കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13055 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 13055
യൂണിറ്റ് നമ്പർ LK/13055/2018
അധ്യയനവർഷം 2019-20
അംഗങ്ങളുടെ എണ്ണം 30
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
റവന്യൂ ജില്ല കണ്ണൂർ
ഉപജില്ല തളിപ്പറമ്പ് സൗത്ത്
ലീഡർ ഫിദ കെ വി
ഡെപ്യൂട്ടി ലീഡർ സ‍ുഹൈർ കെ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ജാബിർ എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സരിത കെ
12/ 11/ 2019 ന് 13055
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ഡിജിറ്റൽ മാഗസിൻ 2019
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ കമ്പിൽ മാപ്പിള ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.കൈറ്റ് മാസ്റ്റർ ജാബി‍ർ മാസ്റ്റർ കൈറ്റ് മിസ്ട്രസ് സരിത ടീച്ചർ ത‍ുടങ്ങിയവര‍ുടെ നേതൃത്വത്തിൽ ഒമ്പതാം തരത്തിലെ ഐടി അഭിര‍ുചിയ‍ുളള വിദ്യാർഥികൾക്ക് ആഴ്ചയിൽ ഒര‍ു ദിവസം ഐടി പരിശീലനം നൽകി വര‍ുന്ന‍ു

ചട്ടുകപ്പാറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്രോത്സവത്തിലെ ഐ.ടി.മേളയിൽ മലയാളം ടൈപ്പിംഗ് (HS) വിഭാഗം രണ്ടാം സ്ഥാനം ഫാത്തിമ എൻ.വി കരസ്ഥമാക്കി

IT LAB
IT LAB