കണ്ണൻ കേരള വർമ്മൻ

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 29 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) ('ദാരുശിൽപ്പ വേലയിൽ പ്രസിദ്ധനായിരുന്നു '''കണ്ണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ദാരുശിൽപ്പ വേലയിൽ പ്രസിദ്ധനായിരുന്നു കണ്ണൻ കേരള വർമ്മൻ. ക്ഷേത്രനിർമാണ കലയിലായിരുന്നു സജീവം .ക്ഷേത്രത്തിന്റെ നിർമാണത്തിലെ പ്രധാന ഭാഗമായ കിംപുരുഷന്റെ നിർമാണത്തിലും പെയിന്റിംഗിലും തെയ്യപ്പാവ നിർമാണത്തിലും ഏർപ്പെട്ടു. ഉപ്പു കുറുക്കൽ സമരത്തിന് പയ്യന്നൂരിലെത്തിയ ഗാന്ധിജിക്ക് ഉപഹാരമായി നൽകിയ ശ്രീരാമകൃഷ്ണ പരമ ഹംസന്റെ ശിൽപം കണ്ണൻ കേരള വർമ്മന്റേതായിരുന്നു. [1] 1975 ൽ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് നേടി.[2]

മകൻ കെ.വി കുഞ്ഞമ്പുവും മകന്റെ മക്കളായ നരേന്ദ്രനും, മധുവും ദാരു ശിൽപ്പികളാണ്. കാലിക്കടവിനും, കരിവെള്ളൂരിനും ഇടയിൽ ആണൂരിലാണ് ഇവരുടെ പണിശാല.

സ്മരണ

അറുപതാമത് സ്കൂൾ കലോത്സവം കാഞ്ഞങ്ങാട് നടന്നപ്പോൾ ഒരു വേദിക്ക് കണ്ണൻ കേരള വർമ്മന്റെ പേര് നൽകിയിരുന്നു.

"https://schoolwiki.in/index.php?title=കണ്ണൻ_കേരള_വർമ്മൻ&oldid=679801" എന്ന താളിൽനിന്ന് ശേഖരിച്ചത്