ഏ.വി.എച്ച്.എസ് പൊന്നാനി/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
< ഏ.വി.എച്ച്.എസ് പൊന്നാനി
14:53, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19044 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
യുപി ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു(13-7-2018)

ഗണിത ക്ലബ്ബ് ഡോ.കെ. ജയകൃഷ്ണൻ മാസ്റ്ററുടെ ഉദ്ഘാടനത്തോടെ ക്ലബ് പ്രവർ ത്തനങ്ങൾക്ക് തുടക്കമായി. ജൂലൈ 22 ന് എടപ്പാൾ ശ്രീ സുകുമാരന്റെ നേതൃത്വത്തിൽ ജ്യോതി ശാസ്ത്ര സംവാദം നടന്നു.

സെപ്റ്റംബർ 1ന് ക്വിസ്സ് മത്സരം നടത്തി.

ഒക്ടോബറിൽ സ്കൂൾതല ഗണിതമേള നടന്നു. സബ് ജില്ലാതലത്തിൽ നമ്മുടെ വിദ്യാലയത്തിന് മൂന്നാം സ്ഥാനം ലഭിച്ചു. മികച്ച ഗണിത ക്ലബ്ബിനുള്ള 2000 രൂപയുടെ ക്യാഷ് അവാർഡ് നേടി. യുപി വിഭാഗം ഗണിതക്ലബ്ബിന്റെ ഉദ്ഘാടനം അജിത്തു് മാസ്റ്റർ നിർവഹിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. ഹിന്ദി ക്ലബ്ബ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചനയും പരിസ്ഥിതി സംരക്ഷണ ബോധവത്കരണവും നടന്നു വായനാ വാരത്തോടനുബന്ധിച്ച് വായനാ മത്സരവും സമ്മാനദാനവും നടന്നു. പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് ജീവനി ലേഖൻ മത്സരവും ജീവചരിത്ര ത്തി ന്റെ Slide Show യും പുസ്തക പരിചയവും സിനിമാപ്രദർശനവും നടന്നു.മുഹമ്മദ് റാഫി അനു സ്മരണത്തിന്റെ ഭാഗമായി വീഡിയോ പ്രദർശനം ഉണ്ടായി. ക്ലബ് ഉദ്ഘാടനത്തോടനുബന്ധിച്ച് ജ്യോതിസ് ഹിന്ദി പ്രതികയുടെ (പകാശനം ശ്രീ .വി. വി. രാമകൃഷ്ണൻ മാസ്റ്റർ നിർച്ചഹിച്ചു.

 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരവും, ഹിന്ദി ദിനത്തോടനുബന്ധിച്ച് "ഹിന്ദി ഭാഷയും ഭാരതവും" എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച  സംഘടിപ്പി ച്ചു.

സ്കൂൾ തല ഹിന്ദി കലോത്സവം നടത്തി. സുഗമ ഹിന്ദി പരീക്ഷ എഴുതാൻ പ്രോത്സാഹനം നൽകി. ഇരുനൂറോളം കുട്ടികൾ പരീക്ഷ എഴുതി

ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു(5-7-2018)

യു പി ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ഉഷാദേവി ടീച്ചർ നിർവ്വഹിച്ചു. വിദ്യാർത്ഥികൾ സ്കിറ്റ് അവതരിപ്പിച്ചു.

പ്രേംചന്ദ് ‍ജയന്തി ആഘോഷിച്ചു(31-7-2018)

പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് ഹൈസ്കൂൾ ഹിന്ദിക്ലബ്ബ് അദ്ദേഹത്തിന്റെ ജീവചരിത്രം, കൃതികൾ എന്നിവ പരിചയപ്പെടുത്തുകയും സാഹിത്യ ക്വിസ് നടത്തുകയും ചെയ്തു. 8 D യിലെ രാംരോഹിത്ത് ക്വിസ്സിൽ ഒന്നാംസ്ഥാനം നേടി.

യുപി, ഹൈസ്കൂൾ സംസ്കൃതക്ലബ്ബ് ഉദ്ഘാടനം ചെയ്തു(3-8-2018)

യുപിയിലേയും ഹൈസ്കൂളിലേയും സംസ്കൃതക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം സ്കൂളിലെ മുൻ സംസ്കൃത അദ്ധ്യാപകനായിരുന്ന രാമകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. തുടർന്ന് അദ്ദേഹം രാമായണത്തിലെ കഥാപാത്രങ്ങളെ കുട്ടികൾക്കു പരിചയപ്പെടുത്തി. ദശപുഷ്പ പ്രദർശനവും, ചിത്ര പ്രദർശനവും, രാമായണപാരായണവും പ്രശ്നോത്തരിയുമെല്ലാം ചടങ്ങിന്റെ ഭാഗമായിരുന്നു. ഉത്തര, പാർവ്വതി, നിള എന്നീ കുട്ടികൾ യു.പി വിഭാഗം പാരായണ മത്സരത്തിലും, അഞ്ജന, മൃദുല, സ്നേഹ ,വൈഷ്ണ എന്നീ കുട്ടികൾ ഹൈസ്കൂൾ വിഭാഗം പാരായണ മത്സരത്തിലും വിജയികളായി. പ്രശ്നോത്തരിയിൽ അഞ്ജന, അനാമിക, യദുകൃഷ്ണൻ, അതുൽ കൃഷ്ണ എന്നിവർ ജേതാക്കളായി.

ഇഖ്ബാൽ ഉറുദു ടാലന്റ് ടെസ്റ്റ് നടത്തി

അഞ്ചാംതരം മുതൽ പത്താംതരം വരെയുള്ള എല്ലാക്ലാസുകളിലും ഇഖ്ബാൽ ഉറുദു ടാലെന്റ് ടെസ്റ്റ് നടന്നു. ഓരോ ക്ലാസ്സിൽ നിന്നും രണ്ടുവീതം കുട്ടികൾ സബ്ജില്ല മത്സരത്തിലേക്ക് യോഗ്യത നേടി.

ഭാഷാസംഗമം ഉദ്ഘാടനം ചെയ്തു(8-8-2018)

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, സംസ്കൃതം എന്നിങ്ങനെ അഞ്ച്, ഹൈസ്കൂൾ ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം രാമകൃഷ്ണൻ മാസ്റ്ററും ജോഷി മാസ്റ്ററും ചേർന്ന് നിർവഹിച്ചു. ഭാഷാസംഗമം എന്ന പേരിട്ട ചടങ്ങിൽ, ഭാഷകൾ ഇഷ്ടപ്പെട്ടു പഠിക്കുകയാണ് വേണ്ടതെന്ന് രാമകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. കുഞ്ഞുണ്ണി മാസ്റ്റുടെ ആനയെക്കുറിച്ചുള്ള കവിതയും, Sudden എന്ന വാക്കിന്റെ അർത്ഥം ചോദിച്ച കുട്ടിയോട് S എന്ന അക്ഷരം മറച്ചുപിടിച്ച് ഉടൻ എന്നു വായിക്കാൻ ആവശ്യപ്പെട്ട ഇപി രാജഗോപാലൻ മാസ്റ്ററെ കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചു. അദ്ദേഹം ആലപിച്ച 'സമ്മാനം' എന്ന കവിതയ്ക്ക് ചിത്രകലാദ്ധ്യാപകനായ ജോഷി മാസ്റ്റർ ചാർക്കോൾ ഉപയോഗിച്ച് ദൃശ്യാവിഷ്കാരം നൽകി. വിദ്യാർത്ഥികളുടെ പരിപാടികളും അരങ്ങേറി.

യാത്രാക്കുറിപ്പ് പ്രകാശനം ചെയ്തു
7Fലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ 'മൂന്നാറിന്റെ മണ്ണിലേയ്ക്ക് 'എന്ന യാത്രാകുറിപ്പുകളുടെ സമാഹാരം , ക്ലാസ് പിടിഎ യോഗത്തിൽ വച്ച് വി.വി. രാമകൃഷ്ണൻ മാസ്റ്റർ പ്രകാശനം ചെയ്തു.