"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 36: വരി 36:
പ്രമാണം:Pka4.jpeg|
പ്രമാണം:Pka4.jpeg|
പ്രമാണം:Pka5.jpeg|
പ്രമാണം:Pka5.jpeg|
</center></gallery><br>
</gallery></center><br>


=='''JRC യുടെ നേതൃത്വത്തിൽ ശിശുദിന റാലി'''==
=='''JRC യുടെ നേതൃത്വത്തിൽ ശിശുദിന റാലി'''==

06:36, 15 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ 2007 ജൂലൈ മാസം തുടക്കം കുറിച്ചു. 13 അംഗങ്ങളുള്ള റെഡ് ക്രോസ്സ് യൂണിറ്റിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. കെ.സി.രമണി നിർവ്വഹിച്ചു. 13 കേഡറ്റുകളായിരുന്നു തുടക്കത്തിൽ JRC യിൽ ഉണ്ടായിരുന്നത്.2019 -2020 അധ്യയന വർഷം എട്ടാംതരത്തിൽ 20 കുട്ടികളും ഒൻപതാം തരത്തിൽ 21 കുട്ടികളും പത്താം തരത്തിൽ 10 കുട്ടികളും സേവനം അനുഷ്ഠിക്കുന്നുണ്ട്.ശ്രീ.അശോകൻ മാസ്റ്റർ തുടക്കം മുതൽ ജൂനിയർ റെഡ് ക്രോസ്സ് കൗൺസലർ ആയി പ്രവർത്തിച്ചു വരുന്നു.

അധ്യാപക ദിനത്തിൽ ഹെഡ്മിസ്ട്രസ്സ് സുധർമ ടീച്ചറെ ആദരിക്കുന്നു

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനു മുന്നിട്ടിറങ്ങി കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ JRC യൂണിറ്റ്

നമ്മുടെ നാട്ടിൽ പ്രളയം മൂലം പുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും യൂണിഫോം നഷ്ട്ടപെട്ട കുട്ടികൾക്ക് സാമ്പത്തിക സഹായവും ചെയ്തു. ദുരിതം പേറുന്നവരുടെ അവസ്ഥ മനസ്സിലാക്കി അവർക്ക് വേണ്ട സഹായങ്ങൾ നിമിഷ നേരങ്ങൾ കൊണ്ട് ചെയ്യുന്ന നമ്മുടെ മക്കൾ വലിയൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.

സേവന രംഗത്ത് കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ JRC

വർഷം തോറും വൃദ്ധ സദനങ്ങൾ സന്ദർശിക്കുകയും അന്ദേവാസികൾക്ക് അരി വിതരണം ചെയ്യാറുമുണ്ട്. കൊളച്ചേരി പഞ്ചായത്തിലെ കിടപ്പിലായ രോഗികൾക്ക് അരിവിതരണം, മരുന്ന് വാങ്ങാനുള്ള സാമ്പത്തിക സഹായം എന്നിവ ചെയ്ത് വരുന്നുണ്ട്.

JRCകേഡറ്റുകൾ കൗൺസില്ലർ ശ്രീ.അശോകൻ മാസ്റ്ററോടൊപ്പം
അധ്യാപക ദിനത്തിൽ കൗൺസിലർ ശ്രീ.അശോകൻ മാസ്റ്ററെ ആദരിക്കുന്നു.

സ്കൂൾ വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പുകൾ

ദന്ത രോഗ നിർണ്ണയ ക്യാമ്പുകൾ, നേത്ര രോഗ നിർണ്ണയ ക്യാമ്പുകൾ, രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പുകൾ സ്കൂൾ JRC യുടെ നേതൃത്വത്തിൽ നടത്തി.

ദന്ത രോഗ നിർണ്ണയ ക്യാമ്പിൽ നിന്ന്

ഒക്ടോബർ 2 ഗാന്ധി ജയന്തി

2019 ഒക്ടോബർ 2-ഗാന്ധി ദിനത്തോടനുബന്ധിച്ച് JRC യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു.


JRC യുടെ നേതൃത്വത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസ്സുകൾ

  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്
  • ട്രാഫിക് ബോധവൽക്കരണ ക്ലാസ്സ്
  • ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്
  • സൈബർ ബോധവൽക്കരണ ക്ലാസ്സ്


സൈബർ ബോധവൽക്കരണ ക്ലാസ്സ്

ജൂനിയർ റെഡ്ക്രോസ്സിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് സൈബർ ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സബ്ബ് ഇൻസ്‌പെക്ടർ ശ്രീ.തമ്പാൻ ബ്ലാത്തൂർ ക്ലാസ്സിന് നേതൃത്വം നൽകി.
ആധുനിക വിവരസാങ്കേതിക ഉപകരണങ്ങൾ കെെകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ടതായ നിയമങ്ങളെക്കുറിച്ചും അത്തരം മാധ്യമങ്ങളിലൂടെ അപകീർത്തികരമായി എന്തങ്കിലും അനുഭവപ്പെട്ടാൽ അതിനെതിരേ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും , നടപടി ക്രമങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ശരിയായ ദിശാബോധം നൽകാൻ സൈബർ ബോധവൽക്കരണ ക്ലാസ്സിലൂടെ സാധിച്ചു.
ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.സുധർമ്മ.ജി ഉത്ഘാടനം ചെയ്തു. JRC കൗൺസിലർ ശ്രീ. അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശ്രീമതി. ശ്രീജ ടീച്ചർ സ്വാഗതവും ശ്രീമതി. കെ.വി. വിമല ടീച്ചർ നന്ദിയും പറഞ്ഞു.


JRC യുടെ നേതൃത്വത്തിൽ ശിശുദിന റാലി