കളിയാട്ടമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ മലപ്പുറം ജില്ലയിലെ മൂന്നിയൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് കളിയാട്ടമുക്ക്.[1] കളിയാട്ടക്കാവ് സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ പ്രദേശത്തിന് ഈ പേര് വന്നത്. പ്രശസ്തമായ കളിയാട്ടക്കാവ് ഉത്സവം നടക്കുന്നത് ഇവിടെയാണ്.

aaradhanaalayam:മധ്യമലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് പരിസമാപ്തികുറിക്കുന്ന ഉത്സവമാണ് കളിയാട്ടം.ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന കളിയാട്ടം പതിനേഴ് ദിവസം നീണ്ടുനിൽക്കുന്നു.ഏകദേശം രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് മൂന്നിയൂർ പ്രദേശത്തെ  ജനങ്ങൾ  മാരകരോഗങ്ങളാൽ വളരെയധികം   പ്രയാസം അനുഭവിക്കുകയുണ്ടായി.ജനങ്ങളെ സഹായിക്കുന്നതിനായി ദേവി കളിയാട്ടക്കാവിലേക്കെഴുന്നള്ളി.ദേവി ആദ്യം എത്തിയത് ഉപാസകനായ വിളിവെള്ളി കാരണവരുടെ തറവാടായ ചാത്തൻ ക്ലാരിയിലാണ്.എന്നാൽ സ്ഥലസൗകര്യം ഇല്ലാത്തതിനാൽ മകനോട് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്താൻ ആവശ്യപ്പെടുകയായിരുന്നു.സ്ഥലം അന്വേഷിച്ചിറങ്ങിയ ദേവി പൈങ്ങാംകുളങ്ങര എത്തി വിശ്രമിച്ചു.വിശ്രമത്തിനിടയിൽ ദേവി പൈങ്ങ  മുറുക്കിത്തുപ്പിയ സ്ഥലമാണ് പൈങ്ങാംകുളം എന്ന് പറയപ്പെടുന്നത്.

കളിയാട്ടക്കാവിലെ നടതുറക്കുന്നത് വൃശ്ചിക മാസങ്ങളിലും  ഇടവമാസങ്ങളിലുമാണ് .വൃശ്ചികം  ഒന്നുമുതൽ മുപ്പതുവരെ നട തുറക്കുന്നതാണ് ഇടവമാസത്തിലെ തിങ്കളാഴ്ച കാപ്പൊലിക്കുന്നതോടുകൂടിയാണ് പതിനേഴ്  ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കം കുറിക്കുന്നത് കളിയാട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടത് കോഴിക്കളിയാട്ടമാണ് .പന്ത്രണ്ടാം ദിവസമാണ് കോഴികളിയാട്ടം  നടക്കുന്നത് .കളിയാട്ടത്തിന്റെ മറ്റെല്ലാദിവസങ്ങളിലും കളിയാട്ടം കളിയാട്ടം രാത്രിയാവുമ്പോൾ കോഴികളിയാട്ടദിനത്തിൽ പകലായിരിക്കും.

കളിയാട്ടം കാപ്പൊലിക്കുന്നതോടെ ആരംഭിക്കുന്ന വെളിച്ചപ്പാട്  ഉത്സവത്തിനായി അനുവാദം ചോദിക്കുന്നതോടെ ഉത്സവം ആരംഭിക്കുന്നു .വേലൻ കോമരം കെട്ടികളിയാട്ടം തുടങ്ങുവാൻ മൂന്നുതവണ അനുവാദം ചോദിക്കുന്നു.കാരണവർ സമ്മതം നൽകുന്നതോടെ പതിനേഴ് ദിവസം നീണ്ട്  നിൽക്കുന്ന ഉത്സവത്തിന് തുടക്കമായി .കാപ്പൊലിച്ച് കഴിഞ്ഞാൽ ഭക്തർ കുരുത്തത്തോലയും മുലയും ഉപയോഗിച്ച് കുതിരകളെ ഉണ്ടാക്കി വാദ്യഘോഷങ്ങളോടെ ഊരുചുറ്റാൻ ഇറങ്ങുന്നു.കളിയാട്ടദിവസം ക്ഷേത്രപരിസരത്ത് പൊയിക്കുതിരകളെ എഴുന്നള്ളിക്കുന്നു.പൊയിക്കുതിരകളുടെ സംഘങ്ങളുടെ വരവാണ് കളിയാട്ടത്തിന്റെ കാണേണ്ട  കാഴ്ച്ച .

വഴിപാട് സംഖ്യ സ്വീകരിക്കുന്നതിന് മുളയും കുരുത്തോലയും കൊണ്ട് നിർമിച്ച പൊയ്കുതിരകൾ കലാപരവും ദൈവികരൂപവുമായി വിശ്വാസം വച്ചുപുലർത്തിയ ഒരു കാലഘട്ടത്തിന്റെ ഓർമകളാണ്.കാരണവരോട് താളത്തിനനുസരിച്ച് കുതിരപ്പാട്ടുമായി  ഊരുചുറ്റുന്ന കുതിരകളെ ഓരോ  വീടും  സ്വീകരിക്കുന്നു.പതിനേഴാം ദിവസം ദേശപണിക്കാരുടെ നിർദേശപ്രകാരം കളിയാട്ടം കൂടും.

കളിയാട്ടദിവസം മൂന്നിയൂർ പ്രദേശം  വാണിജ്യകേന്ത്രമായി മാറുന്നു.കാർഷിക സംസ്കാരം വിളിച്ചോദുന്ന നടീൽ വസ്തുക്കളായ വിത്തുകൾ ,തൈകൾ മുതലായവ സുലഭമായി ലഭിക്കുന്നത് കളിയാട്ടദിനത്തിലാണ് .ഇവ വാങ്ങാൻ വേണ്ടി പലരും ഈപ്രദശത്ത് എത്തിച്ചേരുന്നു.വിവിധ മതസ്ഥരുടെ ഒരു കൂട്ടായ്മയും ഈ ഉത്സവത്തിന്റെ വിജയത്തിന് കാരണമാണെന്നും,മതേതര  സ്വഭാവം കാത്തുസൂക്ഷിച്ച് ഒരുമയുടെ ഉത്സവമാണ് കളിയാട്ടമെന്നും അന്വേഷണത്തിലൂടെ മനസ

"https://schoolwiki.in/index.php?title=കളിയാട്ടമുക്ക്&oldid=2072269" എന്ന താളിൽനിന്ന് ശേഖരിച്ചത്