സഹായം Reading Problems? Click here


"കമ്പിൽ മോപ്പിള എച്ച് എസ്സ്/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)
(ചെ.)
വരി 14: വരി 14:
 
[https://www.youtube.com/watch?v=OdC9HydYYHU അൽ ആമിലുൽ മുജിദ്ധ് ]<br/>
 
[https://www.youtube.com/watch?v=OdC9HydYYHU അൽ ആമിലുൽ മുജിദ്ധ് ]<br/>
 
</font size>
 
</font size>
 +
==<Font size=5><center>അറബിക് സാഹിത്യോത്സവം ഹൈസ്കൂൾ വിഭാഗത്തിനും  യു.പി.വിഭാഗത്തിനും റണ്ണേഴ്‌സ് അപ്പ് </center></font>==
 +
മയ്യിൽ ഗവെർന്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ സ്കൂൾ കലോത്സവത്തിലെ അറബിക് സാഹിത്യോത്സവത്തിൽ യു.പി. വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർസെക്കന്ഡറി സ്കൂൾ റണ്ണേഴ്‌സ് അപ്പ് പട്ടം കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ. ജി അഭിനന്ദിച്ചു.<br>
 +
<Font size=5><center>ഇവർ നമ്മുടെ അഭിമാന താരങ്ങൾ  </center></font>
 +
<gallery>
 +
പ്രമാണം:nn201.jpeg||സുഫയ്യ അടിക്കുറിപ്പ് അറബിക് HS first A grade
 +
പ്രമാണം:nn202.jpeg||ജുമാന വാഫിറ അറബിക് പദകേളി UP first Agrade
 +
പ്രമാണം:nn210.jpeg||അറബിക് നാടകം HS first Agrade
 +
പ്രമാണം:nn212.jpeg||അറബി പദ്യം ചൊല്ലൽ Hട First Fathimath Rashida
 +
</gallery>
  
 
==പ്രവർത്തി പഠനം==
 
==പ്രവർത്തി പഠനം==

00:41, 11 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

അറബിക് ക്ലബ്ബ്

അറബിക് ക്ലബ്ബ് പ്രവർത്തനങ്ങൾ മികച്ച നിലയിൽ മുന്നേറുന്നു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി അറബിക് ക്വിസ്,പ്രസംഗം,പദ്യം ചൊല്ലൽ തുടങ്ങിയ ഭാഷയെ പരിപോഷിപ്പിക്കുന്ന മത്സര ഇനങ്ങൾ സംഘടിപ്പിക്കുന്നു. സബ്ബ്‌ജില്ലാ തല മത്സരത്തിൽ മികച്ച രീതിയിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. kmac എന്ന പേരിൽ അറബിക് ക്ലബ്ബ്‌ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ക്ലബ്ബിന് പ്രത്യേക ബ്ലോഗും ഉണ്ട്.നമ്മുടെ ബ്ലോഗ് -ഇവിടെ ക്ലിക്ക് ചെയ്യൂ 2018 -19 അധ്യയന വർഷം വിപുലമായ രീതിയിൽ അറബിക് എക്സ്പോ സംഘപ്പിച്ചു. സമീപ പ്രദേശങ്ങളിലെ വിദ്യാർത്ഥികളും അദ്ധാപകരും രക്ഷിതാക്കളും നാട്ടുകാരും പ്രദർശനം കാണുവാൻ എത്തിയിരുന്നു. അറബിക് സ്‌പോയുടെ മുന്നോടിയായി അറബിക് ക്ലബ്ബ് തയ്യാറാക്കിയ "തീം സോങ്" തീം സോങ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5-7-2019 ന് ചേർന്ന അറബിക് ക്ലബ്ബ് മീറ്റിംഗിൽ പ്രസിഡണ്ടായി മുഹമ്മദ് സ്വബാഹ് 10 E യെയും സെക്രട്ടറിയായി ഫാത്തിമത്തുൽ ഷാനിബയെ 10 D യു സെക്രെട്ടറിയായും തെരഞ്ഞുടുത്തു. അറബിക് കലോത്സവത്തിന്നാവശ്യമായ പരിശീലനം നൽകി വരുന്നു. ഓഗസ്റ് 15 ന് ക്വിസ്സ് മത്സരം നടത്തി. യു.പി വിഭാഗത്തിൽ നിന്ന് സിയാ ഫാത്തിമ സബ്ജില്ലാ തലത്തിൽ അറബിക് ടാലെന്റ്റ് ക്വിസ്സിൽ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് - അധ്യാപക വിദ്യാർത്ഥി ബന്ധങ്ങളെ കുറിച്ചുള്ള പ്രവാചക വചനങ്ങൾ കുട്ടികളെ കേൾപ്പിച്ചു.കൂടുതൽ ഫോട്ടോസ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറബിക് ക്ലബ്ബ് തയ്യാറാക്കിയ വിവിധ ക്ലാസ്സുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ

ഹിദ്നുൽ ഉമ്മ്
യാ റീഫു അൽഫു സലാം
യാ റീഫു അൽഫു സലാം
അൽ-ഫുആദ് യതീറു
യാ മദ്‌റസതീ
സ്വാതന്ത്ര്യ ദിന ഗാനം
യാ ഇലാഹീ
അൽ ആമിലുൽ മുജിദ്ധ്

അറബിക് സാഹിത്യോത്സവം ഹൈസ്കൂൾ വിഭാഗത്തിനും യു.പി.വിഭാഗത്തിനും റണ്ണേഴ്‌സ് അപ്പ്

മയ്യിൽ ഗവെർന്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ സ്കൂൾ കലോത്സവത്തിലെ അറബിക് സാഹിത്യോത്സവത്തിൽ യു.പി. വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർസെക്കന്ഡറി സ്കൂൾ റണ്ണേഴ്‌സ് അപ്പ് പട്ടം കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ. ജി അഭിനന്ദിച്ചു.

ഇവർ നമ്മുടെ അഭിമാന താരങ്ങൾ

പ്രവർത്തി പഠനം

തൊഴിലിനോടേ ആഭിമുഖ്യമുള്ളതും തൊഴിൽ ചെയ്യുന്നവര ആദരിക്കുന്നതും സാമൂഹിക ബോധമുള്ളതുമായ ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെശ്രീമതി. ദിവ്യ ടീച്ചറുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലാസ്സുകൾ നടന്നുവരുന്നു. സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും അവയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്ക‌ുന്നവരെ ഉപജില്ലാ മേളയിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു. പ്രവർത്തി പഠനം ഫോട്ടോസ് ഇവിടെ ക്ലിക്ക് ചെയ്യൂ

കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറിക്ക് അഭിമാനാർഹമായ നേട്ടം

ചട്ടുകപ്പാറ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ UP,HS,HSS വിഭാഗത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യന്മാരായി. ദിവ്യ ടീച്ചറുടെ ചിട്ടയർന്ന പരിശീലനവും കുട്ടികളുടെ ആത്മാർത്ഥമായ പങ്കാളിത്തവും ഒത്തുചേർന്നപ്പോൾ ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു. ഈ നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനാർഹമായ ഒരു നേട്ടം തന്നെയാണ്. UP,HS ,HSS എന്നീ മൂന്നു തലത്തിലും വിദ്യാർത്ഥികൾ ഇത് ആഘോഷമായി കൊണ്ടാടി. സ്കൂൾ മുതൽ കമ്പിൽ ടൗൺ വരെ കുട്ടികൾ ഘോഷ യാത്ര നടത്തി.

ആരോഗ്യ ക്ലബ്ബ്

പി.ടി..എ കമ്മിറ്റി

'ഫോട്ടോ ഗ്യാലറി -17

വിവിധ ദിനാചരണങ്ങൾ

കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ആചരിക്കുന്ന ദിനമാണു് ലോക കൈകഴുകൽ ദിനം. 2008 - ൽ ആണ് ഇതിന്റെ ആരംഭം. 2008 - ൽ സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം.

<p>നമ്മുടെ സ്കൂളിലും ഒക്ടോബർ 15 കൈകഴുകൽ ദിനം ആചരിച്ചു. ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രമോദ് മാസ്റ്റർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.സുധർമ.ജി പരിപാടി ഉത്ഘാടനം ചെയ്തു. അശോകൻ മാസ്റ്റർ, എ.പി. പ്രമോദ് തുടങ്ങിയവർ ആശസകൾ നേർന്നു.