ഏ.വി.എച്ച്.എസ് പൊന്നാനി/History

Schoolwiki സംരംഭത്തിൽ നിന്ന്
08:37, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19044 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു നൂറ്റാണ്ടിനപ്പുറത്തെ മഹാവിസ്മയം

[[

എ.വി.ഹയർസെക്കഡറിസ്കൂൾ

]]|

ഒരു വിദ്യാലയം തുറക്കുമ്പോൾ എത്രയോ ജയിലുകൾ അടക്കുന്നു എന്ന് പറയാറുണ്ട്. അത്തരത്തിൽ കാലത്തിന്റേയും ചരിത്രത്തിന്റേയും അനിവാര്യതയായിരുന്നു ഈ വിദ്യാലയം.. 1895ൽ നേറ്റിവ് മിഡിൽ സ്ക്കൂൾ പൊന്നാനി എന്ന പേരോടുകൂടിയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.1935ൽ അച്ചുതവാരിയരുട മരണ‍ശേഷം ഏ വി എജൂക്കേഷൻ സൊസൈറ്റി,പൊന്നാനി ​എന്നാക്കികൊണ്ട് ട്രസ്റ്റ് രജിസ്റ്റർ ചെയ്തു. പിന്നീട് ഏ വി ഹൈസ്ക്കൂൾ ,പൊന്നാനി ​എന്ന പേര് നൽകുകയുണ്ടായി.2010 ഹയർസെക്കഡറിയുടെ വരവോടെ ഏ വി എജൂക്കേഷൻ സൊസൈറ്റി,പൊന്നാനി ​എന്ന് അറിയപ്പെടാൻ തുടങ്ങി.കേരളം,ഇന്ത്യ,ലോകം ഈ മൂന്നു തലങ്ങളിലും ശോഭിക്കുന്ന തേജസ്സുറ്റ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരുമായി കടന്നുപോയിട്ടുണ്ട്. 1919ൽ കെ. കേളപ്പൻ ഫിസിക്സ് അധ്യാപകനായി ചേരുകയുണ്ടായി. വിദ്യാലയത്തിന്റെ ശിഷ്യഗണങ്ങളിൽ മലബാർ കലക്ടറും പിന്നീട് കേരള ഗവർണറുടെ ഉപദേ‍ഷ്ടവുമായിരുന്ന എൻ ഇ എസ് രാഘവാചാരി,മുൻറിസർവ്വ് ബാങ്ക് ഗവർണ്ണർ എസ്. ജഗന്നാഥൻ,കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ചേറ്റൂർ ശങ്കരൻ നായർ ,വേൾഡ് ബാങ്ക് ഒാഡിറ്റർ സേതുമാധവൻ, ഇ കെ ഇമ്പിച്ചിബാവ,എഴുത്തുകാരായ കെ പി രാമനുണ്ണി, ഇ ഹരികുമാർ, ആർട്ടിസ്റ്റ് കെ സി എസ് പണിക്കർ , ആർട്ടിസ്റ്റ് പത്മിനി എന്നിവർ ഉൾപ്പെടുന്ന വലിയ നിരതന്നെയുണ്ട്.

"https://schoolwiki.in/index.php?title=ഏ.വി.എച്ച്.എസ്_പൊന്നാനി/History&oldid=524869" എന്ന താളിൽനിന്ന് ശേഖരിച്ചത്