സഹായം Reading Problems? Click here


"ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/ഒരു തൂവലായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 74: വരി 74:
 
| color=    3
 
| color=    3
 
}}
 
}}
 +
{{verification|name=MT_1206| തരം= കവിത}}

06:56, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു തൂവലായ്

നടപ്പാതകൾ
കാലടയാളം
മറന്നിരിക്കുമോ?

തുരുമ്പു വന്ന
എല്ലുകൾ
ഇനി അനങ്ങുമോ?

ചക്രങ്ങൾ
തിരിയാൻ
മടിക്കുമോ?

ലോകം മുഴുവൻ
കറങ്ങി നടന്ന്
അവൻ ഇവിടേയ്ക്കും
എത്തിയിരിക്കുന്നു.
ഒന്നിൽ നിന്ന്
മറ്റൊന്നിലേക്ക്
പാലം പണിതു കൊണ്ട്.

എല്ലായിടത്തും
സുരക്ഷാ ഭടന്മാർ
പതഞ്ഞു കൊണ്ടേയിരിക്കുന്നു.

കാക്കിയിട്ട
അനേകം കൈകളും
വെള്ളയിട്ട ദൈവങ്ങളും
പോരാടുന്നു.

ഐക്യത്തിൻ്റെ
ചൂടിൽ
'കൊറോണപ്പടക്കങ്ങൾ'
പൊട്ടിപ്പിളരും.

കാടിൻ്റെ തണുപ്പും
നദിയുടെ കുളിരും
മറന്ന് നമുക്ക്
വീട്ടിനുള്ളിലിരിക്കാം.

പക്ഷേ,
സൂര്യൻ
കുങ്കുമച്ചെപ്പിൽ
നീന്തിത്തുടിക്കുന്നുണ്ട്.

ഇത്തിരി തണുത്ത
മനസ്സുമായി
കാറ്റും
വീശുന്നുണ്ട്.

നിലാവിൻ്റെ
തിളക്കം
കനത്തിട്ടുണ്ട്.

ഭൂമി
നനുത്ത തൂവലായി
ഹൃദയത്തിൽ
തലോടുന്നുമുണ്ട്.

ഗൗതം പി വി
10 K എ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത