ഔർ ലേഡി ഓഫ് മേഴ്സി എച്ച്.എസ്.എസ് പുതുക്കുറിച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43011 (സംവാദം | സംഭാവനകൾ)
ഔർ ലേഡി ഓഫ് മേഴ്സി എച്ച്.എസ്.എസ് പുതുക്കുറിച്ചി
വിലാസം
പുതുക്കുറിച്ചി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗളീഷ്‌
അവസാനം തിരുത്തിയത്
13-01-201743011




ചരിത്രം

    കഠിനംകുളം കിയലിനും, അറബിക്കടലിനുമിടയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് പുതുക്കുറിച്ചി.  പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂവിടുന്ന കുറി​ഞ്ഞി പൂക്കളാല്‍ ഒരു കാലത്ത് ഈ  പ്രദേശം സമൃദ്ദമായിരുന്നു.  അങ്ങിനെ ഈം പ്രദേശത്തിന്   പുതുക്കുറിച്ചി എന്ന പേരു ലഭിച്ചു എന്നാ​ണ് പ​‌‍‌ഴമക്കാര്‍ പറയുന്നത്.
       1949  മെയ് മാസം 31 ാം തീയതി തിരുവനന്തപുരം അതിരൂപതാ ബിഷപ്പിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് മൂന്ന് സിസ്റ്റര്‍മാര്‍ യാത്രയ്ക്കായി വള്ളത്തെ ആശ്രയിച്ച് വളരെ ബുദ്ധിമുട്ടി ഇവിടെ എത്തിച്ചേര്‍ന്നു.  വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കംനില്‍ക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്കായി സഹായങ്ങള്‍ നല്‍കുകയായിരുന്നു പ്രധാനമായും അവരുടെ ലക്ഷ്യം.  ശേഷം പുതുക്കുറിച്ചിയിലെ രണ്ടു കുട്ടികളും, മുരുക്കുംപുഴയിലെ അഞ്ചു കുട്ടികളുമായി ജുണ്‍ മാസം ഒന്നാം തീയതി പള്ളിവക ഒരു ചെറിയ കെട്ടിടത്തില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന് തുടക്കമിട്ടു.  ആദ്യ ഹെഡ്മിസ്ട്രസായി ജുസ്റ്റീന ചാര്‍ജ്ജെടുത്തു.  ജൂലൈ 27ാം തീയതി സ്കൂളിന്റെയും കോണ്‍വെന്റിന്റെയും സുഗമമായ നടത്തിപ്പിനുവേണ്ടി പള്ളിയുടെ കിഴക്കു ഭാഗത്തായി 5ഏക്കര്‍  57സെന്റ് വാങ്ങിക്കുകയുണ്ടായി.  തുടര്‍ന്ന് ആഗസ്റ്റ് മാസം 3ാം തീയതി സ്കീള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടന്നു.  1952 -ല്‍ സ്കൂള്‍കെട്ടിടത്തിന്റെ ഉത്ഘാടനവും നിര്‍വഹിക്കപ്പെട്ടു.  ഇതേ വര്‍ഷം തന്നെ സാമ്പത്തികമായും മറ്റും പിന്നോക്കം നില്ക്കുന്ന പരിസരവാസികളുടെ കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും   അവരെ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ വളപ്പിനുള്ളില്‍ ബോഡിംഗിന്റേയും അനാഥമന്ദിരത്തിന്റെയും ഉത്ഘാടന ചടങ്ങും നടന്നു  കാലക്രമേണ എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്കൂള്‍ കൈവരിക്കുകയുണ്ടായി.  1968-ല്‍ സ്കൂളിന് ഗവണ്‍മെന്റ് അംഗീകാരവും ലഭിച്ചു.  ആദ്യം മലയാളം മീഡിയത്തില്‍ തുടങ്ങി പിന്നീട് ഇത് ഇംഗ്ലീഷ് മീഡിയം സ്കൂളായി ഇപ്പോള്‍ നിലനിന്നു വരുന്നു.  2002-ല്‍ ഹയര്‍ സെക്കന്ററിയ്ക്കുള്ള അനുമതിയും ലഭിച്ചു.  പ്ലസ്ടു വിഭാഗത്തില്‍ കൊമേഴ്സ്, സയന്‍സ് എന്നീ വിഭാഗങ്ങള്‍ ഉണ്ട്.  കുട്ടികളുടെ യാത്രാ സൗകര്യത്തിനായി നിരവധി സ്കൂള്‍ ബസ്സുകളും ഉണ്ട്.  കായിക വിദ്യാഭ്യാസത്തിനായി ഒന്നാംതരം ഫുഡ്ബോള്‍, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട് സജ്ജീകരിച്ചിട്ടുണ്ട്.  കലാപരമായും, കായികപരമായും മികച്ച കഴിവുകള്‍ നമ്മുടെ കുട്ടികള്‍ തെളിയിച്ചു കഴിഞ്ഞു.  കുട്ടികളുടെ ഭാവി ശോഭനമാക്കുന്നതിനുവേണ്ട പ്രകൃതി രമ​ണീയവും ഹരിതാഭവുമായ ഒരന്തരീക്ഷമാണ് പ്രകൃതി നമുക്കിവിടെ ഒരുക്കിയിരിക്കുന്നതെന്നകാര്യം എടുത്തു പറയേണ്ടതാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.തിരുവനന്തപ
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

gvhssmakkaraparamba.org.in

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Loading map...