ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/പ്രകൃതിയുടെ സ്വതന്ത്രത

Schoolwiki സംരംഭത്തിൽ നിന്ന്
22:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19044 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
      പ്രകൃതിയുടെ സ്വതന്ത്രത

ചെറിയ ജീവിക്ക് പോലും മനുഷ്യനെ മാറ്റിമറിക്കാം എന്നതിന് തെളിവാണ് കൊറോണ വൈറസ് . ലോകോത്തര രാഷ്ട്രങ്ങൾ പോലും ഈ ഒരു സൂക്ഷ്മജീവികളുടെ മുന്നിൽ അടി പതറിയത് നാൻ ഈ ദിവസങ്ങള്ളിൽ കണ്ടു .സ്റ്റേ ഹോം സ്റ്റേ സേഫ് മുദ്രാവാക്യം വിളിച്ചു നടക്കുന്നവർ. ആരെങ്കിലും പുറത്തിറങ്ങുന്നു ഉണ്ടോ എന്നറിയാൻ വേണ്ടി പുറത്തിറങ്ങി നടക്കുന്നവർ. എല്ലാം മറന്നു നമ്മളെ രക്ഷിക്കാൻ വേണ്ടി ശ്രമിക്കുന്ന ഹോസ്പിറ്റലിലെ ഡോക്ടർമാരും നഴ്സുമാരും പോലീസുകാരും. ന്യൂസിലൂടെ ഞാൻ ലോകത്തെ നോക്കുമ്പോൾ കാണുന്ന മരണ സംഖ്യകൾ ലക്ഷോപലക്ഷം ആയിക്കൊണ്ടിരിക്കുന്നു ഈ സിറ്റിയിൽ ഞാൻ ജീവിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 15 കൊല്ലമായി ജീവിതത്തിലാദ്യമായി ഈ സിറ്റിയിൽ ഞാനൊരു കുയിലിനെ കണ്ടു. പ്രകൃതി മാറിക്കൊണ്ടിരിക്കുകയാണ് .ഓരോ തവണ നമ്മൾ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോളും അത് തിരിച്ചടിക്കും'

രാവിലെ ചായക്ക് ശേഷം  വീണ്ടും പോയി കുറെ നേരം ഉറങ്ങും അതിനുശേഷം വല്ല ബുക്കും എടുത്തു വായിച്ചു അല്ലെങ്കിൽ മൊബൈലിൽ കുത്തി കുറിച്ച് ഇരിക്കും സമയം പോകുന്നത് അറിയുകയില്ല ഭക്ഷണക്രമവും സദാ സമയത്തെ പണികളും എല്ലാം മാറി സ്വാതന്ത്രദിന ഇത്രയും നന്നായി അനുഭവിക്കാൻ കഴിയുമെങ്കിലും ഈ സ്വാതന്ത്ര്യതയും എന്തുകൊണ്ടും മടുക്കും. അങ്ങനെയിരിക്കെയാണ് ബോസിൻറെ വിളി വന്നത്വർക്ക് അറ്റ് ഹോം എങ്കിലും അത് അധികം  നീണ്ടുനിന്നില്ല സിഗരറ്റ് മേടിക്കാൻ പോയബോസിനെ പോലീസുകാർ പിടിച്ചതിൽപ്പിന്നെ വീണ്ടും സ്വാതന്ത്രത. അങ്ങനെ ജീവിതം  വീണ്ടും വീട്ടിൽ ഒതുങ്ങി എങ്കിലും വല്ലപ്പോഴെങ്കിലും ആശ്വാസം നൽകുന്നത് ജനാലയിലൂടെ ഉള്ള പുറംകാഴ്ചകൾ ആണ് പറന്നു നടക്കുന്ന പക്ഷികൾ പേരുടെ ഓടുകയും ചാടുകയും ചെയ്യുന്നു നായ്ക്കളും പൂച്ചകളും ചില നേരത്തെ മരത്തിനു മുകളിൽ കാണാം ഒരു മയിൽ ഒരു കുരങ്ങനെ കളിക്കുന്നത് മനുഷ്യൻ അകത്ത് ആയപ്പോഴാണ് പ്രവർത്തിച്ചത് മനുഷ്യരാൽ അകറ്റപ്പെട്ട സ്വാതന്ത്ര്യംഅവർ ആസ്വദിക്കുകയാണ് .ഇത്രയും നല്ല ശുദ്ധവായു ഈ അടുത്തൊന്നു ഞാൻ ശ്വസിച്ചിട്ടില്ല.
സഞ്ജയ് കെ
9 E ഏ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം