കണിയാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450 (സംവാദം | സംഭാവനകൾ) (' തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയർ, കൃഷി, എന്നീ മേഖലകളിൽ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്റെ കുട്ടികൾക്ക് മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ ആരംഭിച്ച് ഇപ്പോൾ യു.പി. തലം വരെ എത്തിനില്കുന്ന സ്കൂൾ 1895 ലാണ് സ്ഥാപിതമായത്. തിരുവിതാംകൂർ രാജാവിന്റെ പ്രത്യേക അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി പ്രവർത്തനം തുടങ്ങിയ സ്കൂൾ 1995 -ൽ അതിന്റെ ശതാബ്ദി ആഘോഷിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും അക്കാദമിക രംഗത്തും മികച്ച പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം എക്കാലത്തും ആ നാടിന്റെ തിലകക്കുറി തന്നെയായിരുന്നു. LKG തലം മുതൽ ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളിലായി ഏകദേശം 1500കുട്ടികൾ ഇവിടെ പഠിക്കുന്നു. ICT അധിഷ്ഠിത ക്ലാസുകൾ കൈകാര്യം ചെയ്യാൻ പത്ത് അധ്യാപകർ പ്രാപ്തരാണ്. തീരദേശങ്ങളിൽ നിന്നുൾപ്ഫെടെ ധാരാളം കുട്ടികൾ ഒരുപാടുദൂരം യാത്ര ചെയ്താണ് സ്കൂളിലെത്തുന്നത്. സ്കൂൾ PTA വാങ്ങിനല്കിയ ഏഴ് ബസ്സുകളാണ് ഇതിനായി നമ്മെ സഹായിക്കുന്നത്.

"https://schoolwiki.in/index.php?title=കണിയാപുരം&oldid=545200" എന്ന താളിൽനിന്ന് ശേഖരിച്ചത്