ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെന്ന മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
22:55, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=       തുരത്തിടാം കൊറോണയെന്ന മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
      തുരത്തിടാം കൊറോണയെന്ന മഹാമാരിയെ

നമ്മുടെ ലോകം ഇതുവരെ അനുഭവിക്കാത്ത ഒന്നാണ് കൊറോണ അഥവാ കോവിഡ്-19. എല്ലാവരും കരുതലോടെ ഇരിക്കുന്ന കാലം, നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന കാവൽ മാലാഖമാരായ ഡോക്ടേഴ്സും നഴ്സുമാരും ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർ, വിശ്രമമില്ലാതെ ജോലിയെടുക്കുന്ന പോലീസ് സേന, ശൂചീകരണ തൊഴിലാളികൾ മറ്റു സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവരും നമുക്കായി പ്രതിരോധ കവചം തീർക്കുന്നു. വികസിത രാജ്യങ്ങളിൽ പോലും കോവിഡ് ബാധിച്ച് ഒട്ടേറെ പേർ ഇതിനകം മരണപ്പെട്ടു കഴിഞ്ഞു.

ഇതിന്റെ ഇത്തരത്തിലുള്ള വ്യാപനത്തിന് മുഖ്യ കാരണം ജനങ്ങളുടെ അശ്രദ്ധയാണ്. ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ഇപ്പോഴും പലരും പുറത്തിറങ്ങി വിലസാൻ ശ്രമിക്കുന്നു. ഇത്തരക്കാരോട് കണ്ടലറിയാത്തവർ കൊണ്ടാലറിയുമെന്ന പഴഞ്ചൊല്ലണ് എനിക്ക് ഓർമ്മിപ്പിക്കാനുള്ളത്. ഈ മഹാമാരി എളുപ്പത്തിലൊന്നും ഒഴിഞ്ഞു പോകില്ല. അതിന് മ്മുടെ നിതാന്ത ജാഗ്രതയും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിലൂടെയും മാത്രമേ സാധിക്കൂ എന്നോർമിപ്പിച്ചു കൊണ്ട് എല്ലാവരുടേയും നന്മക്കായി പ്രാർത്ഥിക്കുന്നു.

  1. Break the Chain...
  2. Wash your hands with soap or disinfect with sanitizer
  3. Wear face mask when going outside...
  4. Keep social distance...
Until we will win 
അരുണിമ കെ
7C ഏ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം