കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
ട‍ൂറിസം ക്ലബ്ബ്
കമ്മിറ്റിയംഗങ്ങൾ

രക്ഷാധികാരി : സുധർമ്മ.ജി (ഹെഡ്മിസ്ട്രസ്സ്)
അംഗങ്ങൾ :

                    കെ.വിമല 
                   ഗീതഎം.വി.                  
                   കെ. ലത                   
                   അശോകൻ പി.കെ.                   
                   സാജേഷ്.കെ.                  
                   പ്രമോദ്.പി.ബി.

വയനാട്ടിലേക്ക് ഏകദിന പഠനയാത്ര

21 -12 -2019 ന് ശനിയാഴ്ച രാവിലെ 6 മണിക്ക് വയനാട്ടിലേക്ക് ഏക ദിന പഠനയാത്രക്ക് പുറപ്പെട്ടു. 2 ബസ്സുകളിലാണ് യാത്ര പോയത്. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഒരു ബസ്സിലും യു.പി.വിഭാഗത്തിലെ കുട്ടികൾ മറ്റൊരു ബസ്സിലും പുറപ്പെട്ടു. അമ്പലവയൽ,എടക്കൽ ഗുഹ, ബാണാസുരസാഗർ അണക്കെട്ട് എന്നീ സ്ഥലങ്ങൾ കുട്ടികൾ സന്ദർശിച്ചു. പഠന യാത്രയിൽ പങ്കെടുത്ത കുട്ടികൾ വളരെ സന്തോഷവാന്മാരായിരുന്നു. എടക്കൽ ഗുഹയിലെ പുരാതന ലിപികളും ബാണാസുരസാഗർ അണക്കെട്ടിന്റെ പ്രത്യേകതളും അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രവും കുട്ടികളും സന്ദർശിക്കുകയും പഠിക്കുകയും ചെയ്‌തു.

എറണാകുളത്തേക്ക് പഠന യാത്ര

26 -12 -2019 ന് എറണാകുളത്തേക്ക് പഠന യാത്ര നടത്തി. തൃപ്പൂണിത്തുറ രാജകൊട്ടാരം സന്ദർശിച്ചു. രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ആഭരണങ്ങൾ, പുരാതന ലിപികൾ, കൊട്ടാരത്തിലെ ഉപകരണങ്ങൾ, ദർബാർ ഹാൾ, രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, രാജക്കാരൻമാരുടെ സിംഹാസങ്ങങ്ങൾ തുടങ്ങിയ കുട്ടികൾക്ക് കാണാൻ സാധിച്ചു. ശേഷം മറൈൻ ഡ്രൈവിലേക്ക് പോയി. മെട്രോ ട്രെയിനിൽ യാത്ര ചെയ്തു.അവിടെനിന്നും സുഭാഷ് പാർക്കിലേക്ക് പോയി. അവസാനം ലുലു മാളിലേക്ക് പോവുകയും ചെയ്തു. കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ ഒരു പഠന യാത്രയായി മാറ്റാൻ ഇത് സാധിച്ചു. ഹെഡ്മിസ്ട്രസ് സുധർമ.ജി അദ്ധ്യാപിക ഗീത എം.വി,അധ്യാപകരായ സാജേഷ്, അശോകൻ,പ്രമോദ്, നസീർ എന്നിവരും 45 വിദ്യാർത്ഥികളും പഠന യാത്രയിൽ പങ്കെടുത്തു.