"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(വ്യത്യാസം ഇല്ല)

22:21, 28 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് എന്ന മഹാവിപത്ത്      

ലോകത്തെയാകെ നിശ്ചലമാക്കി ഇരിക്കുകയാണ് കോവിഡ് മഹാവിപത്ത്. ആളുകളെ കാർന്നുതിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാനിൽ ആദ്യം റിപ്പോർട്ട് ചെയ്ത വൈറസ് ഇന്ന് 160-ൽലധികം രാജ്യങ്ങളിൽ പടർന്നു കഴിഞ്ഞു .നിരവധി പേരാണ് ഈ വൈറസ് മൂലം മരണത്തിന് കീഴടങ്ങിയത് സമ്പന്നരാജ്യങ്ങളായ ചൈനയും അമേരിക്കയും ഈ വൈറസിന് മുൻപിൽ പകച്ചു നിൽക്കുകയാണ് .ലക്ഷക്കണക്കിന് ആളുകൾക്ക് രോഗം പടർന്നു കഴിഞ്ഞു .നിരവധി ആളുകൾ മരണത്തിന് കീഴടങ്ങി .ഈ സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണമെന്ന് അറിഞ്ഞിരിക്കുക, പ്രതിവിധികളും അറിഞ്ഞിരിക്കുക. മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണാ മൈക്രോസ്കോപ്പിലൂടെ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗൺ എന്നർത്ഥം വരുന്ന കോറോണ എന്ന പേര് നൽകിയിരിക്കുന്നത് മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസകോശം തകരാറിലാക്കാൻ കഴിയുന്ന കൊറോണ വൈറസ് സാർസ് ,മേർസ് എന്നീ രോഗങ്ങൾക്ക് കാരണമായത്. ഈ രോഗത്തിന്റെ ആദ്യലക്ഷണം പനി, ചുമ,ശ്വാസതടസ്സം എന്നിവയാണ് .പിന്നീട് ഇത് ന്യുമോണിയിലേക്ക് നയിക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ലക്ഷണങ്ങളിൽ പെടുന്നു.ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ലാത്തതിനാൽ രോഗം വരാതെ നോക്കുകയാണ് ഏക പ്രതിവിധി.പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം ശുചിത്വമാണ് എപ്പോഴും കൈകൾ സോപ്പുപയോഗിച്ചു കഴുകുക തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മറ്റും വായ മറയ്ക്കണം എപ്പോഴും വീട്ടിൽ തന്നെ ഇരിക്കാൻ ശ്രമിക്കുക ശരീരം കൊണ്ട് അകന്ന് മനസ്സുകൊണ്ട് ഒരുമിച്ച് ഈ മഹാമാരിയെ നമുക്ക് നേരിടാം. പ്രളയം അതിജീവിച്ചപോലെ നമ്മൾ ഇതിനെയും അതിജീവിക്കും

കീർത്തന സന്തോഷ്
8 A കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം