സഹായം Reading Problems? Click here


കമ്പിൽ മോപ്പിള എച്ച് എസ്സ്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< കമ്പിൽ മോപ്പിള എച്ച് എസ്സ്
00:37, 12 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13055 (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽ പൊതുവായി പ്രഖ്യാപിക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളാവുന്നവരെയാണ് ക്ലബംഗങ്ങളായി ചേർക്കുക. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം ,ബോധവത്കരണ ക്ലാസുകൾ ,പ്രദർശനങ്ങൾ ,പഠന പ്രോജക്ടുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ ക്ലബ് സംഘടിപ്പിക്കുന്നു. ഒരു ശാസ്ത്രാധ്യാപകൻ കൺവീനറും കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രധാനാധ്യാപകന്റെയും മറ്റു അധ്യാപകരുടെയും പ്രോത്സാഹനവും നിർദേശങ്ങളും പ്രവർത്തനങ്ങൾക്ക് പിൻബലമേകുന്നു.ഫോട്ടോസ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2019 -2020 അധ്യാ വർഷത്തെ സയൻസ് ക്ലബ്ബിന്റെ രൂപീകരണ യോഗം 7 -6 -2019 ന് ചേർന്നു.സബ്ജെക്ട് കൺവീനർ അജിത ടീച്ചർ സ്വാഗതം പറഞ്ഞു . ക്ലബ്ബ് കൺവീനർ (HS) അനുഷ ടീച്ചർ സജിത ടീച്ചർ(UP) എന്നിവർ സംസാരിച്ചു. UP വി ഭാഗം സെക്രട്ടറയിയായി മദീഹ മജീദിനെയും (7 B) ജോയന്റ് സെക്രെട്ടറിയയായി ഷഹീമ എൻ.പി.കെ (5D) യും തെഞ്ഞെടുത്തു.

പ്രവർത്തനങ്ങൾ:- 10 -6 -2019 ന് പീരിയോഡിക് ടേബിൾ വാർഷികത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരം നടന്നു. ഫാത്തിമ എം.പി. (7B) ഒന്നാം സ്ഥാനവും റന. പി.പി. (7A) രണ്ടാം സ്ഥാനവും നേടി.. വിവിധ്ധ് ക്ലബ്ബുകളുടെ ഉൽഘടനം ജൂൺ 26 ന് ഡോക്ടർ.നിധീഷ് നിർവഹിച്ചു. കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. 19 -07 -2019 ന് ചാന്ദ്ര ദിനത്തിന്റെ ഭാഗമായി ചാന്ദ്ര ദിന ക്വിസ്സ് നടത്തി. സംഗീത്. പി.(7B) നയന.സി.(6B)എന്നിവർ വിജയികളായി. ചാന്ദ്ര ദിനത്തോടടനുബന്ധിച്ച് ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ രണ്ടിന്റെ വീഡിയോ പ്രദർശനം നടന്നു.

16 -09 -2019 ന് ഓസോൺ ദിനാചനത്തിന്റെ ഭാഗമായി ക്ലാസ്സുകളിൽ ഓസോണിന്റെ പ്രാധാന്യത്തെ കുറിച്ചും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ബോധവൽക്കരണ ക്‌ളാസ്സ് നടത്തി. 1 -10 -2019 ന് ശാസ്ത്ര മേളയുടെ ഭാഗമായി സ്കൂൾ തല ശാസ്ത്ര ക്വിസ്സ് നടത്തി. സംഗീത്. പി.(7B) ഹരികൃഷ്‌ണൻ(7D) എന്നിവർ വിജയികളായി. സ്കൂൾ ശാസ്ത്ര ക്വിസ്സ് വിജയികളെ 9 -10 -2019 ന് മയ്യിൽ BRC യിൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്ര ക്വിസ്സിൽ പങ്കെടുപ്പിച്ചു. 3 -10 -2019 സ്കൂൾ തല ശാസ്ത്ര മേള നടന്നു.. കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു.
സയൻസ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായ രീതിയിലുള്ള മികച്ച സയൻസ് ലാബ് സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രീമതി.ഷീന ലാബ് കൺവീനറായി പ്രവർത്തിച്ചു വരുന്നു.

SCIENCE LAB
SCIENCE LAB