ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 28 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23080 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം
വിലാസം
മതിലകം

മതിലകം പി.ഒ,
തൃശൂർ
,
680685
സ്ഥാപിതം 1953
വിവരങ്ങൾ
ഫോൺ0480 2843023
ഇമെയിൽolfghsmathilakam@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23080 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീ‍ഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്‌റ്റർ മാർഗരേറ്റ് ഡാനി
അവസാനം തിരുത്തിയത്
28-09-202023080

[[Category: 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പുതിയ വാർത്തകൾ

ഈ അധ്യായന വർഷം പന്ത്രണ്ട് ഹൈസ്‌ക്കുൾ ക്ലാസ്സ് മുറികൾ ഹൈ ടെക്ക് ആക്കി മാറ്റി.

നേർക്കാഴ്ച്ച 2020

ജൂൺ 1 ന് തുടങ്ങി കഴിഞ്ഞ രണ്ടര മാസത്തെ ഡിജിറ്റൽ പഠനത്തിന്റെ പഠനാനുഭവങ്ങളും സമൂഹത്തിൽ സമൂഹത്തിൽ കൊറോണ വൈറസിന്റെ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും ഭാവി എന്താകും എന്നുള്ള ചിന്തകളും എല്ലാം ചിത്രങ്ങളിലൂടെ കുട്ടികൾ പങ്കുവെയ്ക്കുന്നു .

ഗിന്നസ് റെക്കോർഡ് വിന്നേഴ്‌സ്

ഒ എൽ എഫിന്റെ സുവർണ കിരീടത്തിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി . അനീറ്റ ഉണ്ണി , സാതിക രാജ് എന്നിവർക്ക് റോൾ ബോൾ സ്‌കേറ്റിംഗിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്തമാക്കാൻ സാധിച്ചു

ചരിത്രം

ഒ. എൽ. എഫ്. ജി. എച്ച്. എസ്. മതിലകം 1953 ൽ പ്രവർത്തനമാരംഭിച്ച്65 വർഷങ്ങൾ പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .അറബിക്കടലിന്റെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ മതിലകം ഗ്രാമത്തിൽ ഒ. എൽ. എഫ്. ജി. എച്ച്. എസ്. അതിന്റെ അനസ്യൂതമായ വളർച്ചയാൽ ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മുസ്ലീം പെൺക്കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് പെൺക്കുട്ടികൾക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം 1953-ൽ ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും

നാ‍ഷ്ണൽ ഹൈവേക്ക് വടക്കുഭാഗത്ത് എൽ. പി, യു. പി, ഹൈസ്‍ക്കുൾ വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭ്യാസ സമുച്ചയമാണ്. കമ്പ്യൂട്ടർ ലാബ്, സയസ്‍‌ ലാബ്, ലൈബ്രറി, ഇന്റർനെറ്റ്, കൃ‍ഷി സ്ഥലം തുടങ്ങിയവ ലഭ്യമാണ്.

അക്കാദമിക മികവ്

എസ്. എസ്. എൽ. സി പരീക്ഷയിൽ തുടർച്ചയായി പത്തു വർഷവും 100% വിജയവും കഴിഞ്ഞ അധ്യായന വർഷത്തിൽ 22 ഫുൾ എ പ്ലസ്സുകളും നേടി കൊണ്ട് തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനം ഉണ്ട്.

യൂ എസ് എസ് 2017 -2018 സ്കോളർഷിപ്

ആയിഷ ഫഹ്മി ,ഭാഗ്യലക്ഷ്മി ,കനിഷ്ക വേണുഗോപാൽ ,സ്‌മേര എം എന്നിവർ യൂ എസ് എസ് 2017 -2018 സ്കോളർഷിപ് കരസ്ഥമാക്കി

