ഒറ്റത്തൈ ജി യു പി സ്കൂൾ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മഞ്ചാടി

ഒന്നാം ക്ലാസ്സിന്റെ കുട്ടിപ്പത്രം

ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ തയാറാക്കിയ പത്രം മഞ്ചാടി യുടെ പ്രകാശനം 07-12-2023 വ്യാഴാഴ്ച സ്കൂൾ അസംബ്ലിയിൽ വച്ച് ഹെഡ്മിസ്ട്രസ് ഉമാദേവി എം.കെ നിർവഹിച്ചു .

പ്രധാന വാർത്തകൾ:-
'ക്വിസ്സ് മത്സരം നടത്തി'
സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂൾ വലിയ ക്വിസ്സ് മത്സരം നടത്തി. കുറെ കുട്ടികൾ വന്നു. പുതിയ സാറും വന്നു .വലിയ പരിപാടി ആയിരുന്നു.

'പച്ചക്കറികൾ നൽകി'
ഉച്ചഭക്ഷണത്തിലേക്ക് വീട്ടിൽ ഉണ്ടായ പച്ചക്കറികൾ നൽകി കുമ്പളങ്ങയും പയറും ആണ് നൽകിയത് . ചേട്ടന്മാരും ചേച്ചിമാരും ആണ് കൊണ്ടുവന്നത് . അത് രുചികരമായിരുന്നു .

'നിയയുടെ പിറന്നാൾ'
നിയ പുതിയ ഉടുപ്പ് ഇട്ടാണ് വന്നത്. നിയ ഞങ്ങള്ക് മിട്ടായി തന്നു ഞങ്ങൾ ആശംസകൾ നേർന്നു. നിയയുടെ വക ചോറിനു ചിക്കൻ കറി ഉണ്ടായിരുന്നു. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു നിയയുടെ പിറന്നാൾ സമ്മാനം കിട്ടി.

തയാറാക്കിയത് :ആദിദേവ് ഷിബു , എസ്തേർ മരിയ ഷോണിറ്റ്, നിയ അന്ന വിജേഷ്, ആദിയ മഹേഷ്, റോസ്ബിൻ തോമസ്, റോസ്‌തെരേസ്.

ഒറ്റത്തൈ ബുള്ളറ്റ്‌സ്

2023 ജൂൺ മാസം ഒറ്റത്തൈ ഗവ: യു.പി സ്കൂളിൽ നടന്ന എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി 7 ആം ക്‌ളാസ്സിലെ വിദ്യാർഥികൾ 'ഒറ്റത്തൈ ബുള്ളറ്റ്‌സ്' എന്ന പേരിൽ പത്രം പ്രസിദ്ധികരിച്ചു . പരിസ്ഥിതി ദിനാഘോഷം , ലഹരിവിരുദ്ധ ദിനം , ലോക രക്തദാന ദിനം എന്നീ ദിനാചരണങ്ങളെ കുറിച്ചായിരുന്നു പ്രധാന വാർത്തകൾ. മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത നിർദ്ദേശങ്ങളടങ്ങിയ വാർത്തയും ഉണ്ടായിരുന്നു.

തയാറാക്കിയത് : അബി പ്ലിമിസ്, അബിൻ വി എ , ആൽബിൻ ബിനു , അൻസൽ ജിൻസ്, ആൻ മരിയ സനീഷ് , ഷിബിന കെ ബി , മരിയ റോയ് , റീസ കെ ആർ , അമൃത ജോബി, അനുശ്രീ രാജു

ന്യൂസ്ടൈംസ്

2023 ഡിസംബർ മാസം നടന്ന പ്രധാന പ്രവർത്തനങ്ങൾ എല്ലാം ഉൾപ്പെടുത്തി ന്യൂസ് ടൈംസ് എന്ന പേരിൽ പത്രം പുറത്തിറക്കി .7 ആം ക്ലാസ് വിദ്യാർഥികൾ ചേർന്ന് തയാറാക്കിയ പത്രത്തിൽ സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം തന്നെയായിരുന്നു പ്രധാന വാർത്ത . കൂടാതെ സംയുക്ത ഡയറി പ്രകാശനം , ക്രിസ്തുമസ് ആഘോഷം എന്നിവയെ പറ്റിയുള്ള വാർത്തകളും ഉണ്ടായിരുന്നു .

തയാറാക്കിയത് : അബി പ്ലിമിസ്, അബിൻ വി എ , ആൽബിൻ ബിനു , അൻസൽ ജിൻസ്, ആൻ മരിയ സനീഷ് , ഷിബിന കെ ബി , മരിയ റോയ് , റീസ കെ ആർ , അമൃത ജോബി, അനുശ്രീ രാജു