കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/2020 ലെ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
2020 ലെ കൊറോണ എന്ന മഹാമാരി


കൂട്ടുകാരെ, നിങ്ങൾ ഇപ്പോൾ ബോറടിച്ചു നിൽക്കുകയായിരിക്കും അല്ലേ? എന്നാൽ ഞാൻ കുറച്ചു കാര്യങ്ങൾ പറന്നു തരാം.ഇതിനൊരു പേരു വേണ്ടേ? കൊറോണക്കാലം എന്ന് പേരിട്ടാലോ? ശരി കൂട്ടുകാരെ നിങ്ങൾ ഇപ്പോൾ കൊറോണ വൈറസിന്റെ ശല്യം സഹിച്ചു വീട്ടിൽ ഇരിക്കുകയായിരിക്കും അല്ലേ? ഇപ്പോൾ കൊറോണയ്ക്ക് വേറെയൊരു പേരും വന്നു, കോവിഡ് 19 എന്ന്. ആദ്യം കൊറോണ എന്ന വൈറസ് വന്നത് ചൈന എന്ന രാജ്യത്തെ വുഹാൻ എന്ന സ്ഥലത്താണ്. ഇന്ത്യ യിലും ഇപ്പോൾ പടർന്നു പിടിക്കുന്നുണ്ട്. കേരളത്തിൽ കോവിഡ് ബാധിതർ കൂടുതൽ ഉള്ളത് കാസർഗോഡും കുറവ് ഉള്ളത് വയനാട്ടിലും ആണ്. ഇപ്പോൾ നിങ്ങൾ ഭയപ്പെടേണ്ടതില്ല കാരണം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറും ഉള്ളത് വരെ. അവർ രണ്ട് പേരും ഇതിനൊരു പരിഹാരം കണ്ടുപിടിക്കും. ഇത്രയും പറഞ്ഞു കൊച്ചു കഥ നിർത്തുന്നു.

മുഹമ്മദ്‌ സഹൽ. കെ
4 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം