നെ ഈ സ്കൂളിൽ ഉണ്ട്. സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്ന പല വ്യക്തികളും ഈ വിദ്യാലയത്തിലൂടെ കടന്നു പോയിട്ടുണ്ട് .

മേൽക്കൂര ഓട് പാകിയ 100 അടി നീളമുള്ള ഒരു കെട്ടിടമായിരുന്നു ആരംഭത്തിൽഉണ്ടായിരുന്നത് .

സ്കൂളിന്റെ പ്രഥമ മാനേജരായ ബഹുമാനപ്പെട്ട തോമസ് അരീക്കാട്ടച്ചൻ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കും പുരോഗതിക്കും വേണ്ടി പ്രവർത്തിച്ചു.അച്ചൻ സ്കൂളിന്റെ തറ സിമന്റിടുന്നതിൽ പ്രത്യേക താൽപ്പര്യം എടുത്തു. കുട്ടികൾക്ക് കളിക്കുന്നതിനായി ഒരു കളി സ്ഥലം നിർമ്മിക്കുന്നതിന് ബഹുമാനപ്പെട്ട ജോർജ് ചേലമരം അച്ചൻ പ്രയത്നിച്ചു.സ്കൂളിന്റെ അറ്റകുറ്റപ്പണികൾ നടത്തിയത് മാണി വാഴചാരിൽ അച്ചനാണ്‌ .

സ്കൂളിന്റെ ഇന്നത്തെ അവസ്ഥ

ഇന്നീ വിദ്യാലയത്തിന് പുതിയ കെട്ടിടവും കളിസ്ഥലവും മറ്റെല്ലാ സൗകര്യങ്ങളും ഉണ്ട്. കാലാകാലങ്ങളിലുള്ള മാനേജർമാരുടെയും ഇടവക ജനങ്ങളുടെയും കഠിനാധ്വാനമാണ് ഇതിനു പിന്നിലുള്ളത്. മാനേജ്മെന്റിനോട് സഹകരിച്ചു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹെഡ്മാസ്റ്റർമാരും മാറ്റ് അദ്ധ്യാപകരും ഈ സ്കൂളിന്റെ നല്ല ഭാവി സ്വപ്നം കാണുന്നവരാണ് . ഈ പ്രദേശത്തെ മിക്ക സാംസ്‌കാരിക പരിപാടികൾക്കും ഈ സ്കൂളും ഗ്രൗണ്ടും ഉപയോഗിച്ച് പോരുന്നു.

പരിമിതമായ സാഹചര്യത്തിൽ നിന്നും മേന്മയേറിയ വിദ്യാഭ്യാസം നൽകുന്നതിനുള്ള എല്ലാ പിന്തുണയും മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നു എന്നതും ശ്രദ്ധേയമാണ്.

ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ജോർജ് ആശാരിക്കുന്നേൽ അച്ചന്റെ നേതൃത്വ പാഠവും പ്രവർത്ത ക്ഷമതയും ഈ സ്കൂളിനെ പുരോഗതിയില്ലേക്ക് നയിക്കാൻ പര്യാപ്തമാണ് .

ഇന്നീ വിദ്യാലയത്തിൽ ഒരൂ ക്ലാസ്സിലും ഇംഗ്ലീഷ്,മലയാളം ഡിവിഷനുകളിലായി 115 കുട്ടികളും 7 അധ്യാപകരും ഒരു അനദ്ധ്യാപകനും സേവനമനുഷ്ഠിക്കുന്നു.സ്കൂളിന്റെ നാനാമുഖമായ അഭിവൃത്തിക്കുവേണ്ടി അദ്ധ്യാപകരെ ഒരേ ചരടിൽ കോർത്തിണക്കിക്കൊണ്ടുപോകുന്ന ഹെഡ്മിസ്ട്രസ്സ് തങ്കമ്മ ടീച്ചറിന്റെ നേതൃത്വം ശക്തിയും ഊർജ്ജസ്വലതയും പകരുന്നതാണ്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വളരെ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഒരു വിദ്യാലയമാണ് ഇന്നിത് . USS ,നവോദയ ,ക്വിസ് മത്സരങ്ങൾ,സ്പോർട്സ് തുടങ്ങിയ പല മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടിട്ടുണ്ട് .

