കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 14 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arabic (സംവാദം | സംഭാവനകൾ) ('<p>ഗണിത ശാസ്ത്രത്തിലുള്ള അറിവ് വർദ്ധിപ്പിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിത ശാസ്ത്രത്തിലുള്ള അറിവ് വർദ്ധിപ്പിക്കുക. ആവിഷയത്തോട് ഇഷ്ടവും താൽപര്യവും വളർത്തുക ഗണിതം രസകരവും ആസ്വാദകരവുമാണെന്നു ബോധ്യപ്പെടുത്തുക ഇവയാണ് ഗണിത ക്ലബ് ലക്ഷ്യം വയ്ക്കുന്നത്.ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു.

2019 -2020 അധ്യയന വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരണം 24 -06 -2019 ന് തിങ്കളാഴ്ച ഉച്ചക്ക് 1 :30 നടന്നു. UP വിഭാഗത്തിൽ നിന്ന് 7 B യിലെ ഫാത്തിമത്തുൽ സഫ സി.കെ.യെ സെക്രട്ടറിയായും 6 B യിലെ മുഹമ്മദ് സിനാൻ എം.കെ.യെ ജോയിന്റ് സെക്രെട്ടറിയായും തെഞ്ഞെടുത്തു.

24 -09 -2019 ന് സ്കൂൾ തല ഗണിത ശാസ്ത്ര മത്സരം നടത്തുകയും അതിൽ വിജയികളായ സംഗീത്.പി . സ്കൂളിനെ പ്രതിനിധീകരിച്ച് മയ്യിൽ സ്കൂളിൽ വെച്ച് നടന്ന സബ്ബ് ജില്ലാ തല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. ശാസ്ത്ര മേളയോടനുബന്ധിച്ച് യു.പി.തല സ്റ്റിൽ മോഡൽ നമ്പർ ചാർട്ട്, ജിയോമെട്രിക്കൽ ചാർട്ട്, പസിൽ ഗെയിം, മാഗസിൻ എന്നീ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.