ഏറാമല യു പി എസ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പാട്ടുപുസ്തകവും കാരൂർ കഥകളും

===========================================================================================================================================
വി ആർ സുധീഷ്

സാഹിത്യപാരമ്പര്യമോ പുസ്തകപരിചയമോ ഇല്ലാത്ത ഒരു കുടുംബത്തിൽ ജനിച്ച ഞാൻ, കുട്ടിക്കാലത്തു വായിച്ചത്

സിനിമ നോട്ടിസിലെ കഥാസാരവും പാട്ടുപുസ്തകങ്ങളുമാണ്. പുസ്തകങ്ങളൊന്നും അന്നു ലഭ്യമായിരുന്നില്ല. വീടിന്റെ ചുറ്റുവട്ടത്തൊന്നും വായനശാലകളും ഇല്ല. സ്‌കൂൾകാലം കഴിഞ്ഞാണു ഞാൻ വായിച്ചു തുടങ്ങിയതു തന്നെ. പക്ഷേ, പാട്ടിന്റെ വരികളൊക്കെയും മനസ്സിൽ പതിഞ്ഞു കിടക്കും. പല വാക്കുകളുടെയും അർഥം അറിയില്ല. അന്നത്തെ പാട്ടുകളിലെ കവിത എനിക്കു ഭാഷയും ഭാവനയും തന്നു. വാക്കിന്റെ അർഥം അറിയാനുള്ള പ്രചോവാക്കിന്റെ അർഥം അറിയാനുള്ള പ്രചോദനം തന്നു. അനുരാഗസുന്ദര സ്വപ്നങ്ങൾക്കൊപ്പം ചക്രവാളവും ചന്ദ്രകാന്തവും അഞ്ജനക്കണ്ണും അന്ധകാരവും എന്തെന്നു ഞാനറിഞ്ഞു. ജില്ലാ യുവജനോത്സവത്തിൽ എനിക്ക് അന്ന് പദ്യം ചൊല്ലലിനു രണ്ടാം സ്ഥാനം കിട്ടി. കവി ആരാണെന്നോ കവിത എന്തെന്നോ അറിയാതെയാണു ഞാനതു ചൊല്ലിയത്. പിൽക്കാലത്ത് മലയാള സാഹിത്യം പഠിക്കുമ്പോഴാണ് മറന്നുപോയ ആ കവിത എന്റെ കണ്ണിൽപ്പെട്ടത്. ‘മാനിച്ചോരോ മലരുകൾ ചെന്നു മാബലി ദേവനെ എതിരേൽക്കാൻ...’ എന്നു തുടങ്ങുന്ന ആ കവിതവൈലോപ്പിള്ളിയുടേതാണ്. എന്റെയുള്ളിൽ ഒരു പരമാനന്ദ വെട്ടമുണ്ടായി.പയ്യോളി ഹൈസ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കൊരു കഥ പഠിക്കാനുണ്ടായിരുന്നു; ‘കുട നന്നാക്കാനുണ്ടോ?’ കർമമത്വവും ജീവിതവിജയവുംപറഞ്ഞുതരുന്ന കഥ. അതിന്റെ ആദ്യവാചകവും അന്ത്യവാചകവുമെല്ലാം ഇപ്പോഴുംഎനിക്കു മനഃപാഠമാണ്. കഥ എഴുതിയത്കാരൂർ നീലണ്ഠപ്പിള്ള. അന്നും ഇന്നുംഎനിക്കു കഥയിൽ ആചാര്യൻ കാരൂർതന്നെ. കഥയെഴുതുമ്പോൾ ഞാൻ ആദ്യംഓർമിക്കുക കാരൂരിനെയാണ്. അപ്പോൾഅന്നത്തെ ആ കഥയുടെ ശീർഷകം മാറിവരും മനസ്സിൽ. കഥ നന്നാക്കാനുണ്ടോഎന്നായിത്തീരും.ചെറുതിലേ എഴുതിത്തുടങ്ങിയെങ്കിലുംഒൻപതാം ക്ലാസിൽ എത്തിയപ്പോഴാണ് കഥകൾ അച്ചടിച്ചു വരാൻ തുടങ്ങിയത്.അന്നത്തെ ബാലരമയിലും ബാലയുഗത്തിലും ബാലപംക്തികളിലുമെല്ലാം ധാരാളമായി എഴുതി. എഴുതുന്നതിലൊന്നും ഒരു കാമ്പുമില്ലെന്ന് അറിയില്ലായിരുന്നു. അറിഞ്ഞത് മടപ്പള്ളികോളജിൽ പ്രീഡിഗ്രിക്ക് എത്തിച്ചേർന്ന കാലത്താണ്. ആധുനികർ കത്തിപ്പടരുന്ന കാലം. അവരെ വായിച്ച എന്റെ എഴുത്തിന്റെ ദിശ മാറി. അവരെനിക്ക് ആധുനികതയിലേക്കും ആധുനികോത്തരതയിലേക്കുമെല്ലാമുള്ള വഴി കാണിച്ചു തന്നു. കഥയുടെ ശിൽപത്തിന്റെ കാര്യത്തിൽ എനിക്കിപ്പോഴും മാതൃക കാരൂർ തന്നെയാണ്.പി. ഭാസ്‌കരൻ മാഷിന്റെയും വയലാറിന്റെയും ഒഎൻവിയുടെയും പാട്ടുകളിൽഗവേഷണം നടത്തിയാണ് ഞാൻ ഡോക്ടറേറ്റ് നേടിയത്. അതൊരു ഉപകാരസ്മരണകൂടിയാണ്. പാട്ടുകളിലൂടെ എന്നെ ഭാഷപഠിപ്പിച്ച്, എനിക്കു ഭാവന തന്ന കവികൾക്കുള്ള ഗുരുദക്ഷിണ.തലശ്ശേരി ബ്രണ്ണൻ കോളജിൽ എംഎമലയാളത്തിനു ചേർന്നപ്പോഴാണ് വിളക്കുമരം പോലുള്ള ഒരാളെ കാണുന്നത്. എം.എൻ. വിജയൻ മാഷ്. രാവിലത്തെ മാഷിന്റെ ആദ്യ ക്ലാസിലെത്താൻ ഞാൻ ദൂരങ്ങൾ താണ്ടി ശരിക്കും കിതച്ചു. ഭാഷയുടെസൗന്ദര്യമറിഞ്ഞത്, ആവിഷ്കാരത്തിന്റെസൗന്ദര്യ പടർച്ചകൾ അറിഞ്ഞത് വിജയൻമാഷിൽനിന്നാണ്.എന്റെ ഗ്രന്ഥാലയത്തിന്റെ പൂമുഖത്തിരിപ്പുണ്ട് വിജയൻ മാഷുടെ സമ്പൂർണ കൃതികളുടെ പത്തു വാല്യങ്ങൾ. അതു കാണാതെ ഒരു നാളും കടന്നു പോകാറില്ല......................