"ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/ഞാൻ അവനി................" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 52: വരി 52:
| color=      2
| color=      2
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

22:05, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഞാൻ അവനി

അനേകകോടി വർഷങ്ങൾക്കുശേഷം....................
മനനനിപുണനായ മാനവന് ജന്മം നൽകി.
മരപച്ചിലകളിലൂടെ വേഴാമ്പലും അണ്ണാനും
സൗഹൃദങ്ങൾ പങ്കിട്ടു...............
മാറ്റത്തിന്റെ ശംഖൊലി മുഴക്കി അതാ-
അവൻ വരുന്നു-മനുഷ്യപുത്രൻ.
തനുവിലെ തണ്ണീർക്കുടങ്ങൾ അവന്റെ കരാള
ഹസ്തങ്ങളാൽ വറ്റി വരണ്ടു.
ഹരിതാഭമാർന്ന എൻ വദനങ്ങളിൽ ചുടു
ചോര ചീറ്റിച്ചതും നീ--മനുജൻ
ജീവനെ കാക്കുന്ന നീർചോലകൾ നിൻ
അഹങ്കാരദംഷ്ട്രയാൽ ഊറ്റിക്കുടിച്ചു
ഞാൻ നിനക്കായ് കരുതി്വെച്ച പച്ചവയൽ
പരവതാനിയിൽ നീ നിനക്കായ്
ശവമഞ്ജമൊരുക്കി.
ഒരു നാൾ ഞാനറിയാതെ ശപിച്ചു നിന്റെ
മനസ്സിലെ വികലഭാവങ്ങളെ
സംഹാരതാണ്ഡവമാടി........
കെട്ടിപൊക്കിയ സ്വപ്നസൗധങ്ങളെ
ചീട്ടുകൊട്ടാരം കണക്കെ ചുഴറ്റിയെറിഞ്ഞ്
ഒരു ചെറുജീവിക്കുമുന്നിൽ തകർന്നടിഞ്ഞുപോയ്
നിൻധാർഷ്ട്യത്തിന്റെ മഹാശൃംഗങ്ങൾ
ഒടുവിൽ നീ തൊടുത്തൊരമ്പ് നിൻ
നേർക്ക് പാഞ്ഞടുക്കുമ്പോഴും
നിയറിയുന്നല്ലിത് നിൻകർമ്മഫലമെന്ന്.

മാതൃത്വം പൊറുക്കാത്ത ചെയ്തികളുണ്ടോ?
ഉറ്റവരില്ലാതെ ഉടയവരില്ലാതെ ഏകാന്തതയില......
മർന്ന് അലിഞ്ഞഞ്ഞല്ലിതാവുമ്പോൾ
നീ പഠിച്ച ശാസ്ത്രത്തിനുമുന്നിൽ
പരാജിതനാകുമ്പോൾ
ഒന്നോർക്കുക.............
മനമുരുകി നിനക്കുവേണ്ടി
ഈ അമ്മ മാത്രം പ്രാർത്ഥനയോടെ.............
തെറ്റാവർത്തിക്കില്ലെന്ന പ്രതീക്ഷയോടെ.......

മാളവിക വി കെ
9D ഏ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത