"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 104: വരി 104:
==ഔവർ റെസ്‌പോൺസിബിലിറ്റി ടൂ ചിൽഡ്രൻ (Our Responsibility to Children – ORC) പദ്ധതി==
==ഔവർ റെസ്‌പോൺസിബിലിറ്റി ടൂ ചിൽഡ്രൻ (Our Responsibility to Children – ORC) പദ്ധതി==
കുട്ടികളിലെ വിവിധ സ്വഭാവ, വൈകാരിക, മാനസിക പ്രശ്‌നങ്ങൾ ശാസ്ത്രീയപരമായി പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അവരിൽ സാമൂഹിക മന:ശാസ്ത്ര ഇടപെടൽ നടത്തുന്നതിനും പഠന പഠനേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഔവർ റെസ്‌പോൺസിബിലിറ്റി ടൂ ചിൽഡ്രൻ (Our Responsibility to Children – ORC) പദ്ധതി. ഇത് നമ്മുടെ സ്കൂളിൽ <font color=red>ലബീബ് </font>മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
കുട്ടികളിലെ വിവിധ സ്വഭാവ, വൈകാരിക, മാനസിക പ്രശ്‌നങ്ങൾ ശാസ്ത്രീയപരമായി പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അവരിൽ സാമൂഹിക മന:ശാസ്ത്ര ഇടപെടൽ നടത്തുന്നതിനും പഠന പഠനേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഔവർ റെസ്‌പോൺസിബിലിറ്റി ടൂ ചിൽഡ്രൻ (Our Responsibility to Children – ORC) പദ്ധതി. ഇത് നമ്മുടെ സ്കൂളിൽ <font color=red>ലബീബ് </font>മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
[http://orcindia.org/downloads/trainers%20manual.pdf ORC സംബന്ധിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ]
[http://orcindia.org/downloads/trainers%20manual.pdf <font size=5>ORC സംബന്ധിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക</font> ]


==ലൈബ്രറി ==
==ലൈബ്രറി ==

07:37, 1 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
Welcome23.png

കണ്ണൂർ നഗരത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂൾ‍. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..കണ്ണൂർ - മയ്യിൽ റൂട്ടിൽ കണ്ണൂരിൽ നിന്നും 12 കി.മീ.അകലെ പന്ന്യൻകണ്ടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തായി വളപട്ടണം പുഴയും അതിന്റെ തീരത്ത് പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ
Kmhss.jpeg
വിലാസം
കമ്പിൽ

കൊളച്ചേരി പി.ഒ,
,
670601
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04602240455
ഇമെയിൽkmhskambil@gmail.com ‌‌
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജേഷ് കെ
പ്രധാന അദ്ധ്യാപകൻസുധർമ്മ ജി
അവസാനം തിരുത്തിയത്
01-12-2019Arabic
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1930ല് കമ്പിൽ കടവിനടുത്ത് മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്.ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയംസ്ഥാപിതമായത്.അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമോയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ് മാസ്ററർ. പ്രസ്തുത സ്കൂൾ ജനാബ് പി.പി ഉമ്മർ അബ്ദുള്ള വിലക്ക് വാങ്ങി.

യു.പി.സ്കൂൾ ഹെഡ്മാസ്റ്ററായി കണ്ണാടിപ്പറമ്പ് സ്കൂൾ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ വാരിയർ ,മാസ്റ്ററെ വരുത്തി നിയമിച്ചു.. അന്ന് അധ്യാപകർക്ക് 44 രൂപയും ഹെഡ്മാസ്റ്റർക്ക് 66 രൂപയുമായിരുന്നു ശമ്പളം. ഈ കാലഘട്ടത്തിൽ പ്രവർത്തിച്ച ശ്രീ. കണ്ണൻ മാസ്റ്റർ, ഗോപാലകൃഷ്ണൻ മാസ്റ്റർ, സി.എം. രാഘവൻ മാസ്റ്റർ എന്നീ പ്രതിഭകളെയും ഇത്തരുണത്തിൽ സ്മരിക്കുന്നു.

യു.പി.സ്കൂൾ, ഹൈസ്കൂളാക്കി മാറ്റണമെന്ന ആഗ്രഹത്തിന്റെ ഫലമായി സ്കൂൾ വെൽഫയർ കമ്മിറ്റിക്ക് രൂപം നൽകി. ജനാബ്. കെ.കെ.മുഹമ്മദ് കുഞ്ഞി, ശ്രീ.ഇ.വി. പത്മനാഭൻ എന്നിവർ സെക്രട്ടറിമാരായി നിയമിച്ച കമ്മിറ്റിക്ക് ശ്രീ.പി.ഗോപാലൻ, ശ്രീ. ടി.സി. നാരായണൻ നമ്പ്യാർ ശ്രീ.കെ.പി.അബ്ദു, ശ്രീ.ഇ.പി. കൃഷ്ണൻ നമ്പിയാർ ശ്രീ.ഇ.കുഞ്ഞിരാമൻ നായർ, പച്ചിനിയൻ മുസ്തഫ കെ,എൻ. കമ്മാരൻ നായർ എന്നിവർ നേതൃത്വം നൽകി.

ബിസിനസ്സിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ജനാബ്.പി,പി. ഉമ്മർ അബ്ദുല്ല ഈ പ്രദേശത്തെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ്. ഇത് മുതലെടുത്ത് പി.പി. ഉമർ അബ്‌ദുള്ളയെയും കൂട്ടി പി. ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് പോയി സ്കൂൾ നേടിയെടുക്കാനുള്ള ശ്രമം തുടങ്ങി.ഇവരെ സഹായിച്ചിരുന്നത് അന്നത്തെ മലബാർ മന്ത്രിമാരായ വിദ്യാഭ്യാസ മന്ത്രി ജനാബ്. പി.പി.ഉമ്മർ കോയ യും വ്യവസായ മന്ത്രിയായിരുന്ന കെ.കെ. ദാമോദരമേനോനുമായിരുന്നു. ഇവർ കണ്ണൂർ എം.എൽ.എ. കൂടിയായിരുന്ന അന്നത്തെ മുഖ്യമന്ത്രി ആർ. ശങ്കേറിൽ സമ്മർദ്ദം ചെലുത്തി. ഇതെല്ലം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂർ സിറ്റി ഹൈസ്കൂളിനും കമ്പിൽ മാപ്പിള ഹൈസ്കൂളിനും മന്ത്രി സഭ 1964 ൽ അംഗീകാരം നൽകി.

മുഖ്യമന്ത്രി ആർ.ശങ്കറിനെ കൊണ്ട് തന്നെ ഉത്ഘാടനം ചെയ്യിക്കുവാൻ തീരുമാനിച്ചു. വിപുലമായ ഏർപ്പാടുകൾ ചെയ്തു. എന്നാൽ ജവഹർലാൽ നെഹ്രുവിന്റെ മരണ വാർത്ത അറിഞ്ഞതിനാൽ പരിപാടി മാറ്റിവെച്ചു. തുടർന്ന് വ്യവസായ പ്രമുഖനായ എ.കെ. ഖാദർകുട്ടിയുടെ അനുജൻ എ.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ എ.ഡി.എം. ശ്രീ. പി.സി. മാത്തുണ്ണി ഉത്ഘാടന കർമ്മം നിർവഹിച്ചു.

അന്നത്തെ അറിയപ്പെടുന്ന അധ്യാപകനായ ശ്രീ.വി.സി. നാരായണൻ നമ്പിയാരെ ഹെഡ്മാസ്റ്ററായി നിയമിച്ചു. ശമ്പളത്തിന് പുറമെ മാനേജർ 100 രൂപ അധികം നൽകിയാണ് അദ്ദേഹത്തെ നിയമിച്ചത്. അദ്ദേഹത്തിന് മാത്രം കൃത്യം ഒന്നാം തീയ്യതി തന്നെ ശമ്പളം നൽകിയിരുന്നു. കമ്പിൽ മാപ്പിള ഹൈ സ്കൂളിലെ ആദ്യ ബാച്ച് 1967 ൽ മയ്യിൽ ഗവ.ഹൈസ്കൂളിൽ വച്ച് പരീക്ഷയെഴുതി. എട്ടാം ക്ലസ്സിൽ 1964 ൽ 151 കുട്ടികൾ ചേർന്നു. 67 ൽ ആദ്യ ബാച്ച് പരീക്ഷയെഴുതി. ഉന്നത വിജയം കരസ്ഥമാക്കിയ ചന്ദ്രൻ കെ. എന്ന കുട്ടിയെ ഇത്തരുണത്തിൽ സ്മരിക്കുന്നു. ആദ്യ ബാച്ചിൽ 10 മുസ്ലിം പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അതിൽ ഉന്നത വിജയം നേടിയത് കമ്പിൽ മാപ്പിള എൽ.പി.സ്കൂൾ സ്ഥാപക ഹെഡ്മാസ്റ്റർ ആയിരുന്ന കുഞ്ഞിമൊയ്‌തീൻ മാസ്റ്ററുടെ മകൾ അസ്മയായിരുന്നു.അസ്മയുടെ വിജയം മുസ്ലിം പെൺകുട്ടികൾക്ക് ഒരു പ്രചോദനമായി മാറി. കാലത്ത് സ്കൂളിലെത്തുന്ന കുട്ടികൾ ഒന്നാം പീരിയേഡ് കഴിഞ്ഞാൽ തന്നെ വീട്ടിലേക്ക് പോകുവാൻ തുടങ്ങും. ഉച്ചക്ക് ശേഷം കുട്ടികൾ വളരെ കുറവായിരിക്കും.

അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരു സുരക്ഷിത റൂമും ഷെൽഫും ഒരുക്കിയതോടെ 1970 ൽ എസ്.എസ്.എൽ.സി. സെന്ററിന് അംഗീകാരം നൽകി. ഈ കാലഘട്ടത്തിൽ കുട്ടികളുടെ കുറവ് പരിഹരിക്കാൻ കമ്പിൽ, പന്നിയങ്കണ്ടി, പാട്ടയം എന്നീ പള്ളികളിൽ മാനേജർ ഉച്ച ഭക്ഷണം ഏർപ്പാട് ചെയ്തു.ഇതിനു പുറമെ സ്കൂളിൽ അമേരിക്കയുടെ സൗജന്യ "കെയർ" ഭക്ഷണവും ഏർപ്പാട് ചെയ്‌തു. പിൽക്കാലത്ത് മുതിർന്ന മുസ്ലിം യുവാക്കൾ ജോലി തേടി വിദേശത്ത് പോയതോടു കൂടി എഴുത്തുകളും ഡി.ഡി.കളും വരാൻ തുടങ്ങി. കത്ത് വായനയും ഡി.ഡി. മാറലും സ്വയം ചെയ്യണമെന്ന ധാരണയും വന്നു. തുടർന്ന് ഈ മേഖലയിൽ എല്ലാവരും വിദ്യാഭ്യാസ രംഗത്തേക്ക് കടന്ന് വന്നു.മൂവ്വായിരത്തോളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം ഇന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള രക്ഷിതാക്കളുടെ അമിതമായ ഭ്രമം കാരണം കുട്ടികൾ കുറഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്.

ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ വി. സി.നാരായണ൯ നമ്പ്യാർ വിരമിച്ചതിനു ശേഷം ശ്രി.പി.പി.കുഞ്ഞിരാമൻ മാസ്റ്റർ , ശ്രി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,ശ്രീ. കെ.ഗോവിന്ദൻ മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകാരായി സേവനമനുഷ്ഠിച്ചു.

തുടർന്ന് ദീർഘ കാലം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.ജോർജ്ജ് മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷികം 1989 ൽ വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി. വർഷങ്ങളോളം സ്കൂളിന്റെ പി.ടി.എ. പ്രസിഡന്റായിരുന്ന ശ്രീ. ടി.സി. നാരായണൻ നമ്പിയാരാണ് സംഘാടക സമിതി ചെയർമാൻ. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.കെ.ചന്ദ്രശേഖരൻ ചടങ്ങ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സ്ഥലം എം.എൽ.എ. സർ.പാച്ചേനി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ശ്രീ. കെ.പി.നൂറുദ്ധീൻ അടക്കമുള്ള സാമൂഹ്യ സാംസകാരിക നേതാക്കൾ ചടങ്ങിൽ പെങ്കെടുത്തു.

1977 ഡിസംബർ 3 ന് പി.പി.ഉമ്മർ അബ്ദുള്ളയുടെ മരണ ശേഷം മകൻ ശ്രീ .പി.ടി.പി.മുഹമ്മദ്‌കുഞ്ഞി മാനേജരായി ചാർജെടുത്തു. ഈ പ്രദേശത്തിന്റെ എം.എൽ.എ. മാരായ ടി.സി.നാരായണൻ നമ്പ്യാർ,ഇ.പി.കൃഷ്ണൻ നമ്പ്യാർ,ചടയൻ ഗോവിന്ദൻ,സി.പി.മൂസാൻകുട്ടി എന്നിവർക്കൊപ്പം പൂർവ്വ വിദ്യാർഥി കൂടിയായ ഇ.പി.ജയരാജൻ എം.എൽ.എ യുടെ രാഷ്ട്രീയ പിൻബലവും മാനേജർക്ക് ലഭിച്ചു.

ജോർജ്ജ് മാസ്റ്ററുടെ ദീർഘ കാല ഭരണത്തിനു ശേഷം പി.വി. രവീദ്രൻ മാസ്റ്റർ രണ്ടു മാസം ഹെഡ്മാസ്റ്ററായി. തുടർന്ന് അദ്ദേഹത്തിന്റെ അനുജൻ പി.വി. വേണുഗോപാലൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി. ഇദ്ദേഹത്തിന്റെ കാലത്ത് കുട്ടികളുടെ വീട്ടിൽ ചെന്ന് പഠന നിലവാരത്തെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് ഹെഡ്മിസ്ട്രെസ്സായി ഇ.പി.കല്യാണി ടീച്ചർ ചാർജെടുത്തു. ഇവരുടെ കാലത്ത് നാറാത്ത് നൈറ്റ് ക്ലാസ്സ് നടത്തി. തുടർന്ന് വന്ന വർഷങ്ങളിൽ പാമ്പുരുത്തി, കമ്പിൽ തുടങ്ങിയ സ്ഥലങ്ങളിലും നൈറ്റ് ക്ലാസ്സ് നടത്തി. പാമ്പുരുത്തിയിൽ ഇപ്പോഴും നൈറ്റ് ക്ലാസ്സ് മുടങ്ങാതെ നടന്നു വരുന്നു.

കമ്പ്യൂട്ടർ പഠനം എട്ടാം ക്ലാസ്സിൽ നിർബന്ധമാക്കിയതിനാൽ നാരായണൻ മാസ്റ്ററുടെ കാലത്ത് മാനേജർ കമ്പ്യൂട്ടർ ഏർപ്പെടുത്തി. തുടർന്ന് പി.ടി.എ.കമ്മിറ്റി കൂടുതൽ കമ്പ്യൂട്ടർ വാങ്ങുകയും പി.ടി.എ യുടെ നിയന്ത്രണത്തിൽ കൊണ്ട് വരികയും ചെയ്‌തു. ഈ കാലഘട്ടത്തിൽ ചെക്കിക്കുളം, പള്ളിപ്പറമ്പ് ഭാഗത്തെ കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കാൻ സ്കൂളിന് ഒരു ബസ്സ് വാങ്ങുവാൻ തീരുമാനിച്ചു. മാനേജരുടെ കോൺട്രിബൂഷനും അധ്യാപകരുടെ പണവും സമാഹരിച്ച് കൊണ്ട് സ്കൂൾ ബസ്സ് സർവീസ് ആരംഭിച്ചു. കുട്ടികളിൽ നിന്നും ചുരുങ്ങിയ ഫീസ് മാത്രം ഈടാക്കുന്നതിനാൽ നടത്തി കൊണ്ട് പോകുവാനുള്ള പ്രയാസം കണക്കിലെടുത്ത് അധ്യാപകർ മാസം തോറും നിശ്ചിത തുക ബസ്സ് സർവീസിനായി മുടക്കുന്നു. ഇപ്പോൾ നിലവിൽ രണ്ടു വാഹനങ്ങളുണ്ട്. ബസ്സ് കമ്മിറ്റി കൺവീനറായി കെ.വി. മുസ്തഫ മാസ്റ്റർ പ്രവർത്തിക്കുന്നു. നിലവിൽ നമ്മുടെ സ്കൂളിൽ 18 കംപ്യൂട്ടറുകളും 4 പ്രിന്ററും ഉണ്ട്. ഇതിനു പുറമെ ഇംഗ്ലീഷ് തീയേറ്റർ, സ്മാർട്ട് ക്ലാസ്സ് റൂം, ഹൈടെക് ക്ലാസ് റൂമുകളും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും യു പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മ‍ുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

