കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Surendrank (സംവാദം | സംഭാവനകൾ)

ആനന്ദ് പി ചന്ദ്രൻ

ജി എച്ച് എസ്സ് എസ്സ് ഉദിനൂർ

ഞാനും വരട്ടയോ നിന്റെ കൂടെ?

......................................... സൂര്യനകലുന്നു...,

ചോരക്കടലിലുദിക്കാൻ മടിച്ച്.

പകലൊളിക്കുന്നു...,

ഇരുളിൻ നഖങ്ങളെക്കണ്ട്.

ഊഴിയുമുടലും വിറപ്പിച്ച് -

മേഖങ്ങൾ.

ചുടുചോരമണവുമായ് -

രക്തക്കറപൂണ്ട ശൂലബിംബങ്ങൾ.

പൂന്തേൻ കൊടുവിഷം...,

പിടഞ്ഞു വീഴുന്നൂ പൂമ്പാറ്റകൾ.

ഭയത്തിലൊളിക്കുന്ന പേനയോട് -

ചന്ദ്രൻ:

ഞാനും വരട്ടയോ നിന്റെ കൂടെ...?"

rafa zain
Ramla kk (teacher)
"https://schoolwiki.in/index.php?title=കവിതകൾ&oldid=493389" എന്ന താളിൽനിന്ന് ശേഖരിച്ചത്