ഇന്നത്തെ വിദ്യാഭ്യാസത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കമ്പ്യൂട്ടർ പഠനം .ഇവിടുത്തെ അദ്ധ്യാപകർ എല്ലാ ക്ലാസ്സുകളിലും കമ്പ്യൂട്ടർ പഠിപ്പിക്കുകയും പരമാവധി ഐസിടി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്‌യുകയും ചെയ്‌യുന്നു.


കാര്യക്ഷമതയും സഹകരണ മനോഭാവവുമുള്ള പി ടി എ ഉം മദർ പി ടി എ ഉം സ്കൂളിന്റെ പോരോഗതി ലക്‌ഷ്യം വച്ചുകൊണ്ട് പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ പി ടി എ പ്രസിഡന്റ് ശ്രീ. സുനിൽ മാത്യു വും മദർ പി ടി എ പ്രസിഡന്റ് ശ്രീമതി.ജാൻസി വാഴയിലും ആണ്.

വിഷരഹിത പച്ചക്കറി കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിന്റെ പരിസരത്തു വിശാലമായ പച്ചക്കറി തോട്ടം നിർമ്മിച്ച് അതിൽ നിന്നും വിളവെടുത്ത് ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങൾ ശേഖരിച്ചുകുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകി വരുന്നു.

ശ്രീമതി സൗമ്യ ജോസ് ടീച്ചറുടെ നേതൃത്വത്തിൽ 22 കുട്ടികളുള്ള ഒരു ഗൈഡ് ഗ്രൂപ്പും ശ്രീമതി ശ്രീഷ സി വി ടീച്ചറുടെ നേതൃത്വത്തിൽ 22കുട്ടികളുള്ള ഒരു സ്കൗട്ട് ഗ്രൂപ്പും വളരെ സജീവമായി ഇവിടെ പ്രവർത്തിക്കുന്നു.

ഐടി അധിഷ്ഠിത വിദ്യാഭ്യാസത്തിനുതകുന്ന 5 സ്മാർട്ട് ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിടത്തിലാണ് ഇപ്പോഴത്തെ വിദ്യാഭ്യാസം . ശ്രീമതി ജ്യോൽസ്ന ജോർജ് ,ശ്രീമതി അനിറ്റ ജോർജ് എന്നിവർ ഐടി ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.

കുട്ടികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തുന്നതിനായി ADSU എന്ന സംഘടന സിസ്റ്റർ ബിജി തോമസിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

കുട്ടികൾക്ക് ലൈംഗീക വിദ്യാഭ്യാസവും കൗൺസിലിങ്ങും നൽകുന്നതിനായി ശ്രീമതി ഷിജി മാത്യു ടീച്ചർ അതിജീവനം എന്ന കൗമാര വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു പ്രവർത്തനങ്ങൾ നടത്തി വരുന്നു .

സയൻസ് ക്ലബ് ,ഗണിത ക്ലബ് ,ഭാഷാ ക്ലബ് സാമൂഹ്യ ശാസ്ത്ര ക്ലബ്,സൂരലി ഹിന്ദി ,ഹലോ ഇംഗ്ലീഷ് തുടങ്ങിയ പരിപടികൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയും കുട്ടികൾ നിരീക്ഷണ പരീക്ഷണങ്ങളിൽ ഏർപ്പെട്ട് റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്‌യുന്നു.

പെൺ കുട്ടികളുടെ ശാരീരിക ക്ഷമതയും മാനസീക ആരോഗ്യവും വർധിപ്പിക്കുന്നതിനായി എല്ലാ പെൺ കുട്ടികൾക്കും സൈക്കിൾ പരിശീലനം നൽകി വരുന്നു. 5 സൈക്കിളുകൾ സ്കൂളിൽ സജ്‌ജമാക്കി പരിശീലിപ്പിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം