ഏറാമല യു പി എസ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഏറാമല പഞ്ചായത്തിലെ ഒരു ചെറു പട്ടണമാണ് ഓർക്കാട്ടേരി വർഷം തോറും ഇവിടെ നടന്നു വരുന്ന കന്നുകാലി ചന്ത വടക്കേ മലബാറിൽ ഏറെ പേരുകേട്ടതാണ് . മത സൗഹാർദ്ധത്തിന് പേര് കേട്ട സ്ഥലവും ആണിത്.

ഓർക്കാട്ടേരി കന്നുകാലിച്ചന്ത


വടക്കേ മലബാറിലെ തന്നെ ഏറ്റവും പ്രസിദ്ധമായ കന്നുകാലി ച്ചന്തയാണ് ഓർക്കാട്ടേരിയിലേത്.ചിരപുരാതന കാലം മുതൽക്ക്തന്നെ ഓർക്കാട്ടേരി ശിവഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കന്നുകാലി ചന്തയും ആരംഭിച്ചിരുന്നു. കന്നുകാലികളെ വിൽക്കാനും വാങ്ങാനുമായി നിരവധിയാളുകൾ ചന്തയിൽ എത്തിയിരുന്നു. പിന്നിട് മലഞ്ചരക്കുകളുടെയും, കാർഷികോൽപ്പന്നങ്ങളുടെയും, പുല്ലുപായ, കച്ചട്ടി പോലുള്ള ഉൽപന്നങ്ങളുടെയും വിപണനവും ഉൾപ്പെടുത്തപ്പെട്ടു....


ഓർക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രോത്സവത്തിൻ്റെ അവസാനമായി... പ്രധാന ചടങ്ങായ ചോമപ്പനും കോമരവും തമ്മിലുള്ള കൂടിക്കാഴ്ചയും ചോമപ്പൻ കൊത്തും... .........