പാഠ്യേതര പ്രവർത്തനങ്ങൾ

നിറകതിർ 2017

കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞുകൊണ്ടിരിക്കുന്ന, നെല്ലു മണം പരക്കുന്ന ആ നല്ല നാളുകളെ തിരിച്ചു പിടിക്കാൻ, കേരളം മുഴുവൻ നടക്കുന്ന പരിശ്രമങ്ങൾക്ക് മതിലകം ഒ. എൽ. എഫ്. ജി. എച്ച്. എസ്സും നിറകതിരിലൂടെ ആത്മാർത്ഥമായ പിന്തുണ നൽകുന്നു. ചിങ്ങം-1 കാർഷീക ദിനാചരണത്തിന്റെ ഭാഗമായി കൊണ്ടാടുന്ന ഇൗ കാർഷീക പ്രദർശന വിപണന മേളയുടെ നാലാമത് വസന്തോത്സവമാണ് 2017 ആഗസ്‌റ്റ് 17ന് നടന്നത്. കാർഷീക സെമിനാറുകൾ വിവിധ സ്റ്റാളുകൾ ഒൗ‍ഷധതോട്ടനിർമാണം കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കാർഷീക മത്സരങ്ങൾ കർഷക രക്ഷിതാക്കളെ ആദരിക്കൽ മികച്ച അടുക്കള തോട്ടം കണ്ടെത്തി അമ്മമാരെ ആദരിക്കൽ തുടങ്ങി വൈവിധ്യമാർന്ന ഒട്ടനവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.

നല്ലപാഠം 2018

സർഗാത്മക പ്രവർത്തനങ്ങൾ

Elysian 2017 ഒ. എൽ. എഫ്. ജി. എച്ച്. എസിന്റെ മുൻകാല പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രുപമായി ആനുവൽ മാഗസിൻ Elysian 2017-2018പ്രസിദ്ധീകരിച്ചു. അധ്യാപകരുടേയും കുട്ടികളുടേയും ആത്മാർതഥമായ പ്രവർത്തനങ്ങൾക്കുള്ള ഒരു തെളിവാണ് ഇൗ മാഗസിൻ.

സ്ക്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ സാഹിത്യപരമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന പ്രധാന പ്രവർത്തനങ്ങൾ വിദ്യാരംഗം നടത്തുന്നു.

സ്കൂൾ ലഹരി വിരുദ്ധ ക്ലബ്

ലഹരിയുടെ പിടിയിൽ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിന് വേണ്ടി സ്കൂൾ ലഹരിവിരുദ്ധ ക്ലബ് മികച്ച ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നു.

പ്രവേശനോത്സവം

ആഘോഷങ്ങളും ദിനാചരണങ്ങളും

പരിസ്ഥിതിദിനം2018

വിദ്യാർത്ഥികളെ പ്രകൃതിയോട് ഇണക്കി ചേർക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു . പ്രകൃതിയിലേക്ക് മടങ്ങുവാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ പ്രദർശനവും , ഫലവൃക്ഷത്തൈ വിതരണം , ഔഷധത്തോട്ടനിർമ്മാണം എന്നിവയും സംഘടിപ്പിച്ചു

വായനാദിനം 2018

വായനാദിനത്തോട് അനുബന്ധിച്ചു ആഴ്ചകളോളം നീളുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി . ക്ലാസ് ലൈബ്രറി രൂപീകരണം , ഗ്രീൻ ബുക്‌സിന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനവും വിപണനവും , "പാത്തുമ്മയുടെ ആട്" ദൃശ്യാവിഷ്‌കാരം , തുടങ്ങിയവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ

ലോകജനസംഖ്യാദിനം 2018

സ്വാതന്ത്ര്യദിനാഘോഷം 2018

മികവുത്സവം 2018

അധ്യാപക അനധ്യാപക ജീവനക്കാർ

വഴികാട്ടി

മതിലകം പോലീസ് സ്റ്റേഷനിൽ നിന്നും 1 കി.മി. അകലെ മതിലകം സെയിൻ ജോസഫ് ദേവാലയത്തിന് സമീപത്ത് ആയി സ്ഥിതി ചെയ്യുന്നു


{{ #multimaps:10.2911062,76.1658982|zoom=15}}