കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട

Schoolwiki സംരംഭത്തിൽ നിന്ന്
19:53, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38057 (സംവാദം | സംഭാവനകൾ)


കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട
പ്രമാണം:38057.jpg
വിലാസം
പത്തനംതിട്ട

കാതോലിക്കേറ്റ് എച്ച്.എസ്.എസ്.പത്തനംതിട്ട
പത്തനംതിട്ട പീ ഒ
,
689645
സ്ഥാപിതം01 - 06 - 1931
വിവരങ്ങൾ
ഫോൺ04682222294
ഇമെയിൽcatholicatehss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38057 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം , ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. ജേക്കബ് ജോൺ
പ്രധാന അദ്ധ്യാപകൻശ്രീ കെ പി സാംകുട്ടി
അവസാനം തിരുത്തിയത്
09-08-201838057
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1931ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. '

ചരിത്രം

മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 85 വർഷങ്ങൾ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ ദർശനം 'വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നതാണ്. മലന്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ്യനായിരുന്ന ഭാഗ്യ സ്മരണാർഹനായ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാബാവയുടെ കാലത്താണ് ഈ വിദ്യാലയം മാക്കാംകുന്നിൽ സ്ഥാപിക്കുവാനുളള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിത്. 1931-ൽ പുത്തൻകാവിൽ കൊച്ചുതിരുമേനിയെന്ന വിഖ്യാതനായ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനിയുടെ കാലത്ത് ഈ ശ്രമം പൂർത്തി ആയി. 1952--ൽ കാതോലിക്കേറ്റ് കോളേജ് സ്ഥാപിക്കപ്പെട്ടതോടെ കാതോലിക്കേറ്റ് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പുനഃസ്ഥാപിച്ചു. 1998-ൽ ഇതൊരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സെൻറ് ബേസിൽ അസോസിയേഷൻ\
  • ജൂണിയർ റെഡ്ക്രോസ്
  • സ്കൗട്ട് & ഗൈഡ്
  • സൗഹൃദ ക്ലബ്
  • സൗജന്യ എൻട്രൻസ് പരിശീലന പദ്ധതി
  • എ എസ് എ പി
  • നാഷ്ണൽ സർവീസ് സ്കീം

മാനേജ്മെന്റ്

കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. സി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാർത്തോമ്മ ദിദിമൊസ് പ്രഥമൻ കാതോലീക്കബാവായും മാനേജരായി അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. മാനേജ്മെൻറ് ഓഫിസ് കോട്ടയം ദേവലോകത്ത് പ്രവർത്തിക്കുന്നു.

ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മ്മാസ്ടർ ശ്രീ കെ പി.സാംകുട്ടിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി ജെസി വർഗീസും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീ.കെ.ജി.ചെറിയാൻ
റവ.ഫാ. എൻ. ജി. കുര്യൻ
ശ്രീ.റ്റി.എസ്. വർഗ്ഗിസ്
ശ്രീ.പീ.ഇ.ചെറിയാൻ
1957 - 60 വി. ജി. തോമസ്.
1960 - 63 റവ.ഫാ.കെ.ജെ.വർഗീസ്
1963- 64 റ്റി.വി.തോമസ്
1964 - 73 റവ.ഫാ.കെ.സി.ഉമ്മൻ
1973- 78 എം.ജെ.വർഗീസ്
1978- 82 പി.വി.ജോർജ്ജ് (തുമ്പമൺ)
1982 - 83 പി.വി.ജോർജ്ജ് (ചെങ്ങന്നൂർ)
1983 - 84 റവ.ഫാ.കെ.പി.ഈപ്പൻ
1984 - 85 റ്റി.പി. മാത്യൂ
1985 - 89 എം.ഡി.ഡേവിഡ്
1989 - 90 റവ.ഫാ.പി.എം.സക്കറിയ
1990 - 93 ശ്രീ.എബ്രഹാം ഫിലിപ്പ്
1993 - 94 എ.ഐ.വർഗീസ്
1994-96 കെ.എ.ഉമ്മൻ
1996 - 98 എൻ.ഡി.ജോയ്
1998- 2001 റ്റി.എം.സാമുവൽ
2001- 05 റവ.ഫാ.ജേക്കബ് ഫിലിപ്പ്
2005 - 07 കെ.എംമേഴ്സി
2006- 2014 ജേക്കബ് കെ വർക്കി
2007-2009 ജോർജ്ജ് വർഗീസ്
2010-11 ഫിലിപ്പ് കെ വർഗീസ്
2011-16 ജോസ് മാത്യൂ
2016-17

-മാത്യു എം ഡാനായേൽ

2017-19 കെ.പി.സാംകുട്ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ജസ്റ്റിസ് ഫാത്തിമാ ബീവീ (മുൻ തമിഴ് നാട് ഗവർണർ)

2.ജാതവേതൻ നന്പൂതിരി (മുൻ ഗുജറാത്ത് ഡി.ജി.പി.)

3.അഭിവന്ദ്യ ഏബ്രാഹാം മാർ എപ്പിപ്പാനിയോസ് തിരുമേനി

4.ഡോ.റ്റി.കെ.അലക്സ് (ശാസ്ത്രജ്ഞൻ ചന്ദ്രയാൻ ഭൗത്യ ടീമിലെ അംഗം)

5.സൂര്യാ തന്കപ്പൻ ഐ.പി.സ്

6. ശ്രീ. കെ കെ നായർ എം എൽ എ

7. ക്യാപ്റ്റൻ രാജു

വഴികാട്ടി

{{#multimaps:9.2546596,76.7790709|zoom=15}}

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

=അദ്ധ്യാപകർ

യു.പി വിഭാഗം‍‍‍‍‍‍ .ശ്രീമതി എലിശുഭ സി തോമസ് .ശ്രീമതി സാലമ്മ ജോർജ് ..ശ്രീമതി ഏലിയാമ്മ സി തോമസ് .ശ്രീമതി.സുജ മേരി കെ ജോൺ . ശ്രീമതി മോനി മാത്യു .ശ്രീമതി ബിജി ആഡ്രൂസ് .ശ്രീമതി സെലിൻ ജോസഫ് ..ശ്രീമതി സോഫിയ തോമസ് .ശ്രീമതി ബെൻസി കെ തോമസ് ഹെെസ്ക്കൂൾ വിഭാഗം‍‍‍ .ശ്രീമതി ഷെെലാമോൾ കെ .ശ്രീമതി ലീന മേരി ജോർ‍ജ് .ശ്രീമതി റെയിച്ചൽ സി ജി .ശ്രീമതി മിനി കെ ജോർജ് .ശ്രീ സാജൻ ജോർജ് .ശ്രീമതി മേരി വർ‍ഗീസ് .ശ്രീമതി അനുജോർജ് .ശ്രീമതി സാലി മേരി തോമസ് .ശ്രീമതി സൂസൻ എം അലക്സണ്ടർ .ശ്രീമതി ദീപ മേരി ജേക്കബ് .ശ്രീമതി ബിൻസി മാത്യു .ശ്രീമതി ഡോളി ടൈറ്റസ് . ശ്രീ എം എസ് വിൽസൺ .ശ്രീമതി പി ജെ ലിസി .ശ്രീമതി കെ സാലമ്മ അനദ്ധാപകർ‍‍‍ ശ്രീ.വിൽസൺ പി വി ശ്രീ സാമുവേൽ ജേക്കബ് ശ്രീമതി ഷീലമ്മ ബേബി ശ്രീമതി ജെസി വർഗീസ്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനുബന്ധിച്ച് രാവിലെ പത്തുമണിക്ക് യു.പി, എച്ച്. എസ്, എച്ച്. എസ്. എസ് വിഭാഗങ്ങൾ ഒരുമിച്ച് അസംബ്സി കൂടി പൊതുവിദ്യാഭ്യാസം സംരൿിക്കേണ്ടതിൻറെ ഉത്തരവാദിത്തത്തെപ്പറ്റി വിദ്യാർത്ഥികളെ ഉദ്ബോധിച്ചു പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന സർക്കാരിൻറെ വലിയ ഉദ്യമത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അദ്ധാപകരും രക്ഷകർത്താക്കളും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും പൂർവ്വവിദ്യാർത്ഥികളും ഒരുമിച്ച് പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു പതിനൊന്നുമണിക്ക് കൂടിയ യോഗതിതിൽ ഹെഡ്മാസ്റ്റർ മാത്യൂ . എം. ഡാനിയേൽ സ്വാഗതം ആശംസിക്കുകയും പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെപ്പറ്റി സംസാരിക്കുകയും ചെയ്തു. തുടർന്ന് പ്രിൻസിപ്പാൾ ഡോ.ജേക്കബ് ജോൺ, വർദ്ധിച്ചുവരുന്ന ലഹരിയുടെ വിപത്തിനെപ്പറ്റിയും, വിദ്യാലയവും പരിസരവും ഹരിതാഭമാക്കി മാറ്റുന്നതിനെപ്പറ്റിയും ഉദ്ബോധിച്ച തങ്ങളുടെ പരിപൂർണ്ണ പിൻതുണ സ്കൂളിൻറെ പ്രവർത്തങ്ങൾക്ക് എന്നും ഉണ്ടാക്കുമെന്നും, ഒരുമിച്ച് മുൻപോട്ടുപോയി സ്കൂളിനെ മികവിൻറെ പാതയിൽ എത്തിക്കാമെന്നും ഒന്നടങ്കം ഏറ്റുചൊല്ലി. പി. റ്റി. യെ. വൈസ് പ്രസിഡൻറ് ശ്രീമതി. മോനി വർഗ്ഗീസ് പ്രതിജ്ഞ ചൊല്ലികൊടുത്തു. തുടർന്ന് ദേശിയ ഗാനത്തോടെ പര്യവസാനിച്ചു.