ഇവർ നമ്മുടെ സാരഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വർക്ക് എക്സ്പീരിയൻസ്
  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ജൂനിയർ റെഡ് ക്രോസ്സ്
  • പച്ചക്കറിത്തോട്ടം

ഫോട്ടോ ഗ്യാലറി

സ്കൂളിലെ വിവിധ പരിപാടികളുടെ ഫോട്ടോകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബ് ഉൽഘാടനം

കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിന്റെ 2019 -2020 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം Dr.നിധീഷ്. കെ.പി. നിർവഹിച്ചു. നമ്മുടെ വിദ്യാലയത്തിലെ 1998 -2000 അധ്യയനവർഷത്തെപൂർവ്വ വിദ്യാർത്ഥി കൂടിയാണ് ഉൽഘാടകൻ. മലയാളം സാഹിത്യത്തിൽ കണ്ണൂർ സർവ്വകലാശാലയിൽ നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയത്. ഉത്ഘാടനത്തോടനുബന്ധിച്ച്‌ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികളുടെ കലാ പരിപാടികളും അവതരിപ്പിച്ചിരുന്നു. ഉത്ഘാടകന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി. മൊമെന്റോ നൽകി ആദരിച്ചു.

ലിറ്റിൽ കൈറ്റ്സ്

കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ കമ്പിൽ മാപ്പിള ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.കൈറ്റ് മാസ്റ്റർ ജാബി‍ർ മാസ്റ്റർ കൈറ്റ് മിസ്ട്രസ് സരിത ടീച്ചർ ത‍ുടങ്ങിയവര‍ുടെ നേതൃത്വത്തിൽ ഒമ്പതാം തരത്തിലെ ഐടി അഭിര‍ുചിയ‍ുളള വിദ്യാർഥികൾക്ക് ആഴ്ചയിൽ ഒര‍ു ദിവസം ഐടി പരിശീലനം നൽകി വര‍ുന്ന‍ു

Nn100.jpeg

ചട്ടുകപ്പാറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്രോത്സവത്തിലെ ഐ.ടി.മേളയിൽ മലയാളം ടൈപ്പിംഗ് (HS) വിഭാഗം രണ്ടാം സ്ഥാനം ഫാത്തിമ എൻ.വി കരസ്ഥമാക്കി

ഔവർ റെസ്‌പോൺസിബിലിറ്റി ടൂ ചിൽഡ്രൻ (Our Responsibility to Children – ORC) പദ്ധതി

കുട്ടികളിലെ വിവിധ സ്വഭാവ, വൈകാരിക, മാനസിക പ്രശ്‌നങ്ങൾ ശാസ്ത്രീയപരമായി പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അവരിൽ സാമൂഹിക മന:ശാസ്ത്ര ഇടപെടൽ നടത്തുന്നതിനും പഠന പഠനേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഔവർ റെസ്‌പോൺസിബിലിറ്റി ടൂ ചിൽഡ്രൻ (Our Responsibility to Children – ORC) പദ്ധതി. ഇത് നമ്മുടെ സ്കൂളിൽ ലബീബ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. ORC സംബന്ധിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലൈബ്രറി

ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 8000ത്തിലധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്ക‌ൂളിന്റെ മുതൽക്കൂട്ടാണ്. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. കൂടാതെ വർത്തമാന പത്രങ്ങൾ വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. ലൈബ്രേറിയൻസർ.ശ്രീനീഷ് മാസ്റ്ററുടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു.

