ഏ.വി.എച്ച്.എസ് പൊന്നാനി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്കൂൾ പ്രവർത്തനങ്ങൾ

ക്ലബ്ബിലെ അംഗത്വം :-

           ശാസ്ത്ര ക്ലബ്ബിൽ അംഗങ്ങളാകാൻ താത്പര്യമുളള വിദ്യാർത്ഥികളെ പ്രത്യേകം വിളിച്ചു ചേർത്തു. അസൈൻമെന്റ് നൽകി. 'എന്നെ സ്വാധീനിച്ച ശാസ്ത്രജ്ഞൻ' എന്ന വിഷയത്തിൽ ലേഖനം തയ്യാറാക്കി നൽകിയവരെയാണ് തെരഞ്ഞെടുത്തത്. ഈ  മാനദണ്ഡ പ്രകാരം 20 ആൺകുട്ടികളും 35 പെൺകുട്ടികളും കൂടി 55  പേർ ഇപ്പോൾ അംഗങ്ങളായുണ്ട്.

ജൂൺ 5 - പരിസ്ഥിതി ദിനം :-

                "മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിക്കുക" എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റർ പ്രദർശിപ്പിച്ചു .

ജൂൺ 14 - രക്തദാന ദിനം  :-

                 രക്തദാനത്തിൻെറ മഹത്വം കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി പ്രതിജ്ഞ തയ്യാറാക്കി അവതരിപ്പിച്ചു .

ജൂലായ് 3 - വീക്കിലി ക്വിസ് ആരംഭിച്ചു :-

                       ശാസ്ത്ര ക്ലബിൻെറ തനതു പരിപാടിയായ വീക്കിലി ക്വിസ് ആരംഭിച്ചു. ആഴ്ചയിൽ അഞ്ച് ചോദ്യങ്ങൾ (ഒരു ദിവസം ഒന്ന്)ക്കുള്ള ഉത്തരങ്ങൾ തിങ്കളാഴച പ്രത്യേകം തയ്യാറാക്കിയ ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കും . അതിൽ നിന്നും 8,9,10 ക്ലാസ്സിന് പ്രാതിനിധ്യം കൊടുത്തുകൊണ്ട് വിജയികളെ കണ്ടെത്തുന്നു.വിജയികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകുന്നുണ്ട്. ഇതുവരെ 15 പുസ്തകങ്ങൾ നൽകി.പരിപാടി തുടർന്ന് കൊണ്ടിരിക്കുന്നു.

ജൂലൈ 11 -

  മറ്റു വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിതശാസ്ത്ര ക്ലബ്ബുകൾ സംയുക്തമായാണ് തുടക്കം കുറിച്ചത് . ഡോ. കെ.ജയകൃഷ്ണൻ (പ്രൊഫ്. എം.ഇ.എസ്.കോളേജ്,പൊന്നാനി) ആണ് ഉദ്ഘാടനം ചെയ്തത്.തുടർന്ന് രോഹിത് - +2 സയൻസ് (ശാസ്ത്ര വിഭാഗം),

ഭുവനരാജ് - 10.ഡി (ഗണിതം), ശരത്.കെ - 9.ഇ (സാമൂഹ്യശാസ്ത്രം) എന്നിവർ വിഷയാവതരണം നടത്തി.