കായിക പരിശീലനം

കായിക അധ്യാപകൻ ശ്രീ.ഷാജേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ ചിട്ടയായ രീതിയിൽ ദിനേന രാവിലെയും വൈകുന്നേരവും ഫുട്ബോൾ പരിശീലനം നടത്തിവരുന്നു. സ്കൂളിലെ അസംബ്ലി അച്ചടക്കം തുടങ്ങിയ കാര്യങ്ങളിലും കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ വളരെ മികച്ചതായി നടന്നു വരുന്നു. കായിമേളയിൽ സബ്‍ജില്ലാ തലത്തിൽ നമ്മുടെ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിക്കുന്നു.കൂടുതൽ ഫോട്ടോസ് ഇവിടെ ക്ലിക്ക് ചെയ്യൂ

Football100.jpeg

കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിന് ഇരട്ട നേട്ടം

'മയ്യിൽ ഗ്രേഷ്യസ് സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി മിന്നുന്ന വിജയം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഫിദ.പി.കെ.പി 10 E, സാന്ത്രാ കൃഷ്ണൻ 9 B ഫാത്തിമത്തുൽ റിഫ. കെ.വി. 9 B എന്നിവരും സീനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഹിബ. എൽ 10 E, ഫാത്തിമത്തുൽ ഹിബ. കെ.വി. 10 C, ലുബ്‌ന പർവീൻ +1 (സയൻസ്) മത്സരത്തിൽ പങ്കെടുത്തു. ജൂനിയർ വിഭാഗം ഫൈനലിൽ മൊറാഴ ഹയർസെക്കന്ററി സ്കൂൾ ടീമിനോടും സീനിയർ വിഭാഗത്തിൽ ചട്ടുകപ്പാറ ഹയർ സെക്കന്ററി സ്കൂൾ ടീമിനോടുമായിരുന്നു മത്സരിച്ചത്.

മാനേജ്മെൻറ്

ജനാബ് പി.പി ഉമ്മർ അബ്ദുള്ളയായിരുന്നു ഹൈസ്കൂൾ മാനേജർ. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ ശ്രി പി.ടിപി. മുഹമ്മദ് കുഞ്ഞിയാണ് ഹൈസ്കൂൾ മാനേജർ.

മുൻ സാരഥികൾ

മുൻ പ്രധാനാദ്ധ്യാപകർ. 1964-1968 ശ്രി. വി. സി.നാരായണൻ നമ്പ്യാർ
1968-1973ശ്രി.പി.പി.കുഞ്ഞിരാമൻ
1973-1984ശ്രി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ
1984-1998 ശ്രി.ജോജ്ജ് ജോസഫ്
1998-1998 ശ്രി.പി.വി.രവീന്ദ്രൻ നമ്പ്യാർ
1998-2001 ശ്രി.പി.വി.വേണുഗോപാലൻ നമ്പ്യാർ
2001-2002 ശ്രീമതി.ഇ.പി.കല്ല്യാണി
2002-2005 ശ്രി.എം.വി.നാരായണൻ
2005-2007 ശ്രീമതി.കെ.സി.രമണി
2007-2008 ശ്രീമതി.കെ.കോമളവല്ലി
2008-2009 ശ്രീമതി.എ.വി.രോഹിണി
2009-2011 ശ്രീമതി.കെ.ഇ പ്രസന്ന കുമാരി
2011-2013 ശ്രീമതി.പി.വി.രാജലക്ഷ്മി
2013-2015 ശ്രീമതി.പി.എ.പ്രമീള
2015-പ്രദീപ് കുുമാർ കെ
2016-2019ശ്രീ.സി.കെ.ജയചന്ദ്രൻ നമ്പ്യാർ
2019-സുധർമ്മ ജി

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്

സ്ഥലത്തെ സ്റ്റേഷൻ ഹെഡ് ഓഫീസർ ചെയർമാൻ ആയുള്ള സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണം കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ നടന്നു .സ്‌കൂൾ പരിസരത്ത് നിരോധിക്കപ്പെട്ട വസ്തുക്കൾ തടയുക, സ്‌കൂൾ കുട്ടികൾക്ക് ബാഹ്യ ശക്തികളിൽ നിന്നും സംരക്ഷണം നൽകുക, സ്‌കൂൾ സമയങ്ങളിൽ പുറത്തു പോകുന്ന കുട്ടികളെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക, ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങി വിവിധ പ്രവർത്തങ്ങളാണ് എസ്.പി.ജി നടത്തുക . സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗം വിളിക്കാനും ബോധവൽക്കരിക്കാനും തീരുമാനിച്ചു .
രക്ഷാധികാരി: ശ്രീമതി. താഹിറ (കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)
ചെയർമാൻ: മയ്യിൽ പോലീസ് സ്റ്റേഷൻ SHO
വൈസ് ചെയർമാൻ : ശ്രീ. രാജേഷ്(മയ്യിൽ പോലീസ് സ്റ്റേഷൻ PRO)
ജനറൽ കൺവീനർ: ശ്രീ.കെ.രാജേഷ്( പ്രിൻസിപ്പാൾ,KMHSS)
ജോയിന്റ് കൺവീനർ: ശ്രീമതി. സുധർമ്മ.ജി ( ഹെഡ്മിസ്ട്രസ്സ്, KMHSS)
കൺവീനർ: ശ്രീ.എം.മമ്മു മാസ്റ്റർ( പി.ടി.എ, പ്രസിഡണ്ട്)

                               മെമ്പർമാർ

ശ്രീ.പി.കെ.അശോകൻ (അധ്യാപകൻ)
ശ്രീ.മുഹമ്മദ്.കെ (അധ്യാപകൻ)
ശ്രീ.സുനിൽകുമാർ (അധ്യാപകൻ)
ശ്രീമതി.സീമ.സി.വി. (അധ്യാപിക)
ശ്രീ.പ്രമോദ്.എ.പി. (അനധ്യാപകൻ)
ശ്രീമതി.ഷബ്‌ന.സി.എച്ച് (അധ്യാപിക)
ശ്രീമതി.സജ്‌ന. കെ.ടി. (മദർ പി.ടി.എ. പ്രസിഡണ്ട്)
ശ്രീ.സഹജൻ(വ്യപാരി വ്യവസായി സമിതി)
ശ്രീ.രാമചന്ദ്രൻ (മോട്ടോർ വാഹന അസോസിയേഷൻ)
ശ്രീ.ജസീല യു.എം.പി.(മെമ്പർ,പി.ടി.എ)
ശ്രീ.മോഹനൻ (സ്കൂൾ ബസ്സ് ഡ്രൈവർ)
അദീബ.കെ.പി.(സ്കൂൾ ലീഡർ)

2019 -2020 സ്കൂൾ പാർലിമെന്റ്

ചെയർപേഴ്സൺ സൈഫുന്നിസ എം.എ +2 (ഹ്യൂമാനിറ്റീസ്)
വൈസ് ചെയർപേഴ്സൺ മുഹമ്മദ് ഷിബിൽ എം.കെ. 10 B
സെക്രട്ടറി അദീബ വി.കെ. 10 C
ജോയിന്റ് സെക്രട്ടറി സഞ്ജയ് സഹദേവൻ +1 (സയൻസ്)
കായികവേദി സെക്രട്ടറി ഫാത്തിമത്തുൽ ജൗഹറ സി.കെ 10 D
കലാവേദി സെക്രട്ടറി മുസമ്മിൽ സി.കെ +2 (കൊമേഴ്‌സ്)
സാഹിത്യവേദി സെക്രട്ടറി ഷാമിൽ 10 A

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

      * ശ്രി. ഇ. പി. ജയരാജൻ- മുൻ എം. എൽ. എ
      * ശ്രി. എ. പി അബ്ദുള്ളക്കുട്ടി- മുൻ  എം.പി, ഇപ്പോൾ  കണ്ണൂ൪   എം എൽ. എ.
      * ശ്രി. പി. വി. വത്സൻ - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.
      * ശ്രി. പി.എം. ഗോപാലകൃഷ്ണൻ - ഡോക്ടറേറ്റ് ജേതാവ്, കണ്ണൂർ സർവകലാശാല നാനോ ടെക്നോളജി വിഭാഗം തലവൻ.

=

വഴികാട്ടി

Loading map...